This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീശോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കീശോന്‍

Kishon

വിശുദ്ധ വേദപുസ്‌തകത്തിൽ പരാമൃഷ്‌ടമായിട്ടുള്ള പലസ്‌തീനിലെ ഒരു തോട്‌. പലസ്‌തീനിലെ എസ്രലോണ്‍ താഴ്‌വരയിൽ സ്ഥിതിചെയ്യുന്നു. എബ്രായഭാഷയിൽ കീശോന്‍ എന്ന പദത്തിന്‌ "വളഞ്ഞുപുളഞ്ഞ' എന്നാണർഥം. ഈ തോട്‌ കർമേൽ പർവതത്തിനു വടക്കുനിന്ന്‌ മധ്യധരണ്യാഴിയിലേക്ക്‌ ഒഴുകുന്നു (1 രാജാ. 18:40; സങ്കീ. 89.9).

കീശോന്‌ സമീപത്തുവച്ച്‌ ദബോരയും ബാരാക്കും സിസരയെ തോല്‌പിച്ച സംഭവം രേഖപ്പെടുത്തിക്കാണുന്നു (ന്യായാ. 4:7, 13:5:21). ഇവിടെവച്ച്‌ ദീർഘദർശിയായ ഏലിയാവ്‌ ബാൽ പ്രവാചകരെ കൊന്നൊടുക്കിയ ഒരു സംഭവവും വിവരിച്ചിട്ടുണ്ട്‌ (1 രാജാ. 18:40 ബി.സി. 906).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%B6%E0%B5%8B%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍