This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിലീന്‍ ഗ്ലൈക്കോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എഥിലീന്‍ ഗ്ലൈക്കോള്‍
Ethylene Glycol
വർണരഹിതവും മിക്കവാറും ഗന്ധരഹിതവും മധുരരുചിയുള്ളതുമായ ഒരു ഓർഗാനിക് ദ്രാവകം. രണ്ട് ഹൈഡ്രാക്സിൽ(OH) ഗ്രൂപ്പുള്ള ആൽക്കഹോളുകളിൽ ആദ്യത്തെ അംഗം. ഫോർമുല, ഛഒഇഒ2.ഇഒ2ഛഒ. ഈ ഇനം ഓർഗാനിക് യൗഗികങ്ങളിൽവച്ച് ഏറ്റവുമധികം അറിയപ്പെടുന്നതും പ്രയോജനകരവുമായ ഇതിനെ ഗ്ലൈക്കോള്‍ എന്നു മാത്രമായും വ്യവഹരിക്കാറുണ്ട്. ക്വഥനാങ്കം 197ബ്ബഇ ആകയാൽ ഇതു സാധാരണ താപനിലകളിൽ ബാഷ്പീകൃതമാകുന്നില്ല. ജലത്തിലും ആൽക്കഹോളിലും ഏതനുപാതത്തിലും കലർന്ന് ചേരുമെങ്കിലും ഈഥറിൽ അലേയമാണ്.
ഉറയൽ-നിരോധകം (anti-freeze) ആയിട്ടാണ് എഥിലീന്‍ ഗ്ലൈക്കോള്‍ വന്‍തോതിൽ പ്രയോജനപ്പെടുത്തിവരുന്നത്. സ്ഫോടകദ്രവനിർമാണത്തിൽ ഇത് ഉപയോഗപ്പെടുന്നുണ്ട്. സെല്ലോഫേനിൽ(cellophane) മൃദൂകാരകമായി ഈ യൗഗികം ചേർത്തുവരുന്നു. ദ്രവചാലിതബ്രക്കു(hydraulic brake)കളിലും ആഘാത-ഗ്രസനി(shock absorber)കളിലും ഉപയോഗിക്കുന്ന ദ്രവപദാർഥങ്ങളിൽ ഇത് ഒരു ഘടകമാണ്. ഔഷധങ്ങള്‍, പ്ലാസ്റ്റികീകാരകങ്ങള്‍, സംശ്ലിഷ്ടനാരുകള് (synthetic fibres)എന്നിവയുടെ നിർമാണത്തിൽ ഇത് പ്രാരംഭവസ്തുവായി സ്വീകരിക്കപ്പെടാറുണ്ട്.
എഥിലീന്‍ ക്ലോർഹൈഡ്രിന് (CICH2. CH2OH) എഥിലീന്‍ ഡൈക്ലോറൈഡ് (CICH2. CH2CI) എന്നിവ ജലീയ വിശ്ലേഷണം ചെയ്തും തണുത്ത നേർത്ത ക്ഷാരീയ പൊട്ടാസ്യം പെർമാന്ഗനേറ്റിലൂടെ എഥിലീന്‍ കുമിളിപ്പിച്ചും എഥിലീന്‍ ഓക്സൈഡ് ജലംകൊണ്ടുപചരിച്ചും ഗ്ലൈക്കോള്‍ വ്യാവസായികമായ തോതിൽ നിർമിക്കപ്പെടുന്നു.
ആൽക്കഹോളുകള്ക്ക് സഹജമായ ഈഥറീകരണം, എസ്റ്ററീകരണം, കന്‍ഡന്‍സേഷന്‍, ഓക്സിഡേഷന് എന്നീ എല്ലാവിധ രാസപ്രവർത്തനങ്ങളിലും ഗ്ലൈക്കോള്‍ പങ്കുചേരുന്നതാണ്. ഗ്ലൈക്കോളിന്റെ ഓക്സിഡേഷന്മൂലം ഓക്സാലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, ഫൊർമാൽഡിഹൈഡ്, ഗ്ലൈക്കോളിക് ആൽഡിഹൈഡ് എന്നിങ്ങനെ നിബന്ധനകളനുസരിച്ച് വിവിധ പദാർഥങ്ങള്‍ ലഭ്യമാക്കാം. നൈട്രിക് ആസിഡുമായി പ്രവർത്തിക്കുമ്പോള്‍ ഗ്ലൈക്കോള്‍ ഡൈനൈട്രറ്റ് ലഭിക്കുന്നു. താഴ്ന്ന ഹിമാങ്കമുള്ള സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് പ്രസ്തുത ഡൈനൈട്രറ്റ് നൈട്രാഗ്ലിസറിനുമായി കലർത്താറുണ്ട്. ഗ്ലൈക്കോള്‍ ഫോസ്ഫോറിക് ആസിഡുമായി പ്രവർത്തിച്ച് വ്യാവസായിക പ്രാധാന്യമുള്ള പോളിത്തിലീന് ഗ്ലൈക്കോളുകള്‍ ലഭ്യമാക്കുന്നു.