This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കമണ്ഡലു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
08:39, 2 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
കമണ്ഡലു
വ്രതികളുടെയും ബ്രഹ്മചാരികളുടെയും സന്ന്യാസിമാരുടെയും ജലപാത്രം. കം എന്നാല്‍ ജലം, മണ്ഡം എന്നാല്‍ സാരം. അതിനാല്‍ കമണ്ഡലു എന്ന പദത്തിനര്‍ഥം നല്ല ജലത്തെ സ്വീകരിക്കുന്നത് എന്നാണ്. ഇത്തി(ficus infectoria) മരത്തിന്റെ തടിയില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. നാല്പാമര ഗണത്തില്‍പ്പെട്ട ഈ തടി മോഹാലസ്യം, തളര്‍ച്ച, രക്തപിത്തം എന്നീ രോഗങ്ങള്‍ക്ക് ഔഷധമാണ്. രക്തപ്രസാദനമാണ്.
(വാമന്‍)