This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവരണപ്രസ്‌തരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 10 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആവരണപ്രസ്‌തരം

മച്ചും മറ്റ്‌ അവസാദങ്ങളും ശിലാഖണ്ഡങ്ങളുമായി കൂടിച്ചേർന്നുണ്ടാകുന്ന ശിലാദ്രവ്യം ഭൂവല്‌കത്തിന്റെ ഉപരിഭാഗത്ത്‌ ഒരു ആവരണംപോലെ പടർന്നു സ്ഥിതിചെയ്യുന്നതിനെയാണ്‌ ആവരണപ്രസ്‌തരം (റിഗോലിത്ത്‌-ഞശഴീഹശവേ) എന്നു പറയുന്നുത്‌. (റിഗോ = പുതപ്പ്‌, ആവരണം; ലിത്ത്‌ = ശില). ഉറച്ച പാറക്കെട്ടുകള്‍ക്കു മുകളിലായി രൂപംകൊള്ളുന്ന ഇവ അടിയിലുള്ള ശിലാഘടനയെ മറയ്‌ക്കുന്നതിനു കാരണമാകുന്നു. പൂർവവർത്തി ശിലകളുടെ അപക്ഷയമോ ഡെനൂഡേഷനോ (denudation) മൂലമുണ്ടാകുന്ന പദാർഥങ്ങളാണ്‌ ആവരണപ്രസ്‌തരമായിത്തീരുന്നത്‌. തന്നിമിത്തം ഇവയുടെ സ്വഭാവം അവ രൂപവത്‌കൃതമായ സാഹചര്യങ്ങളെയും ഘടകപദാർഥങ്ങളെയും ആശ്രയിച്ചിരിക്കും. ഒരു ആവരണപ്രസ്‌തരത്തിന്റെ കനം എല്ലാഭാഗത്തും ഒന്നുപോലെ ആയിരിക്കയില്ല; പൊതുവേ ശ്ലഥവും അസംപിണ്ഡിതവുമായ ഘടനയാണുണ്ടായിരിക്കുക.

അപക്ഷയ പ്രക്രിയയിലൂടെ രൂപംകൊള്ളുന്ന ശിലാദ്രവ്യങ്ങള്‍ പ്രഭവസ്ഥാനത്തുതന്നെയോ, അപരദനകാരകങ്ങള്‍മൂലം നീക്കപ്പെട്ട്‌ മറ്റുവല്ലയിടങ്ങളിലുമോ ആവരണപ്രസ്‌തരമായിത്തീരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെറിൽ എന്ന ഭൂവിജ്ഞാനി ആവരണപ്രസ്‌തരങ്ങളെ താഴെപറയുന്ന രീതിയിൽ വർഗീകരിച്ചിരിക്കുന്നു:

അവസാദി. (1) അവശിഷ്‌ടം-ചരൽ, മണൽ കളിമച്ച്‌, ചീങ്കല്ല്‌, ടെറാറോസ്സാ എന്നിവ; (2) സഞ്ചിതം-പീറ്റും (peat) മേണലും കലർന്നുണ്ടാകുന്നവ; സസ്യങ്ങള്‍ ചീഞ്ഞടിഞ്ഞാണ്‌ ഇവ രൂപംകൊള്ളുന്നത്‌; പരിവഹിതം. (1) അപദ്രവ്യപരം-താലസ്‌ (talus) ഡെബ്രി (debris)എന്നിവ ചേർന്നുണ്ടാകുന്നവ; (2) എക്കൽ സമ്മിശ്രം-പുതിയ എക്കലും പൂഴിമച്ചും മണലും ചേർന്നുണ്ടാകുന്നവ; (3) വായൂഢം (aeolian) : കാറ്റുമൂലം നിക്ഷിപ്‌തമാകുന്ന പൂഴിമച്ചും, മറ്റു ശിലാദ്രവ്യങ്ങളും കൂടിക്കലർന്നുണ്ടാകുന്നവ (4) ഹിമാനീഭൂതം (glacial) : മൊറെയിന്‍, ഡ്രംലിന്‍, എസ്‌കർ തുടങ്ങിയ ബൃഹദ്‌രൂപങ്ങള്‍. ചന്ദ്രാപരിതലവും റിഗോലിത്തിനാൽ ആവൃതമാണ്‌. നിരന്തരമായ ഉൽക്കാ പതനമാണ്‌ അതിനു ഹേതു. (ആർ. ഗോപി)

ആവരണപ്രസ്‌തരം
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍