This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകാക്ഷരകോശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏകാക്ഷരകോശം
സംസ്കൃത നിഘണ്ടു. ഇതിൽ ഒരക്ഷരം മാത്രമുള്ള പദങ്ങളുടെ അർഥനിർദേശം നല്കുന്നു. 12-ാം ശതകത്തിൽ ജീവിച്ചിരുന്ന പുരുഷോത്തമദേവനാണ് രചയിതാവെന്നു കരുതപ്പെടുന്നു. ത്രികാണ്ഡശേഷം (അമരവിവേകം). ഹാരാവലി, വർണദേശനം (ദേശനം), ദ്വിരൂപകോശം, ദ്വർഥകോശം എന്നീ സംസ്കൃത നിഘണ്ടുക്കളും പുരുഷോത്തമദേവന്റേതായുണ്ട്.
അ-യ്ക്ക് വിഷ്ണു എന്നും പ്രതിഷേധം എന്നും അർഥമുണ്ട്. ആ-യ്ക്ക് ബ്രഹ്മാവെന്നർഥം. ഒരു അനാദരവാക്യമായും ഈ പദം പ്രയോഗിക്കും. ആ-അവ്യയമായാണ് പ്രയോഗിക്കുന്നതെങ്കിൽ അതിർത്തി, ക്രാധം, പീഡ എന്നീ അർഥങ്ങളുണ്ടാവും. ഇ-ക്ക് കാമന് എന്നും ഈ-ക്ക് രതി, ലക്ഷ്മി എന്നും അർഥങ്ങള്‍. തുടർന്നുള്ള മിക്ക അക്ഷരങ്ങളും പദങ്ങള്‍ കൂടിയാണെന്നും അവയ്ക്ക് പ്രത്യേകമായ അർഥമുണ്ടെന്നും ഈ കൃതിയിൽ നിന്നും ഗ്രഹിക്കാം. ഈ കൃതിയുടെ മാതൃകയിൽ പാലിഭാഷയിൽ ഏകാക്ഖര കോസ എന്ന പേരിൽ ഒരു നിഘണ്ടു സദ്ധർമകീർത്തി എന്ന പണ്ഡിതന് രചിച്ചിട്ടുണ്ട്. അമരകോശ വൈജയന്തി തുടങ്ങിയ പ്രാചീന സംസ്കൃത നിഘണ്ടുക്കളിൽ കൊടുത്തിട്ടില്ലാത്ത അർഥങ്ങള്‍ ഏകാക്ഷരകോശത്തിൽ വിവരിച്ചിട്ടുണ്ട്.
(ഡോ. കെ.കെ. ഹരിഹരന്)