This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിംപുരുഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:24, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിംപുരുഷന്‍

ഒരു പുരാണകഥാപാത്രം. പ്രിയവ്രതപുത്രനായ ആഗ്നീധ്രന്റെ ഒന്‍പതു പുത്രന്മാരിൽ ഒരുവനാണ്‌ കിംപുരുഷന്‍. ആഗ്നീധ്രന്‍ തപസ്സിലേർപ്പെട്ടിരിക്കവേ ആദിദേവന്‍ നിയോഗിച്ച പൂർവചിത്തി എന്ന അപ്‌സരസിനെ സ്വീകരിച്ചുവെന്നും അദ്ദേഹം അവളിൽ ഇളാവൃതന്‍, ഭദ്രാശ്വന്‍, ഹരി തുടങ്ങിയ ഒന്‍പതു പുത്രന്മാരെ ജനിപ്പിച്ചുവെന്നും ഒടുവിൽ പൂർവചിത്തി ദേവലോകത്തിലേക്കു മടങ്ങവേ ശോകാർത്തനായി പുത്രന്മാർക്കു രാജ്യം പങ്കിട്ടുകൊടുത്ത്‌ വനത്തിലേക്കു പോയിയെന്നും ഭാഗവതം അഞ്ചാം സ്‌കന്ധത്തിൽ പ്രസ്‌താവിച്ചുകാണുന്നു. കിംപുരുഷനു പിതാവിൽ നിന്നു ലഭിച്ച ദേശം പില്‌ക്കാലത്തു കിംപുരുഷവർഷമെന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു. ഹേമകൂടത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദേശം പരമഭാഗവതനായ ഹനുമാന്റെ വാസസ്ഥാനമാണെന്നും ലക്ഷ്‌മണാഗ്രജനായ രാമനെ ഗന്ധർവന്മാരോടൊപ്പം ആരാധിച്ചുകൊണ്ട്‌ ആ ഭക്തന്‍ അവിടെ വസിച്ചുവരുന്നുവെന്നും പൗരാണികന്മാർ വിശ്വസിക്കുന്നു. ""കിംപുരുഷേ ങ്കപിവർഷേ ഭഗവന്തമാദിപുരുഷം ലക്ഷ്‌മണാഗ്രജം സീതാഭിരാമം രാമം തച്ചരണ സങ്കർഷാഭിരതഃ പരമഭാഗവതോ ഹനുമാന്‍ സഹ കിം പുരുഷൈരവിരത ഭക്തിരുപാസ്‌തേ. (ഭാഗവതം പഞ്ചമസ്‌കന്ധം) അർജുനന്‍ ഒരിക്കൽ "കിംപുരുഷവർഷ'ത്തെ ജയിച്ചതായി മഹാഭാരതത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. കിന്നരന്‍ എന്നതിന്റെ പര്യായം ആണ്‌ കിംപുരുഷന്‍. ""സ്യാത്‌ കിന്നരഃ കിംപുരുഷസ്‌തുരംഗവദനോ മയുഃ എന്ന്‌ അമരകോശം. നോ. കിന്നരന്‍

(മുതുകുളം ശ്രീധർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍