This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിച്ചന്തു, കിഴയിക്കനങ്ങാടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:54, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞിച്ചന്തു, കിഴയിക്കനങ്ങാടന്‍

വടക്കന്‍പാട്ടിലെ അജയ്യനായ ഒരു യോദ്ധാവും സമാധാനസന്ദേശ പ്രചാരകനും. പുത്തരിയങ്കത്തിൽ എതിരാളിയെ വധിക്കേണ്ടിവന്നതോടെ, വാളും പരിചയും വലിച്ചെറിഞ്ഞ കുഞ്ഞിച്ചന്തു, ജീവിതാവസാനം വരെയും യുദ്ധത്തിനെതിരെ ശബ്‌ദമുയർത്തിക്കൊണ്ട്‌ കഴിയുവാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. ആരു പട കുറിച്ചാലും അവർക്കിടയിലെത്തി തർക്കം പറഞ്ഞു തീർക്കുന്നതിൽ കുഞ്ഞിച്ചന്തു ചിലപ്പോഴെങ്കിലും വിജയിച്ചിരുന്നു. എങ്കിലും, സമാധാനവാദിയായ കുഞ്ഞിച്ചന്തുവിന്റെ ആത്മാർഥത, അംഗീകരിക്കുവാന്‍ തയ്യാറുള്ളവരായിരുന്നില്ല അന്നത്തെ നാട്ടുക്കൂട്ടം.

ക്രമേണ ജീവിതത്തോടുതന്നെ വിരക്തി തോന്നിയ കുഞ്ഞിച്ചന്തു പഴയ ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിതും പുതിയവ ഉണ്ടാക്കിയും കടത്തനാട്ടിലെങ്ങും ചുറ്റിയലഞ്ഞു. വിമർശകന്മാരെ ആരാധകരാക്കുവാന്‍ സാധിച്ചില്ലെങ്കിലും നിശബ്‌ദരാക്കുവാന്‍ ഇദ്ദേഹത്തിന്‌ ഒട്ടൊക്കെ കഴിഞ്ഞിരുന്നു.

അഴിമതിക്കെതിരെ വീറോടെ വാദിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കാത്ത കുഞ്ഞിച്ചന്തുവിന്‌ ധാരാളം ശത്രുക്കളുണ്ടായി. യുദ്ധനിയമങ്ങള്‍ക്കു കടകവിരുദ്ധമായ ഒതേനന്റെ പൂഴിക്കടകനടിയെ വിമർശിക്കുവാന്‍ അന്നു കുഞ്ഞിച്ചന്തു മാത്രമേ തയ്യാറായിരുന്നുള്ളൂ.

തന്റെ നല്ല മനസ്സും പ്രവർത്തനങ്ങളും തികഞ്ഞ പരാജയമാണെന്ന്‌ ബോധ്യപ്പെട്ട കുഞ്ഞിച്ചന്തു ഒടുവിൽ എങ്ങോട്ടോ ഒളിച്ചോടിപ്പോവുകയാണുണ്ടായത്‌. ആ ഒളിച്ചോട്ടത്തിനിടയിൽ എവിടെവച്ചോ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.

(പയ്യന്നൂർ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍