This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:35, 8 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എറിസ്‌

Eris

ഗ്രീക്ക്‌ പുരാണങ്ങളിലെ യുദ്ധദേവത. എറിസ്സിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും. പെലിയൂസിന്റെയും തേറ്റിസ്സിന്റെയും വിവാഹാഘോഷത്തിന്‌ എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെത്തുടർന്ന്‌ വിരുന്നുസത്‌ക്കാരവേളയിൽ കലഹമുണ്ടാക്കാന്‍ എറിസ്‌ ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവള്‍ക്ക്‌' എന്ന്‌ ആലേഖനം ചെയ്‌ത ഒരു സുവർണ ആപ്പിള്‍ എറിസ്‌ വിരുന്നുകാരുടെ ഇടയിലേക്ക്‌ എറിഞ്ഞു. ഈ ആപ്പിളിനുവേണ്ടി ഹേരയും അഫ്രാഡൈറ്റും അഥീനായും കലഹിച്ചു. ഇതിൽ തീർപ്പുകല്‌പിക്കാന്‍ സിയൂസ്‌, പാരിസ്‌ രാജകുമാരനെ ചുമതലപ്പെടുത്തി. പാരിസ്‌ ആ സുവർണ ആപ്പിള്‍ അഫ്രാഡൈറ്റിന്‌ നല്‌കി. അതിന്‌ പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാന്‍ അഫ്രാഡൈറ്റ്‌ പാരിസിനെ സഹായിക്കുകയും ചെയ്‌തു. അവിടെനിന്നാണ്‌ ട്രാജന്‍ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രാജന്‍ യുദ്ധത്തിന്‌ എറിസ്‌ കാരണഭൂതയായി. കലഹത്തിന്റെ മൂർത്തിമദ്‌ഭാവമായിട്ടാണ്‌ വെർജിൽ തുടങ്ങിയ റോമന്‍കവികള്‍ എറിസ്സനെ ചിത്രീകരിച്ചിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍