This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലുവിളക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:22, 9 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആലുവിളക്ക്‌

[[ചിത്രം:Vol3p352_aalu vilakku.jpg.jpg|thumb|
ആലുവ ശിവരാത്രി-ഒരു ദൃശ്യം

ആൽമരത്തിന്റെ മാതൃകയിൽ ഇരുമ്പ്‌, ഓട്‌, തുടങ്ങിയ ലോഹങ്ങളിൽ വാർത്ത്‌ ഉണ്ടാക്കുന്നതും എച്ചയൊഴിച്ച്‌ തിരിയിട്ട്‌ കത്തിക്കാവുന്നതുമായ വലിയ നിലവിളക്ക്‌. താഴെ ഒരു പീഠത്തിൽനിന്ന്‌ മേലോട്ടുയർന്ന്‌ വളഞ്ഞ കമ്പികളുടെ അറ്റത്താണ്‌ ഇത്തരം വിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത്‌. നൂറോ ആയിരമോ അതിലധികമോ നാളങ്ങള്‍ എരിക്കാവുന്ന ഇത്തരം ദീപങ്ങള്‍ കേരളത്തിലെ പല ഹൈന്ദവക്ഷേത്രങ്ങളിലുമുണ്ട്‌ (ഉദാ. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം). ഇത്‌ കേരളത്തിൽ മാത്രം കാണപ്പെടുന്ന വിശേഷ തരത്തിലുള്ള ഒരു വിളക്കാണ്‌. ക്ഷേത്രത്തിന്റെ സാമ്പത്തികസ്ഥിതി അനുസരിച്ച്‌ ഇവ ദിവസംതോറുമോ, വിശേഷദിവസങ്ങളിൽ മാത്രമോ കത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍