This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയ്റോ സ്റ്റാറ്റിക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എയ്റോ സ്റ്റാറ്റിക്സ്
Aerostatics
സന്തുലനാവസ്ഥയിലുള്ള വായുവിനെ സംബന്ധിച്ച ശാസ്ത്രശാഖ. സാധാരണഗതിയിൽ അന്തരീക്ഷവായുവിന്റെ പഠനത്തിനാണ് എയ്റോസ്റ്റാറ്റിക്സ് നിയമങ്ങള്‍ ഉപയോഗിക്കുന്നത്. അന്തരീക്ഷ വായുവിനെ നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു ദ്രാവകമായി കണക്കാക്കി സ്ഥിതീയ ദ്രാവക സിദ്ധാന്തങ്ങള്‍ (hydrostatic theory)ഉപയോഗിച്ച് വായുവിന്റെ ഗുണവിശേഷങ്ങള്‍ നിർണയിക്കുകയാണ് എയ്റോസ്റ്റാറ്റിക്സിൽ ചെയ്യാറുള്ളത്. ഇതിന് ഉപയോഗപ്പെടുത്താറുള്ള മൗലിക നിയമങ്ങള്‍ പാസ്കൽ നിയമം, സ്ഥിതീയദ്രാവകസമവാക്യം, വായുവിന്റെ അഡയബാറ്റിക് വികസനം എന്നിവയാണ്. ഇത്തരം പഠനങ്ങളും കണക്കുകൂട്ടലുകളും ലളിതമാക്കാന്‍ സൗകര്യമായ വിധത്തിൽ അന്തരീക്ഷവായുവിനെ രണ്ട് മേഖലകളായി തരം തിരിച്ചിരിക്കുന്നു. ഈ മേഖലകളിൽ താഴെയുള്ള മേഖല "ട്രാപോസ്ഫിയർ' എന്ന് അറിയപ്പെടുന്നു. ഈ മേഖലയിൽ താപനില ഭൂതലത്തിൽ നിന്നുള്ള ഉയരത്തിന് അനുപാതമായി കുറയുന്നു. മുകള്‍ഭാഗത്തെ മേഖലയാണ് "സ്ട്രാറ്റോസ്ഫിയർ'. ഈ മേഖലയിൽ വായുവിന്റെ താപനിലയ്ക്കു വ്യത്യാസമില്ല. ഈ രണ്ട് മേഖലകള്‍ക്കും ഇടയിലുള്ള അതിർത്തി അഥവാ സീമയാണ് "ട്രാപോപോസ്'. വിമാനങ്ങളുടെ പറക്കൽ അന്തരീക്ഷനിലയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ആയതിനാൽ വിവിധ വർഗത്തിൽപ്പെട്ട വിമാനങ്ങളുടെ പ്രവർത്തനക്ഷമതയെ താരതമ്യം ചെയ്യാന്‍ ഉതകുന്ന വിധത്തിൽ ഒരു പ്രാമാണിക-അന്തരീക്ഷം എയ്റോസ്റ്റാറ്റിക്സിൽ നിർവചിച്ചിട്ടുണ്ട്. അന്താരാഷ്ട്രീയ പ്രാമാണിക-അന്തരീക്ഷം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
(ഡോ.പി. ശങ്കരന്‍കുട്ടി)