This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഡ്‌ഫിസസ്‌ I (ഭ.കാ.സു.എ.ഡി. 1565)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:52, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഡ്‌ഫിസസ്‌ I (ഭ.കാ.സു.എ.ഡി. 1565)

Kadphises I

കുശാന്‍ രാജവംശത്തിന്റെ സ്ഥാപകന്‍. ചൈനയുടെ അതിര്‍ത്തികളില്‍ ജീവിച്ചിരുന്ന യൂചി ഗോത്രത്തില്‍പ്പെട്ട കഡ്‌ഫിസസ്‌, ആ ഗോത്രത്തില്‍ത്തന്നെയുള്ള കുറെ വിഭാഗങ്ങളെ ഒരുമിച്ചു ചേര്‍ത്തിട്ടാണ്‌ കുശാന്‍വംശം സ്ഥാപിച്ചത്‌. ഇദ്ദേഹത്തിന്റെ രാജ്യം പേര്‍ഷ്യയുടെ അതിര്‍ത്തി മുതല്‍ ഏകദേശം സിന്ധുനദീതടം വരെ വ്യാപിച്ചുകിടന്നിരുന്നു. പഹ്‌ലവശക്തിയെ നശിപ്പിച്ചാണ്‌ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇദ്ദേഹം അധികാരം സ്ഥാപിച്ചത്‌. ഇദ്ദേഹം പ്രചരിപ്പിച്ച നാണയങ്ങളില്‍ റോമാസാമ്രാജ്യത്തിന്റെ സ്വാധീനം പ്രകടമാണ്‌. അതുകൊണ്ട്‌ കഡ്‌ഫിസസിന്റെ സാമ്രാജ്യവുമായി റോമാക്കാര്‍ക്ക്‌ കച്ചവടബന്ധമുണ്ടായിരുന്നുവെന്ന്‌ മനസ്സിലാക്കാം. ഗ്രീക്കുകാരുമായും ഇദ്ദേഹത്തിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു; ചില നാണയങ്ങളില്‍ ഗ്രീക്കുരാജാവിന്റെയും കഡ്‌ഫിസസിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്‌. ഒരു ബുദ്ധമത വിശ്വാസിയായിരുന്നു കഡ്‌ഫിസസ്‌. ഇദ്ദേഹത്തെ "മഹാനായ രാജാവ്‌, രാജാക്കന്മാരുടെ രാജാവ്‌' എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു.

(ഡോ. ആര്‍.എന്‍. യേശുദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍