This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസാബിയാങ്കാ, ലൂയി ഡേ (1755 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:07, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാസാബിയാങ്കാ, ലൂയി ഡേ (1755 - 98)

Cassabianca, Louis de

ഫ്രഞ്ചു നാവികോദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ ദുരന്തകഥയാണ്‌ കാസാബിയാങ്കാ എന്ന ഫ്രഞ്ചുകവിതയുടെ ഇതിവൃത്തം. ഫെലിസിയ ഹെമാന്‍സ്‌ എന്ന ഫ്രഞ്ചു കവി രചിച്ചതാണീ കവിത (1829). കോഴ്‌സിക്കയിലെ വെസ്‌ക്കോവാറ്റോയിൽ 1755-ലാണ്‌ കാസാബിയാങ്കാ ജനിച്ചത്‌. ഗ്രാസേ പ്രഭുവിന്റെ കീഴിൽ കാസാബിയാങ്കാ അമേരിക്കന്‍ വിപ്ലവത്തിൽ സേവനം അനുഷ്‌ഠിക്കുകയുണ്ടായി. തുടർന്ന്‌ ഫ്രാന്‍സിൽ തിരിച്ചെത്തിയ ഇദ്ദേഹം 1792-ൽ നാഷണൽ കണ്‍വെന്‍ഷനിൽ അംഗമായി.

ഈജിപ്‌ഷ്യന്‍ പര്യവേക്ഷണത്തിനു പുറപ്പെട്ട ഓറിയന്റ്‌ എന്ന ഫ്രഞ്ചു പതാകവാഹകക്കപ്പലിന്റെ കപ്പിത്താനായിരിക്കുമ്പോഴാണ്‌ കാസാബിയാങ്കാ മരണമടഞ്ഞത്‌. ഈജിപ്‌തിലെ അബുകിർ എന്ന സ്ഥലത്തുവച്ച്‌ 1798 ആഗ. 1-നു നടന്ന നൈൽ യുദ്ധത്തിൽ ഇദ്ദേഹത്തിനു മാരകമായി പരിക്കേറ്റു. കപ്പലിനു തീപിടിച്ചപ്പോള്‍ മകന്‍ ഗിയാകോമോവിനോട്‌ രക്ഷപ്പെടാന്‍ കാസാബിയാങ്കാ ആവശ്യപ്പെട്ടെങ്കിലും അച്ഛനെവിട്ടുപോകാന്‍ അവന്‍ കൂട്ടാക്കിയില്ല. തുടർന്ന്‌ അച്ഛനും മകനും വെന്തു മരിച്ചു. ഈ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ "കാസാബിയാങ്ക എന്ന ഫ്രഞ്ചുകവിത രചിക്കപ്പെട്ടത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍