This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറീസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:11, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏറീസ്‌

Aries

1. ജ്യോതിശ്ശാസ്‌ത്രമനുസരിച്ച്‌ പിസസ്സിനും ടോറസ്സിനും ഇടയ്‌ക്കുള്ള ഒരു താരാവ്യൂഹം; ഭാരതീയസങ്കല്‌പമനുസരിച്ചുള്ള രാശിചക്രത്തിലെ ആദ്യത്തേതെന്നു കണക്കാക്കപ്പെടുന്ന മേടംരാശി. മാർച്ച്‌ 21 മുതൽ ഏപ്രിൽ 19 വരെയാണ്‌ ഇതിന്റെ കാലം. ഖഗോളത്തിൽ 3 മണിക്കൂർ വിഷുവാംശ(right ascension)ത്തിൽ 200 വടക്ക്‌ ക്രാന്തി(declination)യിലായിട്ടാണ്‌ ഇതിന്റെ സ്ഥാനം. ഭൂമിയിലെ രേഖാംശത്തിനു സദൃശമാണ്‌ ഖഗോളത്തിൽ വിഷുവാംശം. ഖമധ്യരേഖയിൽ നിന്നുള്ള കോണീയദൂരമാണ്‌ ക്രാന്തി. ഖമധ്യരേഖയും സൂര്യന്റെ അനുദിന സാങ്കല്‌പികചലനരേഖയും ചേരുന്നിടമാണ്‌ വസന്തവിഷുവം (first point of aries AYhm vernal of equinox), ഖരേഖാംശവും (celestial longitude) വിഷുവാംശവും കണക്കാക്കുന്നത്‌ വസന്തവിഷുവം മുതൽക്കാണ്‌. വിഷുവങ്ങളുടെ അപഭ്രംശം (precession of equinoxes) കാരണം വസന്തവിഷുവം ഇപ്പോള്‍ ഏറീസിൽനിന്ന്‌ പിസസ്സിലേക്കു മാറിപ്പോയിരിക്കുന്നു. ഏറീസിൽ കൂടുതൽ ഉജ്ജ്വലമായ നക്ഷത്രങ്ങളില്ല.ജ്യോതിഷത്തിൽ ഇതിന്റെ ചിഹ്നം "' ആണ്‌. കാട്ടാടിന്റെ രൂപത്തിലാണ്‌ ഇതിനെ പ്രതീകീകരിച്ചിട്ടുള്ളത്‌.

2. ഗ്രീക്കു പുരാണങ്ങളനുസരിച്ച്‌ സിയൂസ്‌ദേവന്‍ നക്ഷത്രമാക്കി പ്രതിഷ്‌ഠിച്ച ആടിന്റെ പേര്‌ ഏറീസ്‌ എന്നാണ്‌. ഫ്രിക്‌സ്സിന്റെയും ഹെല്ലെയുടെയും മാതാവായ നെഫെല്ലെ സ്വർണരോമത്തോടുകൂടിയ ഒരു ചെമ്മരിയാടിനെ തന്റെ പുത്രനു സമ്മാനിച്ചു. രണ്ടാനമ്മയായ ഈനോയുടെ ഉപദ്രവങ്ങളിൽനിന്നു രക്ഷനേടാന്‍വേണ്ടി ഫ്രിക്‌സ്സും ഹെല്ലെയും ഈ ആട്ടിന്‍പുറത്തു കയറി കടൽക്കരയിലെത്തി. ഹെല്ലെ ആട്ടിന്‍പുറത്തുനിന്ന്‌ വെള്ളത്തിൽ വീണു മുങ്ങിമരിച്ചു. ഫ്രിക്‌സ്സ്‌ കോള്‍ക്കിസിലെത്തി ആടിനെ സിയൂസിനു ബലിയർപ്പിച്ചു. സന്തുഷ്‌ടനായ സിയൂസ്‌ദേവന്‍ ആടിനെ നക്ഷത്രമാക്കി പ്രതിഷ്‌ഠിച്ചു എന്നാണ്‌ ഗ്രീക്കു പുരാണങ്ങളുദ്‌ഘോഷിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B1%E0%B5%80%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍