This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിപ്പൂമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:03, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞിപ്പൂമ

വടക്കന്‍പാട്ടുകളിലെ ഒരു കഥാനായിക. ഒരു കൂട്ടം ജോനകപ്പടയാളികളുടെ സഹായത്തോടെ നാടുവാണിരുന്ന നാഗപുരം മൂപ്പന്റെ പത്‌നി. എന്നും ഒരു പുതുകന്യകയോടൊത്ത്‌ അന്തിയുറങ്ങുവാന്‍ ഇഷ്‌ടപ്പെട്ടിരുന്ന ഭർത്താവിനെ നന്നാക്കിയെടുക്കുവാന്‍ ആരാലും സാധ്യമല്ലെന്നറിയാമായിരുന്ന കുഞ്ഞിപ്പൂമ സ്വന്തം വിധിയെയും ശപിച്ചുകൊണ്ട്‌ കഴിഞ്ഞുകൂടി.

ഒരു ദിവസം പെണ്ണുനായാട്ടിനിറങ്ങിയ ജോനകന്മാർക്കു തല്ലും കുത്തും ഏറ്റു പരവശരായി ഓടി രക്ഷപ്പെടേണ്ടിവന്നുവെന്ന വിവരം കുഞ്ഞിപ്പൂമ കേട്ടത്‌ ആശ്വാസത്തോടുകൂടിയായിരുന്നു. ആരോമൽച്ചേകവരുടെ പെങ്ങളായ ഉണ്ണിയാർച്ചയെ, ആളറിയാതെ ജോനകന്മാർ പിടിച്ചുകൊണ്ടുവരുവാന്‍ ശ്രമിച്ചത്‌ വലിയൊരു കുഴപ്പത്തിനു കാരണമായി. അങ്കക്കലി തുള്ളിനില്‌ക്കുന്ന ഉണ്ണിയാർച്ചയെ ഏതുവിധത്തിലെങ്കിലും സമാധാനപ്പെടുത്തിയെടുക്കണമെന്നുള്ള ഭർത്താവിന്റെ അഭ്യർഥന അനുസരിച്ച്‌ അങ്ങോട്ടേക്കു ചെന്ന കുഞ്ഞിപ്പൂമ തന്റെ ദയനീയസ്ഥിതി ആ ചേകവപ്പെണ്ണിനെ നേരിൽ അറിയിക്കുന്നതിന്‌ ആ സന്ദർഭം ഉപയോഗപ്പെടുത്തി.

അഭിമാനിയായ ഉണ്ണിയാർച്ചയുടെ മുന്നിൽ വന്നുനിന്ന്‌ മാപ്പുപറയേണ്ടിവന്ന ഭർത്താവിനെക്കണ്ട്‌ കുഞ്ഞിപ്പൂമ അകമേ ചിരിച്ചു. നാഗപുരം മൂപ്പന്‍ തന്റെ വൃത്തികെട്ട സ്വാഭാവങ്ങളത്രയും അന്നത്തോടെ ഉപേക്ഷിക്കുകയും കുഞ്ഞിപ്പൂമയുടെ പാതിവ്രത്യത്തിന്റെ മഹത്വം മനസ്സിലാക്കി പിന്നീട്‌ നല്ല ജീവിതം നയിക്കുകയും ചെയ്‌തു.

(പയ്യന്നൂർ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍