This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:23, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടപ്പ

Cuddapah

ആന്ധ്രപ്രദേശില്‍ ഇതേ പേരുള്ള ജില്ലയുടെ ആസ്ഥാന പട്ടണം. ചെന്നൈമുംബൈ റെയില്‍പ്പാതയില്‍ ചെന്നൈക്കു 262 കി.മീ. വ. പടിഞ്ഞാറായുള്ള ഒരു പ്രമുഖ ജങ്‌ഷനാണ്‌ കടപ്പ. കടപ്പയെന്ന പദത്തിന്‌ തെലുഗു ഭാഷയില്‍ കവാടമെന്നാണര്‍ഥം. തെക്കു ചിറ്റൂര്‍ ജില്ലയിലുള്ള തിരുപ്പതി വെങ്കടാചലപതി ക്ഷേത്രസന്നിധിയിലേക്ക്‌ ഉത്തരപഥത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ കവാടമായി വര്‍ത്തിച്ചിരുന്നതിനാലാണ്‌ ഈ സ്ഥലപ്പേര്‍ സിദ്ധിച്ചത്‌ എന്നു കരുതപ്പെടുന്നു. പാല്‍ക്കൊണ്ട മലയ്‌ക്കും നല്ല മലയിലെ നിരകള്‍ക്കുമിടയ്‌ക്ക്‌ പെന്നാറിന്റെ ദക്ഷിണ തടത്തില്‍ ഇത്‌ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ കാലാവസ്ഥ ഒട്ടുംതന്നെ സുഖകരമല്ല.

സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്ത്‌ ആന്ധ്രമേഖലയില്‍ 15,359 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന കടപ്പജില്ലയുടെ അയല്‍ ജില്ലകള്‍ തെക്ക്‌ ചിറ്റൂര്‍, പടിഞ്ഞാറ്‌ അനന്തപ്പൂര്‍, വടക്ക്‌ കര്‍നൂല്‍, കി. പ്രകാശം, കി. നെല്ലൂര്‍ എന്നിങ്ങനെയാണ്‌. പൂര്‍വഘട്ടത്തിന്റെ ദക്ഷിണാഗ്രത്തുള്ള ജില്ല കടപ്പ ഉള്‍പ്പെടുന്ന പ്രദേശം ഭൂവിജ്ഞാനപരമായി ശ്രദ്ധേയമായ ഒരു മേഖലയാണ്‌. ഇവിടെ നിന്നു ശേഖരിക്കപ്പെടുന്ന, സൂക്ഷ്‌മപരലുകളാല്‍ വിരചിതമായ കല്ല്‌ (കടപ്പക്കല്ല്‌) പാളികളാക്കി മേശവിരിയായും തറയോടായും മറ്റും ഉപയോഗപ്പെടുത്തുന്നു (നോ: കടപ്പാശിലാക്രമം). നിലക്കടല, പരുത്തി, ചുരക്ക എന്നിവയാണ്‌ ഇവിടത്തെ മുഖ്യ കാര്‍ഷികവിളകള്‍. ജില്ലയിലെ ജനസംഖ്യ: 2,573,481 (2001).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍