This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ജു ബോബി ജോര്‍ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:25, 1 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഞ്ജു ബോബി ജോര്‍ജ് (1977 - )

ലോകപ്രശസ്തയായ മലയാളി അത്ലറ്റ്. 2003-ല്‍ പാരിസില്‍ നടന്ന ലോക അത്ലറ്റിക് മത്സരത്തില്‍ ലോംങ്ജംപില്‍ വെങ്കലമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി. അര്‍ജുന അവാര്‍ഡ് ജേതാവുകൂടിയായ അഞ്ജു ബോബി ജോര്‍ജ് 1977 ഏ. 19-ന് ചങ്ങനാശ്ശേരിയില്‍ കെ.ടി. മാര്‍ക്കോസിന്റെയും ഗ്രേസിയുടെയും മകളായി ജനിച്ചു. അച്ഛന്‍ ആയിരുന്നു ആദ്യകാല പരിശീലകന്‍. പിന്നീട് കോരുത്തോട് സ്കൂളിലെ കായികാധ്യാപകനായ തോമസിന്റെ ശിക്ഷണത്തിലായി.

anju bobby

സെന്റ് ആന്‍സ് സ്കൂളിലും കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ജു തൃശൂര്‍ വിമല കോളജില്‍ നിന്നു ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു.

1991-92-ലെ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സിലും റിലേയിലും സ്വര്‍ണവും ലോങ്ജംപിലും ഹൈ ജംപിലും വെള്ളിയും നേടി പെണ്‍കുട്ടികളില്‍ ചാമ്പ്യനായി. അതേവര്‍ഷം ദേശീയ സ്കൂള്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സിലും 4 ണ്മ 100 റിലേയിലും മൂന്നാം സ്ഥാനത്തെത്തി.

1996-ല്‍ ഡല്‍ഹിയില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ മെഡല്‍ നേടി. 1999-ല്‍ ബാംഗ്ളൂര്‍ ഫെഡറേഷന്‍ കപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കുകയും നേപ്പാളില്‍ വച്ചു നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടുകയും ചെയ്തു.

2002-ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡലും ലഭിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ വച്ചു നടന്ന 16-ാമത് ഏഷ്യന്‍ അത്ലറ്റിക്സില്‍ ലോംങ് ജംപില്‍ ഒന്നാം സ്ഥാനത്തെത്തി. 2003-ല്‍ പാരിസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി മൂന്നാം സ്ഥാനത്തെത്തിയ അഞ്ജു അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയ കായികതാരമായി മാറി. മുന്‍ ലോംങ് ജംപ് ചാമ്പ്യനായിരുന്ന മെക്ക് പൌവലിന്റെ ശിക്ഷണം ലഭിച്ചിട്ടുള്ള അഞ്ജു 2004-ലെ ഏതന്‍സ് ഒളിംപിക്സിലും പങ്കെടുത്തിട്ടുണ്ട്.

പ്രസിദ്ധ വോളിബാള്‍ താരമായിരുന്ന അന്തരിച്ച ജിമ്മി ജോര്‍ജിന്റെ ഇളയസഹോദരനും മുന്‍ ദേശീയ ട്രിപ്പിള്‍ ജംപ് ചാമ്പ്യനുമായ ബോബി ജോര്‍ജാണ് ഭര്‍ത്താവ്. ഇദ്ദേഹം തന്നെയാണ് അഞ്ജുവിന്റെ പരിശീലകനും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍