This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തച്ഛന്‍ പുരസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:15, 9 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഴുത്തച്ഛന്‍ പുരസ്‌കാരം

കേരളസർക്കാർ നല്‌കുന്ന പരമോന്നത സാഹിത്യപുരസ്‌കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്‌കുന്ന ബഹുമതിയാണ്‌ ഇത്‌. അവാർഡുതുക ആരംഭത്തിൽ ഒരു ലക്ഷം രൂപയായിരുന്നത്‌ 2011-ൽ ഒന്നരലക്ഷം രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്‌തിപത്രവും ശില്‌പവും നല്‌കിവരുന്നു. 1993-ൽ ടി.എം.ജേക്കബ്‌ സാംസ്‌കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ്‌ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ സ്‌മരണയ്‌ക്കായി ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. കേരളപ്പിറവിദിനമായ ന. 1-നാണ്‌ അവാർഡു പ്രഖ്യാപനം നടത്തുന്നത്‌.

പുരസ്‌കാര ജേതാക്കള്‍

1993	ശൂരനാട്ട്‌ കുഞ്ഞന്‍പിള്ള
1994	തകഴി ശിവശങ്കരപ്പിള്ള
1995	ബാലാമണിയമ്മ
1996	കെ.എം. ജോർജ്‌
1997	പൊന്‍കുന്നം വർക്കി
1998	എം.പി. അപ്പന്‍
1999	കെ.പി. നാരായണ പിഷാരോടി
2000	പാലാ നാരായണന്‍ നായർ
2001	ഒ.വി. വിജയന്‍
2002	കമലാ സുരയ്യ (മാധവിക്കുട്ടി)
2003	ടി. പദ്‌മനാഭന്‍
2004	സുകുമാർ അഴിക്കോട്‌
2005	എസ്‌. ഗുപ്‌തന്‍നായർ
2006	കോവിലന്‍
2007	ഒ.എന്‍.വി. കുറുപ്പ്‌
2008	അക്കിത്തം അച്യുതന്‍ നമ്പൂതിരി
2009	സുഗതകുമാരി
2010	എം. ലീലാവതി
2011	എം.ടി. വാസുദേവന്‍ നായർ
2012	ആറ്റൂർ രവിവർമ്മ
 

(വി.എസ്‌.എം.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍