This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഹാർഡ്‌, വെർനെർ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:25, 8 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എർഹാർഡ്‌, വെർനെർ (1935 - )

Erhard, Werner

അമേരിക്കന്‍ ചിന്തകനും. സംരംഭക മാർഗനിർദേശകനും. 1935 സെപ്‌. 5-ന്‌ ഫിലാഡെൽഫിയയിൽ ജനിച്ചു. 1953-ൽ ബിരുദംനേടി. തുടർന്ന്‌ ഇന്‍ഡ്യാനാ പോളിസിലേക്ക്‌ താമസം മാറ്റി. പില്‌ക്കാലത്ത്‌ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഗ്രറ്റ്‌ ബുക്‌സ്‌ പദ്ധതിയിൽ ട്രയിനിങ്‌ മാനേജരായി സേവനമനുഷ്‌ഠിച്ചു. 1962-ൽ പേരന്റ്‌സ്‌ മാഗസിന്‍ കള്‍ച്ചറൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജോലി സ്വീകരിച്ചു.

എർഹാർഡിന്റെ ദർശനത്തിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവിതരീതിയെ മെച്ചപ്പെട്ട പരിവർത്തനദിശയിലേക്ക്‌ തിരിക്കുന്നതിനു സഹായകമായി ഭവിച്ചു. 40 വർഷത്തോളമായി വ്യക്തിപരവും, സംഘടനാതലത്തിലുമുള്ള സാമൂഹിക രൂപാന്തരീകരണത്തിന്‌ നവീനാശായങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്‌ എർഹാർഡ്‌. വ്യാപാരം, വിദ്യാഭ്യാസമേഖല, തത്ത്വശാസ്‌ത്രം, മാനസികരോഗചികിത്സ, വികസ്വരരാഷ്‌ട്രങ്ങള്‍, പ്രതിസന്ധി നിവാരണം, സാമുദായിക പുനർനിർമാണം തുടങ്ങിയ വിവിധ രംഗങ്ങളിൽ എർഹാർഡിന്റെ കാഴ്‌ചപ്പാടുകള്‍ ചിന്തകർക്കും, പദ്ധതിനടത്തിപ്പുകാർക്കും പുത്തനുണർവ്‌ പ്രദാനം ചെയ്‌തു. പുരോഗതി തടസ്സപ്പെട്ടുകിടന്നിരുന്ന മേഖലകളിൽ നൂതനമായ മുന്നേറ്റമാണ്‌ ഇദ്ദേഹം ലക്ഷ്യമിടുന്നത്‌. മികച്ച കമ്പനികളും ഫൗണ്ടേഷനുകളും സർക്കാർതല ഏജന്‍സികളും എർഹാർഡിന്റെ മാതൃകകളും നിർദേശങ്ങളും പിന്തുടർന്നവരാണ്‌. കഴിഞ്ഞ നാലുദശകങ്ങളിലെ അനുഭവസാക്ഷ്യത്തിന്മേൽ ഫോർച്യൂണ്‍ മാസിക ഇദ്ദേഹത്തിന്റെ മാനേജ്‌മെന്റ്‌ പാടവത്തെ മുക്തകണ്‌ഠം പ്രശംസിച്ചിട്ടുണ്ട്‌.

എർഹാർഡ്‌ മുഴുവന്‍സമയ പ്രവർത്തനങ്ങള്‍ പണ്ഡിതലോകത്തിനായി സമർപ്പിച്ചിരിക്കുകയാണ്‌. ഇദ്ദേഹത്തിന്റെ സമീപകാല ഗവേഷണപ്രവർത്തനങ്ങള്‍, രചനകള്‍, പ്രഭാഷണങ്ങള്‍, പാഠ്യപദ്ധതികള്‍ തുടങ്ങിയവയൊക്കെ ഗ്രന്ഥകർത്താവിന്റെതന്നെ നിയന്ത്രണത്തിലുള്ള സാമൂഹിക ശാസ്‌ത്ര-ഗവേഷണ നെറ്റ്‌വർക്ക്‌ സൈറ്റിൽ ലഭ്യമാണ്‌. ലോകത്തെ 20 ലക്ഷത്തിലേറെ ജനങ്ങള്‍ ഇദ്ദേഹത്തിന്റെ പൊതു, സംഘടിത പഠനപരിപാടികളിൽ ഭാഗഭാക്കായിട്ടുണ്ട്‌.

ആഗോളാടിസ്ഥാനത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങള്‍ പ്രാത്സാഹിപ്പിക്കുന്നതിലുള്ള വൈദഗ്‌ധ്യം കണക്കിലെടുത്ത്‌ 1988-ൽ എർഹാർഡിന്‌ "മഹാത്മാഗാന്ധി ഹ്യുമാനിറ്റേറിയന്‍ അവാർഡ്‌' സമ്മാനിക്കപ്പെട്ടു. 1978-ൽ "നൈറ്റ്‌ ഒഫ്‌ ഗ്രസ്‌' (ഡെന്മാർക്ക്‌) പദവിയും, 1984-ൽ ഗ്രാന്റ്‌ ക്രാസ്‌ ഒഫ്‌ മെറിറ്റ്‌' (ഡെന്മാർക്ക്‌) മെഡലും നേടുകയുണ്ടായി. വടക്കന്‍ അയർലണ്ട്‌ സമാധാനശ്രമങ്ങളിലും മൊസാംബിക്‌ പ്രാജക്‌ടിലും എർഹാർഡ്‌ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ശിശുക്കള്‍ക്ക്‌ ഉദരസംബന്ധമായ രോഗങ്ങളിൽനിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച്‌ അമ്മമാരെ ബോധവതികളാക്കുന്നതിനുള്ള ഭിഷഗ്വരകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‌ ഇന്ത്യയിൽ രാമകൃഷ്‌ണ ബജാജുമായി സഹകരിച്ച്‌ ഒരു ധർമസ്ഥാപനത്തിന്‌ ഇദ്ദേഹം നേതൃത്വം കൊടുത്തു. മ്യൂണിക്‌, നെബ്‌റാസ്‌ക, സ്റ്റാന്‍ഫോർഡ്‌, ഹാർവാർഡ്‌, ടെക്‌സാസ്‌ തുടങ്ങിയ സർവകലാശാലകള്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ സംഘടിപ്പിച്ച സെമിനാറുകളിലും മറ്റും എർഹാർഡ്‌ സജീവസാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്‌.

ആശയങ്ങളുടെ സൃഷ്‌ടി ഒരു സ്വയംകല്‌പിതദൗത്യമായിത്തന്നെ ഇദ്ദേഹം ഏറ്റെടുത്തു. മനുഷ്യരിലൊക്കെ അന്തർലീനമായ ദാർശനികഭാവം ഉണർത്തപ്പെടുമ്പോഴാണ്‌ നമുക്കൊക്കെ ശരിയായ ദിശയിൽ പ്രവർത്തനമേഖലയെ നയിക്കാന്‍ കഴിയുകയെന്ന തത്ത്വമാണ്‌ എർഹാർഡ്‌ നിരൂപിച്ചത്‌. ദ്‌ മൈന്‍ഡ്‌സ്‌ ഡെഡിക്കേഷന്‍ റ്റു സർവൈവൽ, ദി എന്‍ഡ്‌ ഒഫ്‌ സാൽവേഷന്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍