This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണപ്പഌണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:23, 28 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്ണപ്പഌണ്ണി

വടക്കന്‍ പാട്ടുകളിലെ ഒരു നായകന്‍; കണ്ണപ്പന്‍ച്ചേകവരുടെ പൗത്രഌം ആരോമല്‍ച്ചേകവരുടെ പുത്രഌം. തന്റെ അച്ഛനെ അങ്കത്തട്ടില്‍ വച്ച്‌ ചതിച്ചുകൊന്ന ചന്തുവിനോടു പകരം ചോദിച്ചതിഌശേഷമേ അങ്കക്കച്ച അഴിച്ചുവയ്‌ക്കുകയുള്ളൂ എന്ന ഉഗ്രപ്രതിജ്ഞയോടു കൂടിയായിരുന്നു ഇദ്ദേഹം "അടവും തൊഴിലും' പഠിക്കാന്‍ ആരംഭിച്ചത്‌. സ്വന്തം തെറ്റുകളില്‍ പശ്ചാത്തപിച്ചു കഴിയുന്ന മുത്തച്ഛഌം ഇളയച്ഛന്റെ പത്‌നീപദം സ്വീകരിച്ച അമ്മയും കണ്ണപ്പഌണ്ണിയുടെ ഇളംമനസ്സില്‍ പ്രതികാരാഗ്‌നി ജ്വലിപ്പിച്ചു.

അച്ഛനെക്കൊന്ന ചന്തുവിനോടു പക വീട്ടുന്നതിഌ വേണ്ടി നേര്‍ മച്ചുനനായ ആരോമലുണ്ണി (ഉണ്ണിയാര്‍ച്ചയുടെ മകന്‍)യുമൊന്നിച്ച്‌ ഇളവന്നൂര്‍മഠം കോട്ടയിലേക്ക്‌ ഇദ്ദേഹം പുറപ്പെട്ടു. കരുത്തഌം പല അങ്കങ്ങളിലും വിജയം വരിച്ച യുദ്ധവീരഌമായ ചന്തുവിനെ തോല്‌പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മുത്തച്ഛന്‍ ഉപദേശിച്ച പ്രത്യേക അടവു പ്രയോഗിച്ചു ചന്തുവിന്റെ തലവെട്ടിയെടുക്കാന്‍ സാധിച്ച ആരോമലുണ്ണിയെ ആകുംവിധത്തില്‍ സഹായിച്ചു എന്ന കൃതാര്‍ഥതയോടെയാണ്‌ ഈ ധീരാഭിമാനി വീട്ടിലേക്കു തിരിച്ചു വന്നത്‌.

ലക്ഷ്യം സാധിച്ചതോടെ അങ്കച്ചുരികയോട്‌ എന്നെന്നേക്കുമായി വിടചോദിച്ച കണ്ണപ്പഌണ്ണി പിന്നീട്‌ ഒരു സാധാരണക്കാരനായാണു ജീവിതം നയിച്ചതെന്ന്‌ വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിച്ചു കാണുന്നു. നോ: ആരോമല്‍ ചേകവര്‍; കണ്ണപ്പന്‍ ചേകവര്‍

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍