This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമ്മാവുസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എമ്മാവുസ്
Emmaus
പുരാതന പലസ്‌തീനിലെ രണ്ട് ഗ്രാമങ്ങള്‍ ഈ പേരിലറിയപ്പെടുന്നു.
1. ജറുസലേമിൽനിന്ന് 6 കി.മീ. വടക്കു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഖാലുന്യാ എന്ന സ്ഥലമാണിതെന്നു കരുതപ്പെടുന്നു. "ഉയിർത്തെഴുന്നേല്‌പി'നുശേഷം യേശുക്രിസ്‌തു തന്റെ മഹത്ത്വത്തെ ക്ലെയോപ്പാവിനും അയാളുടെ കൂട്ടുകാരനും കാണിച്ചുകൊടുത്തത് ഇവിടെ വച്ചാണെന്നു വിശ്വാസികള്‍ കരുതുന്നു. (ലൂക്കോ. 24: 13-15).
2. ജറുസലേമിന് 24 കി.മീ. വടക്കു പടിഞ്ഞാറുസ്ഥിതിചെയ്‌തിരുന്ന ഗ്രാമം. ഇത് ജോർദാനിലെ ഇംവാസ് എന്നറിയപ്പെടുന്ന പ്രദേശമാകാനാണു സാധ്യത എന്നു ഗവേഷകന്മാർ അഭ്യൂഹിക്കുന്നു. ബി.സി. 166-ൽ ജൂഡാസ് മക്കാബ്യൂസ്, ജോർജിയാസിനെ പരാജയപ്പെടുത്തിയത് ഇവിടെവച്ചായിരുന്നു. ബി.സി. രണ്ടാം ശതകത്തിനുശേഷം നിക്കൊപോളിസ് എന്നാണ് ഇതറിയപ്പെട്ടുവരുന്നത്. എ.ഡി. 633-640 ക ാലഘട്ടത്തിലുണ്ടായ മുസ്‌ലിം ആക്രമണംവരെ ഇതൊരു പ്രധാനപ്പെട്ട പട്ടണമായിരുന്നു.
യു.എസ്സിൽ പെന്‍സിൽവാനിയാ സംസ്ഥാനത്ത് "എമ്മാവസ്' എന്ന പേരിലൊരു പ്രദേശമുണ്ട്. 1740-ൽ മൊറേവിയന്മാർ ആദ്യമായി അധിവാസമുറപ്പിച്ചത് ഇവിടെയാണ്.