This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പിളിത്തയ്യല്‍.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:58, 7 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കമ്പിളിത്തയ്യല്‍

. കമ്പിളി നൂലുപയോഗിച്ച്‌ വസ്‌ത്രങ്ങള്‍ തുന്നുന്ന കല. നീളമുള്ള രണ്ട്‌ സൂചികളാണ്‌ തുന്നാന്‍ ഉപയോഗിക്കുന്നത്‌.

കമ്പിളിത്തയ്യലിന്റെ ഉദ്‌ഭവത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ല. മത്സ്യബന്ധനത്തിഌള്ള വല നെയ്‌തെടുക്കുന്നതില്‍ നിന്നു കമ്പിളിത്തയ്യല്‍ ഉദ്‌ഭവിച്ചു എന്നു കരുതാം.

ഏറ്റവും പഴക്കമുള്ള കമ്പിളിത്തുന്നലിന്റെ മാതൃക അറേബ്യയില്‍ നിന്നാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇത്‌ ബി.സി. 9ഉം 7ഉം ശ.ങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതായിരിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. വളരെ നേര്‍മയായി നിര്‍മിച്ചിട്ടുള്ള ഇതില്‍ 5 സെ.മീ. സ്ഥലത്ത്‌ 28 കാണികള്‍ വരെ തുന്നിച്ചേര്‍ത്തിട്ടുണ്ട്‌. ക്രാസ്‌സ്റ്റോക്കിങ്‌ സമ്പ്രദായമാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഈ മാതൃകയുടെ പൂര്‍ണത കണക്കിലെടുത്താല്‍ ബി.സി. 1000ല്‍ത്തന്നെ ഈ തുന്നല്‍ കല അറേബ്യയില്‍ ആരംഭിച്ചിരുന്നു എന്ന്‌ ഊഹിക്കാം. യെമനിലെ ഒരു ഐതിഹ്യം അഌസരിച്ച്‌ ആദാമിന്റെയും ഹവ്വായുടെയും കാലത്തു തന്നെ കമ്പിളിത്തുന്നല്‍ ഉണ്ടായിരുന്നു. അറേബ്യയില്‍ നിന്നു തിബത്തുവഴിയും അവിടെനിന്ന്‌ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ കൂടിയും കമ്പിളിത്തുന്നല്‍ ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യ ശതകങ്ങളില്‍ യൂറോപ്പിലെത്തി. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പില്‍ നിന്നാണ്‌ കമ്പിളിത്തയ്യല്‍ പ്രചരിച്ചത്‌. ചുവപ്പും സ്വര്‍ണവര്‍ണവും ഉള്ള നൂലുകള്‍ കൊണ്ടു തുന്നിയ ഒരു അറേബ്യന്‍ മാതൃകയും എ.ഡി. 4-ാം ശ.ത്തിഌം 5-ാം ശ.ത്തിഌം ഇടയ്‌ക്ക്‌ ഈജിപ്‌തില്‍ നിര്‍മിച്ചതെന്നു കരുതുന്ന ഒരു ജോഡി കാലുറയും (സോക്‌സ്‌) ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ അല്‍ബര്‍ട്ട്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

ക്രാപ്‌റ്റിക്‌ ക്രിസ്‌ത്യാനികള്‍ അറബികളില്‍ നിന്ന്‌ ഈ കല അഭ്യസിക്കുകയും സ്‌പെയിനില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. യൂറോപ്പില്‍ ഇറ്റലി, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ ഈ കലയ്‌ക്ക്‌ വമ്പിച്ച പ്രചാരമുണ്ടായി. 13-ാം ശ.ത്തോടെ കമ്പിളിത്തയ്യല്‍ ഫ്രാന്‍സിലെ ഒരു പ്രധാന വ്യവസായമായി വളര്‍ന്നു. അതിഌവേണ്ടി "നിറ്റേഴ്‌സ്‌ ഗില്‍ഡ്‌' എന്നൊരു സംഘടനയും അവിടെ രൂപീകരിക്കപ്പെട്ടു. എഡ്വേഡ്‌ IV-ാമന്റെ കാലത്ത്‌ ഫ്രഞ്ച്‌ കമ്പിളിത്തുന്നലുത്‌പന്നങ്ങള്‍ ബ്രിട്ടനിലേക്കു കയറ്റുമതി ചെയ്‌തിരുന്നു. ഈ കാലഘട്ടത്തില്‍ ഇറ്റലിയില്‍ സ്വര്‍ണവും വെള്ളിയും നൂലുകള്‍ കലര്‍ത്തി നെയ്‌ത കമ്പിളിവസ്‌ത്രങ്ങള്‍ പ്രചരിച്ചു. ഫ്‌ളോറന്‍സില്‍ നിര്‍മിച്ച, സ്വര്‍ണനൂലു തുന്നിച്ചേര്‍ത്ത കമ്പിളിവസ്‌ത്രങ്ങള്‍ വിലമതിക്കാനാകാത്ത വസ്‌തുക്കളായി ഇന്നും കണക്കാക്കപ്പെടുന്നു. 16-ാം ശ. കമ്പിളിത്തയ്യലിന്റെ സുവര്‍ണദശയെ കുറിക്കുന്നു. അന്നു നിര്‍മിച്ച കംബളങ്ങള്‍ വലുപ്പത്തിലും ഭംഗിയിലും മികച്ചവയാണ്‌. എലിസബത്ത്‌ കന്‍െറ കാലത്ത്‌ ഇംഗ്ലണ്ടില്‍ കമ്പിളിത്തുന്നല്‍ കൂടുതല്‍ പ്രചാരംനേടി.

കമ്പിളിത്തയ്യല്‍ കൊണ്ട്‌ വസ്‌ത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അതിന്റെ മുകളില്‍ എംബ്രായ്‌ഡറി നടത്തുന്ന പതിവ്‌ ദക്ഷിണ ആസ്‌റ്റ്രിയയില്‍ പണ്ടു മുതല്‌ക്കേ ഉണ്ടായിരുന്നു. 17-ാം ശ.ത്തില്‍ കമ്പിളിത്തയ്യല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രചരിച്ചു. കമ്പിളിത്തുന്നല്‍ അഭ്യസിപ്പിക്കുന്നതിഌ ബ്രിട്ടനില്‍ ഒരു സ്ഥാപനം ആദ്യമായുണ്ടായത്‌ 16-ാം ശ.ത്തിലാണ്‌. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്ന്‌ കമ്പിളിത്തുന്നലിഌ വളരെ മാന്ദ്യം സംഭവിച്ചു.

ആധുനിക കാലത്തു തുന്നല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും കമ്പിളിവസ്‌ത്രങ്ങള്‍ നിര്‍മിച്ചുവരുന്നു. കമ്പിളി കൂടാതെ നൈലോണ്‍, സില്‍ക്ക്‌, ലിനന്‍ തുടങ്ങിയ നൂലുപയോഗിച്ചും ഇന്നു "കമ്പിളിത്തയ്യല്‍' ചെയ്‌തുവരുന്നുണ്ട്‌. തണുപ്പു കൂടുതല്‍ അഌഭവപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കമ്പിളിത്തയ്യല്‍ വളരെ പ്രചരിച്ചിട്ടുണ്ട്‌.

വളരെ ലളിതമായ ഒരു രീതിയാണ്‌ കമ്പിളിത്തയ്യലിന്റേത്‌. അടിസ്ഥാനപരമായി നാലുതരം തയ്യലുകളാണ്‌ ഇതിലുള്ളത്‌: കാസ്‌റ്റിങ്‌ ഓണ്‍, നിറ്റ്‌ സ്റ്റിച്ച്‌, പേള്‍ സ്റ്റിച്ച്‌, കാസ്‌റ്റിങ്‌ ഒഫ്‌. തുന്നേണ്ട വസ്‌ത്രത്തിന്റെ വലുപ്പം കണക്കാക്കി വേണ്ടത്ര കണ്ണികള്‍ ഇടുന്നതിനെ കാസ്‌റ്റിങ്‌ ഓണ്‍ എന്നു പറയുന്നു. ഇതുതന്നെ രണ്ടുരീതിയില്‍ ചെയ്യാറുണ്ട്‌. തംബ്‌ മെത്തേഡ്‌ അഥവാ തള്ളവിരലും ഒറ്റസൂചിയും ഉപയോഗിച്ചു ചെയ്യുന്നത്‌, ടൂ നീഡില്‍ മെത്തേഡ്‌ അഥവാ ഇരട്ടസൂചി മാതൃക. അരികുകള്‍ക്കു കൂടുതല്‍ ഇലാസ്‌തികതയും ഉറപ്പും കിട്ടാന്‍ തംബ്‌ മെത്തേഡ്‌ ആണ്‌ നല്ലത്‌. കാസ്‌റ്റിങ്‌ ഓണ്‍ ചെയ്‌തു തീര്‍ന്നാല്‍ തുടര്‍ന്ന്‌ വസ്‌ത്രം പൂര്‍ത്തിയാക്കാന്‍ നിറ്റ്‌ സ്റ്റിച്ചോ പേള്‍ സ്റ്റിച്ചോ രണ്ടും കൂടിയോ ഉപയോഗിക്കുന്നു. അകവും പുറവും ഒരുപോലെ ആകണമെങ്കില്‍ ഇരുഭാഗത്തും ഒരേതരം തയ്യല്‍നിറ്റ്‌ സ്റ്റിച്ചോ പേള്‍ സ്റ്റിച്ചോ ഇടണം. ഇതിനെ കാര്‍ട്ടര്‍ സ്റ്റിച്ച്‌ എന്നു പറയുന്നു. ഒരുഭാഗത്ത്‌ നിറ്റ്‌ സ്റ്റിച്ചും മറുഭാഗത്ത്‌ പേളും ഉപയോഗിച്ചാല്‍ വ്യത്യാസമുള്ള പ്രതലങ്ങള്‍ കിട്ടും. ഇതിന്‌ സ്റ്റോക്കിങ്‌ സ്റ്റിച്ച്‌ എന്നാണു പേര്‌. തുന്നല്‍ അവസാനിപ്പിക്കാനാണ്‌ കാസ്‌റ്റിങ്‌ ഒഫ്‌ തയ്യല്‍ ഇടുന്നത്‌.

ഉടുപ്പുകള്‍, കാലുറകള്‍, കൈയുറകള്‍, സ്‌കാര്‍ഫ്‌, തൊപ്പി, ഓവര്‍ക്കോട്ട്‌, വിരികള്‍, മഫ്‌ളര്‍ തുടങ്ങി പലതും കമ്പിളിത്തയ്യല്‍ ഉപയോഗിച്ചു നിര്‍മിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍