This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാസ്ട്രാ, ജൊവാവോ ദെ (1500-48)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാസ്ട്രാ, ജൊവാവോ ദെ (1500-48)
ഇന്ത്യയിലെ ഒരു പോർച്ചുഗീസ് വൈസ്രായി. ലിസ്ബണിലെ ഗവർണറായിരുന്ന അൽവാരൊ ദെ കാസ്ട്രായുടെ പുത്രനായി 1500-ൽ ജനിച്ചു. ഉത്തര-ആഫ്രിക്കയിൽ 20 വർഷത്തെ സേവനത്തിനുശേഷം 1538-ൽ ഇന്ത്യയിലെത്തിയ കാസ്ട്രാ തുർക്കിയുടെ ഉപരോധത്തിൽ നിന്നും ഡ്യൂ പ്രദേശം മോചിപ്പിക്കുന്നതിനുള്ള (1538) പോർച്ചുഗീസ് സേനയുടെ കമാന്‍ഡറായിരുന്നു. 1541-ൽ ഇദ്ദേഹം ചെങ്കടലിൽ നിന്ന് സൂയസ് വരെ യാത്ര ചെയ്തു. ഈ യാത്രകള്‍ക്കിടയിൽ ഇദ്ദേഹം ലിസ്ബണ്‍-ഗോവ, ഗോവ-ഡ്യൂ നാവികപ്പാതകള് തിട്ടപ്പെടുത്തുകയും ആലേഖനങ്ങളും വിവരണങ്ങളും കൊണ്ട് അവയെ വിശദീകരിക്കുകയും ചെയ്തു.
1543-ൽ പോർച്ചുഗലിലേക്കു മടങ്ങിയ കാസ്ട്രാ രണ്ടു വർഷത്തിനു ശേഷം മറ്റൊരു നാവികസേനയുമായി വീണ്ടും ഇന്ത്യയിൽ വന്ന് ഡ്യൂവും മലാക്കയും മേചിപ്പിച്ചു. 1548-ൽ ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രായിയായി നിയമിതനായ ഇദ്ദേഹം 1548 ജൂണ്‍ 6-നു ഗോവയിൽ ചരമമടഞ്ഞു.
(ഡോ. ഡി. ജയദേവദാസ്)