This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ ഹാലൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:15, 12 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഥിൽ ഹാലൈഡുകള്‍

Ethyl Halides

ഈഥേന്‍ എന്ന ഹൈഡ്രാകാർബണിന്റെ ഹാലജന്‍ വ്യുത്‌പന്നങ്ങള്‍. ഈഥേനിൽ(C2H6) ആറ്‌ ഹൈഡ്രജന്‍ അണുക്കള്‍ ഉള്ളതിനാൽ ഫ്‌ളൂറിന്‍, ക്ലോറിന്‍, ബ്രാമിന്‍, അയഡിന്‍ എന്നിവകൊണ്ട്‌ ആദേശിച്ച്‌ അനേകം എഥിൽ ഹാലൈഡുകള്‍ ലഭ്യമാക്കാവുന്നതാണ്‌. ഇവയ്‌ക്കെല്ലാം വ്യാവസായികമായോ സൈദ്ധാന്തികമായോ തുല്യപ്രാധാന്യമുണ്ടെന്നു പറഞ്ഞുകൂട. ദന്തചികിത്സയിൽ സ്ഥാനീയ നിശ്ചേതകമായും ഒരു ശീതികാരകമായും, ലെഡ്‌ടെറ്റ്രാ ഈഥൈൽ എന്ന പ്രസിദ്ധമായ ആന്റിനോക്‌ പദാർഥത്തിന്റെ നിർമാണത്തിൽ ഒരു അഭികാരകമായും പ്രയോജനപ്പെടുന്ന എഥിൽ ക്ലോറൈഡ്‌ (C2H6CL)ജലത്തിൽ ലയിക്കാത്തതും ആൽക്കഹോള്‍ ഈഥർ, എന്നിവയിൽ ലയിക്കുന്നതും സാധാരണ താപനിലയിൽ വാതകാവസ്ഥയിലുള്ളതും 12.50ഇ-ൽ തിളയ്‌ക്കുന്നതുമായ ഒരു പദാർഥമാണ്‌. പലവിധത്തിലും എഥിൽ ക്ലോറൈഡിനെ അനുകരിക്കുന്നതും 38.50ഇ-ൽ തിളയ്‌ക്കുന്നതുമായ ഒരു സുഗന്ധദ്രവ്യയൗഗികമാണ്‌ എഥിൽ ബ്രാമൈഡ്‌(-C2H5Br). വെളിച്ചത്തിൽ വച്ചാൽ മഞ്ഞളിക്കുകയോ തവിട്ടുനിറമാകുകയോ ചെയ്യുന്നതും 720ഇ-ൽ തിളയ്‌ക്കുന്നതും സുഗന്ധമുള്ളതുമായ ഒരു ദ്രവമാണ്‌ എഥിൽ അയഡൈഡ്‌(C2H5I). ഈ യൗഗികങ്ങള്‍ നവജാതഹൈഡ്രജന്‍, സോഡിയം എന്നിവയുമായി പ്രവർത്തിച്ച്‌ ഈഥേനും, ജലീയ ആൽക്കലികളുമായി പ്രവർത്തിച്ച്‌ ആൽക്കഹോളും, ആൽക്കഹോളിക പൊട്ടാഷുമായി പ്രവർത്തിച്ച്‌ എഥിലീനും ഈഥർ മാധ്യമത്തിൽ മഗ്നീഷ്യവുമായി പ്രവർത്തിച്ച്‌ ഗ്രീഞ്ഞാർ അഭികാരകവും (Grignard reagent), ആേൽക്കഹോളിക അമോണിയയുമായി പ്രവർത്തിച്ച്‌ അമീനുകളും ലഭ്യമാക്കുന്നു. എഥിൽ ഫ്‌ളൂറൈഡ്‌ ഒരു വാതകമാണ്‌ (ക്വ.അ. 320ഇ).

ഡൈഹാലൈഡുകളിൽ ഏറ്റവും പ്രധാനം എഥിൽ ഡൈ ബ്രാമൈഡ്‌ ആണ്‌. ഓർഗാനിക്‌ യൗഗികങ്ങളുടെ സംശ്ലേഷണത്തിൽ ഇതു ഫലപ്രദമായ പങ്കുവഹിക്കുന്നു. 1460ഇ-ൽ തിളയ്‌ക്കുന്ന ടെറ്റ്രാക്ലോറൊ ഈഥേന്‍ വിഷാലുത്വമുള്ള ഒരു ദ്രാവകമാണ്‌. വെസ്റ്റ്രാണ്‍ എന്നു കൂടി പേരുള്ളതും ക്ലോറൊഫോമിന്റെ മണമുള്ളതുമായ ഇത്‌ എണ്ണ, കൊഴുപ്പ്‌ ചായങ്ങള്‍, വാർണിഷുകള്‍, റബ്ബർ എന്നിവയ്‌ക്കു ലായകമാണ്‌. വെസ്റ്റ്രാണിൽ നിന്നു ലഭ്യമാക്കാവുന്ന വെസ്റ്റ്രാസോള്‍ കൂടുതൽ അഭികാമ്യമായ ഒരു ഓർഗാ നിക്‌ ലായകമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. കർപ്പൂരത്തിന്റെ മണമുള്ളതും കർപ്പൂരത്തിനുപകരം ഉപയോഗിക്കുന്നതുമായ ഒരു ഖരപദാർഥമാണ്‌ എഥിൽ ഹെക്‌സാക്ലോറൈഡ്‌. ഫ്രിയോണുകള്‍ എന്ന വകുപ്പിലുള്‍പ്പെട്ട ക്ലോറൊ ഫ്‌ളൂറൊ ഈഥേന്‍ എയർ കണ്ടീഷനിങ്‌ പ്രക്രിയയിലും റെഫ്രിജറേറ്ററിലും പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍