This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനിറോയ്ഡ് മര്‍ദമാപിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അനിറോയ്ഡ് മര്‍ദമാപിനി
Aneroid barometer
അന്തരീക്ഷ മര്‍ദം അളക്കുന്നതിനുള്ള ഒരു ഉപകരണം. അനാര്ദ്രമര്ദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേര്‍ത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താല്‍, അറ ചതുങ്ങിപ്പോകാതെ നിര്‍ത്തിയിരിക്കുന്നു. അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ അറ ചുരുങ്ങുന്നു. മര്‍ദം കുറയുമ്പോള്‍ അറയുടെ വ്യാപ്തം വര്‍ധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മര്‍ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങള് ഉത്തോലകങ്ങളുടെ സഹായത്താല്‍ ഒരു സൂചനിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മര്ദമാപിനിയു(mercury barometer)മായി താരതമ്യം ചെയ്തതുമായിരിക്കും.അനിറോയ്ഡ് മര്‍ദമാപിനി രസ മര്ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാല്‍ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കല്‍ ക്രമപ്പെടുത്തിയാല്‍ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയില്‍ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറില്‍ തുടര്‍ച്ചയായി സ്വയം മര്‍ദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് (യമൃീഴൃമുവ) എന്ന ഉപകരണം അനിറോയ്ഡ് മര്ദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന 'ആള്‍ട്ടിമീറ്റര്‍' (altimeter) മറ്റൊരു വകഭേദമാണ്. നോ: ആള്‍ട്ടിമീറ്റര്‍
(ഡോ. സി.പി. ഗിരിജാവല്ലഭന്‍)