This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്ദര്‍പ്പചൂഡാമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:39, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കന്ദര്‍പ്പചൂഡാമണി

ഒരു കാമശാസ്‌ത്ര ഗ്രന്ഥം. രേഖാരാജ്യത്തിലെ വഘേലവംശ രാജാവായ രാമചന്ദ്രന്റെ പുത്രന്‍ വീരഭദ്രദേവനാണ്‌ കര്‍ത്താവ്‌; 1577ല്‍ രചിക്കപ്പെട്ടു. പ്രൗഢഗദ്യത്തിലുള്ള വാത്‌സ്യായനീയ കാമസൂത്ര(5-ാം ശ.)ത്തിന്റെ വിവരണാത്‌മകവും ഛന്ദോബദ്‌ധവുമായ വ്യാഖ്യാനമാണിത്‌. "വാത്‌സ്യായനകൃതശാസ്‌ത്രം, വ്യാഖ്യാതം വീരഭദ്രണ' എന്ന ഗ്രന്ഥാന്തര്‍ഗത പ്രസ്‌താവം ഇത്‌ വാത്‌സ്യായനകൃതിയുടെ വ്യാഖ്യാനമാണെന്ന്‌ അസന്‌ദിഗ്‌ധമായി തെളിയിക്കുന്നു. കാമസൂത്രത്തെ അഌകരിക്കുകയോ, അവലംബിക്കുകയോ, വ്യാഖ്യാനിക്കുകയോ ചെയ്‌തിട്ടുള്ള പരിഗണനാര്‍ഹകൃതികളായ ദാമോദരഗുപ്‌ത(9-ാം ശ.ത്തിന്റെ ഉത്തരാര്‍ധം)ന്റെ കുട്ടനീയമതം, കോക(11, 12 ശ.)ന്‍െറ രതിരഹസ്യം, ജ്യോതിരീശ(കവിശേഖരന്‍ എന്നും പേരുണ്ട്‌ 14-ാം ശ.)ന്റെ പഞ്ചസായകം, ദേവരാജ (15-ാം ശ.) ന്റെ രതിരത്‌നപ്രദീപിക, കല്യാണമല്ല(1460 1530)ന്റെ അനങ്‌ഗരങ്‌ഗം, വീരഭദ്രദേവ(16-ാം ശ.)ന്റെ കന്ദര്‍പ്പചൂഡാമണി എന്നിവയില്‍ അനങ്‌ഗരങ്‌ഗവും കന്ദര്‍പ്പചൂഡാമണിയും മൂലകൃതിയെപ്പോലെതന്നെ പ്രാമാണ്യവും പ്രശസ്‌തിയും നേടിയിട്ടുണ്ട്‌ ഗ്രന്ഥത്തെ "സാധാരണം' തുടങ്ങിയുള്ള ഏഴ്‌ അധികരണങ്ങളായും ഓരോ അധികരണത്തെയും അധ്യായങ്ങളായും വിഭജിച്ചിരിക്കുന്നു. ഒന്നാം അധികരണം ഒന്നാമധ്യായത്തില്‍, ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍, കാമശാസ്‌ത്രത്തിന്റെ ഉത്‌പത്തി, അതുവരെയുള്ള അതിന്റെ വികാസപരിണാമങ്ങള്‍, ഗ്രന്ഥപ്രശസ്‌തി എന്നിവയാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌. തുടര്‍ന്നു ഗ്രന്ഥാവസാനം വരെയുള്ള അധ്യായങ്ങളില്‍ കാമശാസ്‌ത്രപ്രയോജനം, നായികാവിമര്‍ശനം, രതിഭേദങ്ങള്‍, ആലിംഗനചുംബനപ്രകാരങ്ങള്‍, നഖ, ദന്തച്ഛേദ്യവികല്‌പങ്ങള്‍, ശയനക്രമങ്ങള്‍, പുരുഷായിതഔപരിഷ്ടകാദികള്‍, വരണസംവിധാനങ്ങള്‍, വിവാഹഭേദങ്ങള്‍, വേശ്യാവൃത്തിയും അതോടഌബന്ധിച്ചുള്ള സംഗതികളും, വൃഷ്യങ്കരണവിധികള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ വിശദമായി പ്രപഞ്ചനം ചെയ്‌തിരിക്കുന്നു. കന്ദര്‍പ്പചൂഡാമണിയിലെ മിക്ക പദ്യങ്ങളും ആര്യാവൃത്തത്തിലാണ്‌ രചിച്ചിരിക്കുന്നത്‌. പ്രതിപാദനം ഋജുവും ലളിതവുമാണ്‌. പ്രതിപാദ്യത്തെ സംബന്ധിച്ചിടത്തോളം, കാമസംബന്ധികളായ സംഗതികളുടെ സാക്ഷാത്തായ സ്വരൂപം ഏറെക്കുറെ സരസമായ വിധത്തില്‍ പൂര്‍ണമായി ആവിഷ്‌കരിച്ചിട്ടുണ്ടെന്നു പറയാം. എടുത്തുപറയത്തക്ക ചില ദോഷങ്ങളും ഈ ഗ്രന്ഥത്തെ ഗ്രസിച്ചിട്ടുണ്ട്‌. നിരവധി പദ്യങ്ങളില്‍ ഛന്ദോഭംഗം സംഭവിച്ചിട്ടുള്ളതു കൂടാതെ, അപാണിനീയങ്ങളായ പ്രയോഗങ്ങളും ധാരാളം കടന്നുകൂടിയിരിക്കുന്നു. ബന്ധശൈഥില്യമാണ്‌ മറ്റൊരു ദോഷം. അതുപോലെതന്നെ മൂലസൂത്രങ്ങള്‍ക്കു വിരുദ്ധങ്ങളായ സിദ്ധാന്തങ്ങളും അവിടവിടെ സന്നിവേശിച്ചുകാണുന്നുണ്ട്‌. ഈ വക വൈകല്യങ്ങളെല്ലാമുണ്ടെങ്കിലും കന്ദര്‍പ്പചൂഡാമണി വാത്‌സ്യായനീയ കാമതന്ത്രത്തെക്കുറിച്ചുള്ള ആസകലമായ അറിവ്‌ ലഭ്യമാക്കുന്നു; അതുകൊണ്ടുതന്നെ സാമൂഹ്യശാസ്‌ത്രപരമായും വൈദ്യശാസ്‌ത്രപരമായും പ്രാധാന്യം അര്‍ഹിക്കുകയും ചെയ്യുന്നു 1926ല്‍ ആര്‍.എസ്‌. കുശലന്‍ ഒരു വിശദപഠനത്തോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. പണ്ഡിറ്റ്‌ കെ.കെ. പണിക്കര്‍, ഗദ്യത്തില്‍ "ദേശകാലങ്ങള്‍ പരിഗണിച്ച്‌, ഏതാഌം ദിങ്‌മാത്രസന്ദര്‍ഭങ്ങള്‍ വിവര്‍ത്തനവിധേയമാക്കാതെ വിട്ടുകളഞ്ഞു'കൊണ്ടു കന്ദര്‍പ്പചൂഡാമണി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍