This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:09, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉരഗങ്ങള്‍

Reptiles

റെപ്‌റ്റീലിയ ജന്തുവർഗത്തിലെ അംഗങ്ങള്‍. കരയിലെ ജീവിതത്തിന്‌ പൂർണമായ അനുകൂലനം നേടിയ ആദ്യ കശേരുകി വിഭാഗമാണിവ. കൂടാതെ ഉഭയജീവികളിൽനിന്നും രൂപപ്പെട്ട ഉരഗങ്ങളിൽ നിന്നാണ്‌ പക്ഷികളും സസ്‌തനികളും ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇക്കാരണങ്ങളാൽ ജന്തുലോകത്തിൽ, പ്രതേ്യകിച്ചും കശേരുകികളുടെ പരിണാമ ചരിത്രത്തിൽ ഉരഗങ്ങള്‍ക്ക്‌ ഒരു സുപ്രധാന സ്ഥാനമാണുള്ളത്‌.

ശരീരോപരിതലത്തിൽ കാണപ്പെടുന്ന ശല്‌ക്കങ്ങളാണ്‌ (scales) ഉെരഗങ്ങളുടെ ഏറ്റവും പ്രധാന സവിശേഷത. ഉഭയജീവികളിൽ നിന്നുമുള്ള പരിണാമദശയിൽ ഇവ നിരവധി അനുകൂലനങ്ങള്‍ ആർജിച്ചിട്ടുണ്ട്‌. ത്വക്കിനെ ഒഴിവാക്കിക്കൊണ്ട്‌ പൂർണമായും ശ്വാസകോശങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്വസനമാണ്‌ കരയിലെ ജീവിതത്തിന്‌ ഇവയെ സഹായിക്കുന്ന ഒരു പ്രധാന അനുകൂലനം. ത്വക്കിനെ ആവരണം ചെയ്‌ത്‌ കാണപ്പെടുന്ന കട്ടിയേറിയ ശല്‌ക്കങ്ങള്‍ നിർജലീകരണം തടയുന്നു. അലേയ യൂറിക്‌ ആസിഡ്‌ നിർമിക്കാനുള്ള വൃക്കകള്‍ക്കുള്ള കഴിവാണ്‌ ജലസംരക്ഷണത്തിനായി ഉരഗങ്ങള്‍ സ്വീകരിക്കുന്ന മറ്റൊരു മാർഗം. കരയിലെ ജീവിതത്തിന്‌ ഉരഗങ്ങള്‍ സ്വീകരിച്ച മറ്റൊരു പ്രധാനപ്പെട്ട അനുകൂലനമാണ്‌ തോടു(shell)ള്ള മുട്ടകള്‍. കാത്സ്യനിർമിതമായ തോടിനുള്ളിൽ ആംനിയോണ്‍ എന്ന ദ്രവസഞ്ചിക്കുള്ളിലാണ്‌ ഭ്രൂണത്തിന്റെ വളർച്ച. ആംനിയോണിനും തോടിനും ഇടയിലുള്ള അലന്റോയ്‌സ്‌ സ്‌തരം, ഭ്രൂണത്തിനുവേണ്ട വാതകക്കൈമാറ്റം നടത്തുന്നു. കട്ടിയേറിയ, സുഷിരിതമായ തോടോടുകൂടിയ മുട്ടകള്‍, ജലമില്ലാത്ത അവസ്ഥയിലും ഭ്രൂണവികാസത്തെ പരിപോഷിപ്പിക്കുന്നവയാണ്‌. കൂടാതെ ഭ്രൂണവളർച്ചയിൽ ഒരു ലാർവൽഘട്ടം ഇവ പ്രദർശിപ്പിക്കുന്നുമില്ല. ഉഭയജീവികളിൽനിന്നും വ്യത്യസ്‌തമായി, ഉരഗങ്ങളുടെ തലയോടും നട്ടെല്ലും തമ്മിൽ ചേരുന്നിടത്ത്‌ ഒറ്റ ഓക്‌സിപ്പിറ്റൽ മുഴ മാത്രമാണുള്ളത്‌. ഹൃദയം ഓറിക്കിള്‍, വെന്‍ട്രിക്കിള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രതേ്യകം, പ്രതേ്യകം വിസർജ-പ്രതുത്‌പാദന വ്യൂഹങ്ങള്‍ ഉരഗങ്ങളുടെ മറ്റൊരു സവിശേഷതയാണ്‌.

അധിചർമം(epidermis)അെഥവാ പുറന്തൊലി, അന്തശ്‌ചർമം (dermis)എന്നീ രണ്ട്‌ പാളികളാൽ നിർമിതമായ ത്വക്കാണ്‌ ഉരഗങ്ങള്‍ക്കുള്ളത്‌. അധിചർമത്തിന്റെ ബാഹ്യഭാഗത്തായുള്ള കെരാറ്റിന്‍ കൊണ്ടാണ്‌ ശല്‌ക്കങ്ങള്‍ നിർമിക്കപ്പെട്ടിരിക്കുന്നത്‌. തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെയും ആന്തരപാളി കോശങ്ങളുടെയും പ്രവർത്തനഫലമായി നിശ്ചിത ഇടവേളകളിൽ കെരാറ്റിന്‍പാളി കൊഴിഞ്ഞുപോവുകയും പുതിയവ രൂപംകൊള്ളുകയും ചെയ്യാറുണ്ട്‌ (ഉദാ. പാമ്പിന്റെ പടം കൊഴിക്കൽ). കൂടാതെ ആമകളുടെ പുറന്തോട്‌ നിർമാണത്തിലും അധിചർമത്തിനു പങ്കുണ്ട്‌. ബന്ധ (connective)കലകളാൽ നിർമിതമായിരുന്ന അന്തശ്ചർമത്തിൽ നിരവധി രക്തക്കുഴലുകളും നാഡികളും കാണാന്‍ സാധിക്കും. അന്തശ്ചർമത്തിൽ കറുപ്പുനിറം പ്രദാനം ചെയ്യുന്ന മെലാനോഫോറിനു പുറമേ ചുവപ്പ്‌, മഞ്ഞ, തവിട്ട്‌, പച്ച നിറങ്ങള്‍ക്കുള്ള വർണകണങ്ങളും ഉണ്ട്‌. നാഡീപ്രവർത്തനങ്ങളും പിറ്റ്യൂട്ടറിഗ്രന്ഥി സ്രവിക്കുന്ന ഹോർമോണുകളുമാണ്‌ ഓന്തുകളുടെയും മറ്റും നിറംമാറ്റത്തിനു കാരണം. വർണകണങ്ങളുടെ ഗാഢത, വിതരണം എന്നിവ നിറംമാറ്റത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.

ഇന്നു കാണപ്പെടുന്നവയിൽ തുവത്താരയുടെ അസ്ഥികൂടത്തിനാണ്‌ ആദിമ ഉരഗങ്ങളോട്‌ ഏറെ സമാനതകളുള്ളത്‌. സസ്‌തനികളിൽ കാണാന്‍ കഴിയാത്ത നിരവധി അസ്ഥികള്‍ ഉരഗങ്ങള്‍ക്കുണ്ട്‌. കീഴ്‌ത്താടിയിലുള്ള ചില അസ്ഥിസന്ധികള്‍ (hinges) വൊയയുടെ സുഗമമായ ചലനം സാധ്യമാക്കുന്നതിനാൽ വലുപ്പമേറിയ ഇരകളെപ്പോലും അനായാസം വിഴുങ്ങാന്‍ ഇവയ്‌ക്കു സാധിക്കും. കൂടാതെ കീഴ്‌ത്താടിയുടെ ഇരുവശത്തുമായി ധാരാളം അസ്ഥികളും കാണാന്‍ കഴിയും. കശേരുക്കളുടെ (vertebrae) എണ്ണക്കൂടുതൽ ഇവയുടെ മറ്റൊരു പ്രതേ്യകതയാണ്‌.

വിശേഷവത്‌കരണം തീരെ കുറഞ്ഞ ഒരു ദന്തസംവിധാനമാണ്‌ ഉരഗങ്ങളുടേത്‌. പൊതുവേ നീളമുള്ള, ത്രികോണാകൃതിയിലുള്ള പല്ലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. പല്ലുകളുടെ എച്ചം, സ്ഥാനം എന്നിവ ഓരോ സ്‌പീഷീസിനും വ്യത്യസ്‌തമായിരിക്കും. പല്ലുകളില്ലാത്ത ഒരിനമാണ്‌ കടലാമ (turtles). സെസ്‌തനികളിൽനിന്നും വ്യത്യസ്‌തമായി ഉരഗങ്ങളിൽ കൊഴിഞ്ഞുപോയ പല്ലുകള്‍ ഏതു പ്രായത്തിലും മുളയ്‌ക്കും എന്ന സവിശേഷതയുമുണ്ട്‌. ഉരഗങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ മറ്റു ഉയർന്നതരം കശേരുകികള്‍ക്ക്‌ സമാനമാണ്‌. പാമ്പുകളിൽ ഒരു ജോടി ഉമിനീർഗ്രന്ഥികള്‍ വിഷഗ്രന്ഥികളായി മാറിയതാണ്‌ എടുത്തുപറയത്തക്ക സവിശേഷത.

പൊതുഘടനയിൽ ഉരഗങ്ങളുടെ കച്ചുകള്‍ മറ്റു കശേരുകികള്‍ക്കു സമാനമാണ്‌. കൃഷ്‌ണമണിയുടെ ആകൃതി ഓരോ ഇനത്തിനും വ്യത്യസ്‌തമായിരിക്കും. ചലനശേഷിയുള്ള കണ്‍പോളകള്‍ പാമ്പുകള്‍ക്കില്ല; പകരം നേർത്ത സുതാര്യമായ ഒരു സ്‌തരംകൊണ്ടാണ്‌ കച്ചുകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. മിക്കവാറും ഉരഗങ്ങളിലും (മുതലകളിൽ ഒഴികെ) താഴേകണ്‍പോളയ്‌ക്കാണ്‌ ചലനശേഷി കൂടുതൽ. കാഴ്‌ചശക്തിയിൽ പാമ്പുകളാണ്‌ ദുർബലർ. കൂടാതെ വായുവിൽനിന്നുള്ള ശബ്‌ദതരംഗങ്ങളെ സ്വീകരിക്കാനുള്ള കഴിവും ഇവയ്‌ക്കില്ല. ശബ്‌ദകമ്പനങ്ങളെ സ്വീകരിക്കാന്‍ ചെവിയിൽ ഒരു അസ്ഥി-സ്റ്റേപ്പിസ്‌-മാത്രമേ ഉരഗങ്ങള്‍ക്കുള്ളൂ. ഉരഗങ്ങളിലെ എടുത്തുപറയത്തക്ക ഒരു അവയവമാണ്‌ "ജേക്കബ്‌സന്‍സ്‌ ഓർഗന്‍' (Jacobson's organ). ഇത്‌ രാസസംവേദകങ്ങളെ സ്വീകരിക്കാന്‍ സഹായിക്കുന്നു. വായ, നാസാരന്ധ്രം എന്നിവയുമായി ബന്ധപ്പെട്ടാണ്‌ ഈ ഭാഗം കാണപ്പെടുന്നത്‌. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ ജേക്കബ്‌സണ്‍സ്‌ ഓർഗന്‍ സഹായിക്കുന്നു. പാമ്പുകളിലാണ്‌ ഇതിന്റെ പ്രവർത്തനം ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്‌.

ഉരഗങ്ങള്‍ പൊതുവേ ശീതരക്ത(cold blooded)ജീവികള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. എന്നാൽ ഇവയുടെ ശരീരോഷ്‌മാവ്‌ എപ്പോഴും താഴ്‌ന്നതായിരിക്കണമെന്നില്ല. ചുറ്റുപാടിനെക്കാള്‍ കരയിലായാലും ജലത്തിലായാലും വളരെ കുറച്ചുമാത്രം ഉയർന്ന താപനിലയായിരിക്കും ഇവയ്‌ക്കുണ്ടാവുക. ചുറ്റുപാടിന്‌ അനുസരിച്ച്‌ ഇത്‌ എപ്പോഴും വ്യത്യസ്‌തമായിക്കൊണ്ടുമിരിക്കും. അതിനാൽ മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയോടൊപ്പം ഉരഗങ്ങളെയും "അനിയത താപജീവികള്‍' (Poikilothermsþi-ശരീരോഷ്‌മാവ്‌ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവ) എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. സസ്‌തനികളെപ്പോലെ ശരീരതാപനില നിയന്ത്രിക്കാന്‍ ഒരു ആന്തരസംവിധാനം ഉരഗങ്ങളിലില്ല. പകരം സൂര്യപ്രകാശം, കാറ്റ്‌ എന്നിവയുടെ സഹായത്താലാണ്‌ ഇവ ശരീരോഷ്‌മാവ്‌ നിയന്ത്രിക്കുന്നത്‌. അതുകൊണ്ടുതന്നെ "ബാഹ്യതാപികള്‍' (ectother-ms)എന്ന പേരാണ്‌ ഇവയ്‌ക്ക്‌ കൂടുതൽ അനുയോജ്യം. ഓരോ വിഭാഗം ഉരഗത്തിലും ശരാശരി ശരീരതാപനില വ്യത്യസ്‌തമാണ്‌. അസാധരണമാംവിധം ഉയർന്ന ശരീരതാപനിലയുള്ള ഒരിനം പല്ലിയാണ്‌ ഹോള്‍ബ്രൂക്കിയ ടെക്‌സാന. മിക്ക സ്‌പീഷീസുകളിലും ആണ്‍-പെണ്‍ ജീവികള്‍ തമ്മിൽ വലുപ്പം, നിറം, ആകൃതി എന്നിവയിൽ പ്രകടമായ വ്യത്യാസം കാണാന്‍ കഴിയും. കരയാമ, മുതലകള്‍, പല്ലികള്‍ എന്നിവയിൽ പെണ്‍ജന്തുക്കളെ അപേക്ഷിച്ച്‌ ആണ്‍ജന്തുക്കള്‍ക്കായിരിക്കും വലുപ്പക്കൂടുതൽ. എന്നാൽ ചിലയിനം കടലാമകളിലും മിക്കയിനം പാമ്പുകളിലും പെണ്‍ജന്തുക്കള്‍ക്കായിരിക്കും വലുപ്പക്കൂടുതൽ.

ഉരഗങ്ങളുടെ പ്രജനനത്തിൽ കാലാവസ്ഥയ്‌ക്ക്‌ (പ്രതേ്യകിച്ചും ഊഷ്‌മാവ്‌, സൂര്യപ്രകാശം തുടങ്ങിയ ഘടകങ്ങള്‍ക്ക്‌) നിർണായകമായ പങ്കാണുള്ളത്‌. മിക്കവാറും സ്‌പീഷീസും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ മുട്ടയിടാറുള്ളൂ. എന്നാൽ ഉഷ്‌ണമേഖലാ പ്രദേശത്തുള്ള ചിലയിനം ഉരഗങ്ങള്‍ നിശ്ചിത ഇടവേളകളിൽ പ്രജനനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനം ഉരഗങ്ങളും വിരളമല്ല. റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തു കാണപ്പെടുന്ന റോക്ക്‌ ലിസേഡുകളിലും വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന വിപ്പ്‌ടെയ്‌ൽ ലിസേഡുകളിലും അനിഷേകജനനം (Parthenogenesis) നെടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ഭ്രൂണത്തിന്റെ വളർച്ച കൂടാതെ, ലിംഗനിർണയത്തിലും ഊഷ്‌മാവ്‌ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഉദാഹരണമായി അമേരിക്കന്‍ ചീങ്കച്ചികളിൽ ഭ്രൂണവളർച്ചയുടെ ഏഴിനും 21-നും ഇടയിലുള്ള ദിവസങ്ങളിൽ മുട്ടകള്‍ക്ക്‌ 30ീഇ-ൽ കുറവായ ചൂടാണ്‌ ലഭിക്കുന്നതെങ്കിൽ ജനിക്കുന്നത്‌ മുഴുവന്‍ പെണ്‍ജന്തുക്കളായിരിക്കും. എന്നാൽ ഇതേ കാലയളവിൽ 34ീഇ-ൽ കൂടിയ ചൂട്‌ ലഭിക്കുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നത്‌ ആണ്‍ ചീങ്കച്ചികളായിരിക്കും. ചിലയിനം ഉരഗങ്ങള്‍ കൂട്‌ നിർമിച്ചാണ്‌ മുട്ടയിടുന്നതെങ്കിൽ മറ്റു ചിലവ പ്രകൃത്യാലുള്ള കുഴികളിലും മറ്റും മുട്ടകള്‍ നിക്ഷേപിക്കുകയാണ്‌ പതിവ്‌. മുട്ടകളുടെ എച്ചം, വലുപ്പം, വിരിയാനെടുക്കുന്ന സമയം തുടങ്ങിയവ പ്രതേ്യക സ്‌പീഷീസിനെ ആശ്രയിച്ചിരിക്കുന്നു. മിക്ക ഉരഗങ്ങളും മുട്ടകളെ ഉപേക്ഷിച്ചുപോകാറാണ്‌ പതിവെങ്കിലും ചിലയിനം പല്ലികളും മൂർഖന്‍പാമ്പും മുട്ടകളെ സംരക്ഷിക്കാറുണ്ട്‌.

പാമ്പുകള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം നാലു കാലുകള്‍ വീതമുണ്ട്‌. കാലുകളുടെ ഘടനയും ശരീരത്തിൽ അവയുടെ സ്ഥാനവും സാമാന്യം വേഗതയിൽ സഞ്ചരിക്കാന്‍ ഉരഗങ്ങളെ സഹായിക്കുന്നു. ആസ്റ്റ്രലിയയിൽ കണ്ടുവരുന്ന ക്ലമിഡോസോറസ്‌ കിന്‍ജി, അമേരിക്കയിലുള്ള ക്രാട്ടോഫിറ്റസ്‌ കൊളാരിസ്‌ എന്നീ പല്ലികള്‍ക്ക്‌ നീളം കൂടിയ പിന്‍കാലുകളുടെ സഹായത്താൽ കുറേദൂരം ഇരുകാലിൽ സഞ്ചരിക്കാനുള്ള കഴിവുണ്ട്‌. മരങ്ങളിൽ വസിക്കുന്ന പല്ലികള്‍ക്കും പാമ്പുകള്‍ക്കും നീളമുള്ള വാലും പാദങ്ങളുമാണ്‌ സഹായകരമായുള്ളത്‌. മുതലകളുടെ ശക്തിയേറിയ നീണ്ടവാൽ ജലത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന്‌ ഇവയെ സഹായിക്കുന്നു. വംശനാശം സംഭവിച്ച ഉരഗവർഗങ്ങളായ തീക്കോഡോണ്ടുകള്‍ക്കും ടീറോസോറുകള്‍ക്കും പറക്കാനുള്ള കഴിവ്‌ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇന്ന്‌ നിലവിലുള്ളവയിൽ പറക്കാന്‍ ശേഷിയുള്ള ഒരിനം പല്ലിയാണ്‌ ഡ്രാക്കോ. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഈസ്റ്റിന്‍ഡീസിലെയും ഉള്‍വനങ്ങളിൽ കാണപ്പെടുന്ന ഇവയ്‌ക്ക്‌ യഥാർഥത്തിൽ ഒരു മരത്തിൽനിന്നും മറ്റൊന്നിലേക്ക്‌ "ഗ്ലൈഡ്‌' ചെയ്യാനുള്ള കഴിവേയുള്ളൂ. ശത്രുക്കളിൽനിന്നും രക്ഷനേടാനായി അനുകരണം, നിറംമാറ്റം, വിഷം കുത്തിവയ്‌ക്കൽ, കടിച്ചുമുറിവേല്‌പിക്കൽ, ദുർഗന്ധം പുറപ്പെടുവിക്കൽ, ചീറ്റൽ, വാൽമുറിക്കൽ തുടങ്ങിയ നിരവധി മാർഗങ്ങള്‍ ഉരഗങ്ങള്‍ അവലംബിക്കാറുണ്ട്‌. ഒഫിസോറസ്‌ എന്ന ഇനം പല്ലി അതിന്റെ വാൽ പല കഷണങ്ങളായി മുറിക്കാന്‍ കഴിവുള്ളവയാണ്‌.

പരിണാമം. ഉരഗങ്ങളുടെ പ്രാഥമികരൂപങ്ങള്‍ കാർബോണിഫെറസ്‌ മഹായുഗത്തിന്റെ അവസാനപാദത്തിൽ ഉഭയജീവികളുടെ സുവർണകാലഘട്ടത്തിൽ ആണ്‌ പ്രത്യക്ഷപ്പെട്ടതെന്ന്‌ അനുമാനിക്കപ്പെടുന്നു. ലാബിറിന്‍തോഡോണ്ട്‌ (labyrinthodont)എന്ന ഉഭയജീവിവർഗവുമായി ശരീരഘടനാപരമായി വളരെയേറെ സമാനതകള്‍ ഉണ്ടായിരുന്നവയാണ്‌ ഉരഗങ്ങളുടെ പൂർവികർ. കോട്ടൈേലാസോറുകള്‍ (cotylosaurs)എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവയ്‌ക്ക്‌ പല്ലികളുടേതിനു സമാനമായ രൂപമാണ്‌ ഉണ്ടായിരുന്നത്‌. ഹൈലോനോമസ്‌ (Hylonomus) ആണ്‌ ഫോസിൽ രൂപത്തിൽ ലഭിച്ച ആദ്യ ഉരഗം. നോവ സ്‌കോട്ടിയ പ്രദേശത്തു കണ്ടെത്തിയ കാല്‌പാടുകള്‍ ഇതിന്റേതാണെന്നു കരുതപ്പെടുന്നു. ധാരാളം ഫോസിൽ അവശിഷ്‌ടങ്ങള്‍ ലഭിച്ചിട്ടുള്ള മറ്റൊരു പുരാതന ഉരഗമാണ്‌ മിസോസോറസ്‌ (Mesosaurus).

ആദ്യ ഉരഗങ്ങള്‍ക്കും ഉഭയജീവികള്‍ക്കും ഇടയിലുള്ള ഇടനില ഫോസിലായി സെയ്‌മോറിയ(Seymoria)യെ പരിഗണിക്കാറുണ്ട്‌. ഇതിന്റെ അസ്ഥിഘടനയിൽ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവങ്ങളുണ്ട്‌ എന്നതാണ്‌ കാരണം. അതുപോലെ ഡയാഡെക്‌റ്റസ്‌ (Diadectes)എന്ന ഫോസിലും ഇടനിലസ്ഥാനം അവകാശപ്പെടുന്നുണ്ട്‌. ആദ്യ ഉരഗങ്ങള്‍ പ്രത്യക്ഷപ്പെട്ട്‌ മൂന്നുകോടി വർഷങ്ങള്‍ കഴിഞ്ഞാണ്‌ ഇവയെ കണ്ടുതുടങ്ങുന്നത്‌ എന്നത്‌ ഇവയുടെ ഇടനിലസ്ഥാനത്തെപ്പറ്റി സംശയമുണർത്തുന്നു. ഉരഗങ്ങളുടെ പരിണാമത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്‌ കാർബോണിഫെറസ്‌ മഹായുഗത്തിന്റെ അന്ത്യപാദം (ഏകദേശം 320 ദശലക്ഷം വർഷങ്ങള്‍ക്കുമുമ്പ്‌) മുതലാണ്‌. ഏകദേശം 100 ദശലക്ഷം വർഷം ദൈർഘ്യമുള്ള പരിണാമത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്‌ ട്രയാസ്സിക്‌ മഹായുഗത്തിലാണ്‌. പെർമിയന്‍ മഹായുഗം ഉള്‍പ്പെടുന്ന ഈ ഘട്ടത്തിലാണ്‌ സസ്‌തനികളെപ്പോലെ(mammal like)യുള്ള ഉരഗങ്ങള്‍ ഉള്‍പ്പെടുന്ന പെലിക്കോസോറിയ, തെറാപ്‌സിഡ എന്നീ രണ്ട്‌ ഗോത്രങ്ങള്‍ ഉണ്ടായത്‌. സസ്യഭുക്കുകളും മാംസഭുക്കുകളും ഇവയിൽ ഉണ്ടായിരുന്നു. സ്‌പീഷീസിന്റെ വൈവിധ്യത്താൽ സമ്പന്നമായിരുന്നു പെലിക്കോസോറുകള്‍ (ഉദാ. ഡൈമെട്രാഡോണ്‍). പെലിക്കോസോറുകളിൽ നിന്നുമാണ്‌ മാംസഭോജികളായ തെറാപ്‌സിഡുകള്‍ രൂപമെടുത്തത്‌.

പല്ലുകളുടെ വിശേഷവത്‌കരണത്തിലേക്കുള്ള നീക്കം ഈ രണ്ടിനങ്ങളിലും കാണാമായിരുന്നു. ശുദ്ധാശുദ്ധ രക്തങ്ങളുടെ മിശ്രണത്തെ തടഞ്ഞുകൊണ്ടുള്ള ഒരു രക്തപര്യയനവ്യൂഹത്തിന്റെ ആരംഭവും ഈ രണ്ട്‌ ഗോത്രങ്ങളിലും പ്രകടമായിരുന്നു. തെറാപ്‌സിഡുകളിൽ നിന്നുമാണ്‌ ട്രയാസ്സിക്കിന്റെ അവസാനപാദത്തിൽ സസ്‌തനികള്‍ (mammals) രെൂപമെടുത്തത്‌. പെർമിയന്‍ കാലഘട്ടത്തിന്റെ അവസാനത്തോടെ ആദിമവിഭാഗത്തിൽപ്പെട്ട നിരവധി ഉരഗങ്ങള്‍ അസ്‌തമിതങ്ങളായിത്തീർന്നു.

മീസോസോയിക കല്‌പമാണ്‌ ഉരഗങ്ങളുടെ സുവർണകാലമായി കണക്കാക്കപ്പെടുന്നത്‌. ട്രയാസ്സിക്‌ മഹായുഗത്തിൽ തുടങ്ങി ക്രിറ്റേഷ്യസ്‌ മഹായുഗത്തിൽ അവസാനിക്കുന്ന (ഏകദേശം 130 ദശലക്ഷം വർഷം) ഈ കാലഘട്ടത്തിലാണ്‌ ഉരഗങ്ങള്‍ ഏറ്റവുമധികം പരിണാമത്തിനു വിധേയമായിട്ടുള്ളത്‌. ട്രയാസ്സിക്കിന്റെ ആദ്യദശകളിൽ (ഏകദേശം 240 ദശലക്ഷം വർഷംമുമ്പ്‌) ആവിർഭവിച്ചവയാണ്‌ ആമകള്‍. ബലമേറിയ തോടുകളുടെ സഹായത്താൽ ആമകള്‍ ഇന്നും നിലനില്‌ക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഇന്നു നിലവിലുള്ള പല്ലിവർഗങ്ങളുടെ(lizard group)യെല്ലാം ഉദയം ട്രയാസ്സിക്കിന്റെ അന്ത്യപാദങ്ങളിലായിരുന്നു. ട്രയാസ്സിക്കിൽ പ്രത്യക്ഷപ്പെട്ടതും ഇന്ന്‌ നിലനില്‌ക്കുന്നതുമായ മറ്റൊരിനം ഉരഗങ്ങളാണ്‌ മുതലകള്‍. ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അവസാനത്തിലുണ്ടായ കൂട്ടവംശനാശ(Mass extinction)ത്തിൽനിന്നും രക്ഷപ്പെട്ട ഒരു ഉരഗവർഗമാണിവ. "തുവത്താര'കളും ഈ കാലയളവിലാണ്‌ ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ഭാഗികമായി ദ്വിപാദി(Partially bipedal)കളായിരുന്ന താരതമ്യേന വലുപ്പം കുറഞ്ഞ ഒരു വിഭാഗം ഉരഗങ്ങള്‍ (തീക്കോഡോണ്ടുകള്‍) ട്രയാസ്സിക്കിന്റെ ഏറ്റവും ആദ്യ നാളുകളിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. തെക്കേ ആഫ്രിക്കയിൽനിന്നും കണ്ടെത്തപ്പെട്ടിട്ടുള്ള "യൂപാർക്കേരിയ' തീക്കോഡോണ്ടുകളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌. ഇവയിൽ നിന്നാണ്‌ ആർക്കോസോറുകള്‍ എന്ന ഉരഗവർഗം ആവിർഭവിച്ചത്‌.

ജുറാസ്സിക്‌ മഹായുഗ(ഏകദേശം 200 ദശലക്ഷം വർഷംമുമ്പ്‌)ത്തിലാണ്‌ ഭൂമി അടക്കിവാണിരുന്ന ദിനോസോറുകള്‍ ജന്മംകൊള്ളുന്നത്‌. ആർക്കോസോറുകളിൽ നിന്നാണ്‌ ഇവ രൂപമെടുത്തത്‌. ആകാരം, വലുപ്പം എന്നിവകൊണ്ട്‌ ശ്രദ്ധേയമായിരുന്നു ദിനോസോറുകള്‍. വാവലുകളുടെ രൂപസാദൃശ്യത്തോടുകൂടിയവയും പറക്കാന്‍ ശേഷിയുള്ളവയുമായ ടീറോസോറുകളും ഈ കാലത്തിലാണ്‌ ഉദയം ചെയ്‌തത്‌. ജുറാസിക്‌ മഹായുഗത്തിൽ രൂപംകൊണ്ട രണ്ടുവിഭാഗം സമുദ്ര ഉരഗങ്ങളാണ്‌ ഇക്തിയോസോറുകളും പ്ലെസിയോസോറുകളും. മത്സ്യാകാരമുള്ളവയാണ്‌ ഇക്തിയോസോറുകള്‍. ആമയുടെ ആകൃതിയിലുള്ള ശരീരവും നീണ്ടകഴുത്തും വാലുമുള്ളവയാണ്‌ പ്ലെസിയോസോറുകള്‍. ഈ രണ്ടുവിഭാഗ ജീവികളുടെയും കാലുകള്‍ തുഴ(flipper)കളായി മാറിയിരിക്കുന്നു. ഈ തുഴകള്‍ ജലത്തിലൂടെയുള്ള സഞ്ചാരത്തിന്‌ ഇവയെ സഹായിക്കുന്നു. ഇവ തമ്മിലുള്ള പരസ്‌പരബന്ധത്തിന്‌ മതിയായ തെളിവുകള്‍ ഒന്നും ലഭ്യമല്ല. ക്രിറ്റേഷ്യസ്‌ യുഗത്തിൽ ഇക്തിയോസോറുകള്‍ നാമാവശേഷമാകാന്‍ തുടങ്ങിയിരുന്നെങ്കിലും പ്ലെസിയോസോറുകള്‍ ധാരാളമുണ്ടായിരുന്നു.

ഉരഗങ്ങളിൽവച്ച്‌ ഏറ്റവും ഒടുവിൽ ക്രിറ്റേഷ്യസിന്റെ ആദ്യനാളുകളിൽ (135 ദശലക്ഷംവർഷം മുമ്പ്‌) രൂപംകൊണ്ടവയാണ്‌ പാമ്പുകള്‍. സ്‌പീഷീസ്‌ വൈവിധ്യത്താൽ സമ്പന്നമായ പാമ്പുകള്‍, തുരക്കാന്‍ ശേഷിയുള്ള (burrowing) ലിസേഡുകളിൽ നിന്നാണ്‌ രൂപംകൊണ്ടത്‌ എന്നു കരുതപ്പെടുന്നു. ഏകദേശം 70 ദശലക്ഷം വർഷങ്ങള്‍ക്കുമുമ്പ്‌ ദിനോസോറുകള്‍, ടീറോസോറുകള്‍, ഇക്തിയോസോറുകള്‍, പ്ലെസിയോസോറുകള്‍ തുടങ്ങിയവ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി. പിന്നീടുള്ള കാലങ്ങളിൽ ഉരഗങ്ങള്‍ തങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്ക്‌ അനുയോജ്യമായ വിധത്തിലുള്ള നിരവധി അനുകൂലനങ്ങള്‍ക്കു വിധേയമാവുകയുണ്ടായി. വർഗീകരണം. തലയോടിന്റെ ഘടനയാണ്‌ ഉരഗങ്ങളുടെ വർഗീകരണത്തിന്‌ ആധാരം. കച്ചുകള്‍ക്ക്‌ പുറകിലായി അസ്ഥിയുടെ ചെന്നിഭാഗത്തുള്ള(temporal region) സുഷിരങ്ങളുടെ (fenestra) എണ്ണം, സ്ഥാനം എന്നിവ അടിസ്ഥാനമാക്കിയാണ്‌ ഉരഗങ്ങളെ വർഗീകരിച്ചിരിക്കുന്നത്‌.

ഏറ്റവും പുരാതനമായ ഉരഗങ്ങളിൽ സുഷിരങ്ങളില്ലാത്ത ദൃഢമായ തലയോടാണുള്ളത്‌. ഇവ അനാപ്‌സിഡ (Anapsida)എന്ന പേരിൽ അറിയപ്പെടുന്നു. ഈ വിഭാഗത്തിൽ രണ്ട്‌ ഗോത്രങ്ങളാണുള്ളത്‌; കോട്ടൈലോസോറിയയും ടെസ്റ്റ്യൂഡൈനുകളും. ചെന്നിഭാഗത്ത്‌ ഒരു സുഷിരം മാത്രമുള്ള ഉരഗവർഗങ്ങള്‍ സിനാപ്‌സിഡ (Synapsida)എന്ന വിഭാഗത്തിലാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. ഈ വിഭാഗത്തിലുള്ള രണ്ട്‌ ഗോത്രങ്ങളാണ്‌ തെറാപ്‌സിഡയും പെലിക്കോസോറിയയും. മറ്റൊരു വിഭാഗം ഉരഗങ്ങള്‍ ഡയാപ്‌സിഡ(Diapsida)യിൽ ഉള്‍പ്പെടുന്നു. തലയോടിന്റെ ഇരുവശങ്ങളിലുമായി രണ്ടുവീതം സുഷിരങ്ങളാണ്‌ ഇവയുടെ പ്രതേ്യകത. ഇന്നു നിലവിലുള്ളവയും വംശനാശം സംഭവിച്ചവയുമായ നിരവധി ഉരഗവർഗങ്ങള്‍ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്‌. തലയോടിന്റെ മുകള്‍ഭാഗത്തായി ഒരു സുഷിരം ഉള്ള വിഭാഗമാണ്‌ യൂറിയാപ്‌സിഡ (Euryapsida). ഇക്തിയോസോർ, പ്ലെസിയോസോർ എന്നീ ഗോത്രങ്ങളാണ്‌ ഈ വിഭാഗത്തിൽ ഉള്ളത്‌. എന്നാൽ ചില ജന്തുശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഈ ഗോത്രങ്ങള്‍ ഇക്തിയോപ്‌ടെറിജിയ, സോറോപ്‌ടെറിജിയ എന്നീ ഉപവർഗങ്ങളിലാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. റെപ്‌റ്റീലിയ വർഗത്തിന്റെ വർഗീകരണ ചാർട്ട്‌ താഴെ കൊടുത്തിരിക്കുന്നു.

വർഗം	:	റെപ്‌റ്റീലിയ

ഉപവർഗം	:	അനാപ്‌സിഡ

ഗോത്രം	:	കോട്ടൈലോസോറിയ,

		മീസോസോറിയ, കിലോണിയ
		(ടെസ്റ്റ്യൂഡിനേറ്റ)

ഉപവർഗം	:	ഡയാപ്‌സിഡ

ഇന്‍ഫ്രാക്ലാസ്‌	:	സോറോപ്‌ടെറിജിയ

ഗോത്രം	:	നോത്തോസോറിയ, പ്ലെസിയോസോറിയ, 			പ്ലാക്കോഡോണ്‍ഷ്യ

ഇന്‍ഫ്രാക്ലാസ്‌	:	ലെപ്പിഡോസോറിയ

ഗോത്രം	:	അരയോസെലിഡ, ഇയോസൂച്ചിയ,
		സ്‌ഫീനോഡോണ്‍ട, സ്‌ക്വാമേറ്റ

ഉപഗോത്രം	:	സോറിയ (പല്ലികള്‍)
		ആംഫിസ്‌ബേനിയ
		സെർപെന്റിസ്‌ (പാമ്പുകള്‍)
ഇന്‍ഫ്രാക്ലാസ്‌	:	ആർക്കോസോറിയ

ഗോത്രം	:	പ്രാട്ടോസോറിയ, റിങ്കോസോറിയ,
		തീക്കോഡോണ്‍ഷ്യ, ക്രാക്കോഡൈലിയ,
		ടീറോസോറിയ, സോറിസ്‌ചിയ,
		ഓർണിത്തിസ്‌ചിയ

ഉപവർഗം	:	ഇക്തിയോപ്‌ടെറിജിയ

ഉപവർഗം	:	സിനാപ്‌സിഡ

ഗോത്രം	:	പെലിക്കോസോറിയ, തെറാപ്‌സിഡ
 

വംശനാശം സംഭവിച്ച ദിനോസോറുകളാണ്‌ ഇപ്പോഴും ഉരഗങ്ങളിൽവച്ച്‌ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നവ. ഇടുപ്പെല്ലിനെ (hipbone)ആധാരമാക്കി രണ്ട്‌ ഗോത്രം ദിനോസോറുകളുണ്ട്‌. ഇവയിൽ സോറിസ്‌ചിയയ്‌ക്ക്‌ മറ്റുരഗങ്ങളുടെ സമാനമായ ഇടുപ്പെല്ലാണുള്ളത്‌. സോറിസ്‌ചിയയിൽ ദ്വിപാദികളായ മാംസഭോജികളും (ഉദാ. 40 അടി നീളമുള്ള ടിറാനോസോറുകള്‍) നാലുകാലിൽ സഞ്ചരിക്കുന്ന സസ്യഭുക്കുകളും (ഉദാ. 50 ടണ്‍ഭാരമുള്ള ബ്രാക്കിയോസോർ) ഉള്‍പ്പെട്ടിരുന്നു. പക്ഷികളുടേതിനു സമാനമായ ഇടുപ്പെല്ല്‌ ആണ്‌ ഓർണിത്തിസ്‌ചിയയുടേത്‌. ഇവ സസ്യഭോജികള്‍ ആയിരുന്നു. ഇവയിൽ ശ്രദ്ധേയമായ ഒരു ദ്വിപാദിയാണ്‌ ഇഗ്വാനോഡോണ്‍. സ്റ്റിഗോസോറസ്‌, കാണ്ടാമൃഗത്തിന്റെ തേറ്റയെ അനുസ്‌മരിപ്പിക്കുന്ന കൊമ്പോടുകൂടിയ ട്രസെറാറ്റോപ്‌സ്‌ എന്നിവ നാലുകാലിൽ സഞ്ചരിക്കുന്ന ഓർണിത്തിസ്‌ചിയകളാണ്‌.

ഉരഗങ്ങളുടെ സുവർണകാലത്തെ അപേക്ഷിച്ച്‌ വളരെ ചെറിയ ഒരംശം ഉരഗങ്ങള്‍ മാത്രമേ ഇന്നു ഭൂമുഖത്ത്‌ നിലവിലുള്ളൂ. ഇന്നു നിലവിലുള്ള ഉരഗങ്ങളെ (ആമകള്‍, പല്ലികള്‍, പാമ്പുകള്‍, തുവത്താര, മുതലകള്‍ തുടങ്ങിയവ) നാല്‌ ഗോത്രങ്ങളിലായി വർഗീകരിച്ചിരിക്കുന്നു. ബാക്കിയുള്ള ഗോത്രങ്ങളെല്ലാം വിവിധ കാലങ്ങളിൽ അസ്‌തമിതങ്ങളായിത്തീർന്നവയാണ്‌.

1. ആമകള്‍ (Tortoises). പെരിണാമപരമായി ഏറ്റവും പുരാതനമായ ആമകള്‍, കോട്ടൈലോസോറുകളിൽനിന്ന്‌ നേരിട്ട്‌ ഉദ്‌ഭവിച്ചവയാണ്‌. ബലമേറിയ തോടുകള്‍ (shell) ആമയെ ഇന്നും നിലനിർത്തുന്നു. ഉഷ്‌ണ-മിതോഷ്‌ണ മേഖലകളിൽ ധാരാളമായി കണ്ടുവരുന്ന ആമകള്‍, കടലിലും കരയിലും വസിക്കുന്നതരമുണ്ട്‌. കിലോണിയ(chelonia) അഥവാ ടെസ്റ്റ്യൂഡിനേറ്റ ഗോത്രത്തിൽ ഉള്‍പ്പെടുന്ന ഇവയെ 13 കുടുംബങ്ങളിലായി വിന്യസിച്ചിരിക്കുന്നു. 75 ജീനസ്സുകളിലായി 250-ഓളം സ്‌പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഏറ്റവുമധികം ആയുർദൈർഘ്യമുള്ള ജന്തുക്കളാണിവ. നോ. ആമ

2. പല്ലികള്‍ (Lizards). ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന ഉരഗവർഗമാണിത്‌. ശല്‌ക്കങ്ങളുള്ള ത്വക്കാണ്‌ ഇവയുടെ ഒരു പ്രതേ്യകത. നിറം, വലുപ്പം, സ്വഭാവം തുടങ്ങി വൈവിധ്യത്താൽ സമ്പന്നമാണ്‌ പല്ലികള്‍. വളരെയധികം നീളമുള്ളതും പശിമയുള്ളതുമായ നാവ്‌, പുനരുത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള വാൽ തുടങ്ങിയവ ചില സ്‌പീഷീസ്‌ പല്ലികളുടെ പ്രതേ്യകതയാണ്‌. സ്‌ക്വാമേറ്റ ഗോത്രത്തിലെ സോറിയ (ലാസെർട്ടിലിയ) ഉപഗോത്രത്തിലാണ്‌ പല്ലികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. 383 ജീനസ്സുകളിലായി 3750-ലധികം സ്‌പീഷീസ്‌ പല്ലികളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവയെ 40 കുടുംബങ്ങളിലായാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഓന്ത്‌ (chameleon), പല്ലി (gecko), സ്‌കിങ്ക്‌ (skink), ഉടുമ്പ്‌ (monitor lizard), ഇഗ്വാന (Iguana)തുടങ്ങിയവയാണ്‌ പരിചിതങ്ങളായ ചില പല്ലിവർഗങ്ങള്‍. മിക്കവാറും എല്ലാത്തരത്തിലുമുള്ള ചുറ്റുപാടുകളുമായും ഇണങ്ങിച്ചേർന്നിരിക്കുന്നതിനാൽ പല്ലികള്‍ക്കാണ്‌ വർധിച്ച വിതരണം ലഭിച്ചിട്ടുള്ളത്‌. എന്നാൽ ഇതിനു വിപരീതമാണ്‌ ഇഗ്വാനകള്‍. തെക്കന്‍ കാനഡ മുതൽ അർജന്റീന വരെയും മഡഗാസ്‌കർ, ഫിജി, ടോംഗ എന്നിവിടങ്ങളിലുംമാത്രം കാണപ്പെടുന്ന ഒരു പല്ലിവർഗമാണ്‌ ഇഗ്വാനകള്‍. വിഷമുള്ള ഒരിനം പല്ലിയാണ്‌ ഗിലാമോണ്‍സ്റ്റർ (ഹിലോഡെർമ സസ്‌പെക്‌റ്റം). ചിലയിനം പല്ലികളുടെ കച്ചുകള്‍ ത്വക്കിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, പുറമേനിന്നു നോക്കുമ്പോള്‍ അവയ്‌ക്കു കച്ചുകളേ ഇല്ലെന്നു തോന്നും. ഉദാ. ഏഷ്യന്‍ ബ്ലൈന്‍ഡ്‌ ലിസേഡ്‌. ചില പ്രമുഖ പല്ലിവർഗങ്ങളാണ്‌ നൈറ്റ്‌ ലിസേഡ്‌, സ്‌നേക്‌ ലിസേഡ്‌, വിപ്പ്‌ടെയ്‌ൽ ലിസേഡ്‌, സാന്‍ഡ്‌ ലിസേഡ്‌, ആന്‍ഗ്വിഡ്‌ എന്നിവ.

3. പാമ്പുകള്‍ (Snakes). സെ്‌ക്വാമേറ്റ ഗോത്രത്തിലെ സെർപെന്റിസ്‌ (ഒഫിഡിയ) ഉപഗോത്രത്തിലെ അംഗങ്ങളാണ്‌ പാമ്പുകള്‍. അന്റാർട്ടിക്ക ഒഴികെയുള്ള വന്‍കരകളിൽ പാമ്പുകളെ കാണാം. 417 ജീനസ്സുകളിലായി ഏകദേശം 2380-ൽപ്പരം സ്‌പീഷീസ്‌ പാമ്പുകളാണുള്ളത്‌. ഇവയെ 11 കുടുംബങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

കാലുകള്‍, കണ്‍പോളകള്‍, ചെവികള്‍ എന്നിവയുടെ അഭാവമാണ്‌ പാമ്പുകളുടെ ശ്രദ്ധേയമായ പ്രതേ്യകതകള്‍. ഇവയ്‌ക്കു കാലുകളില്ല എന്നു പറയാമെങ്കിലും പാമ്പിന്റെ അസ്ഥിപഞ്‌ജരത്തിൽ പാദമേഖലകള്‍ (girdles) കൊണപ്പെടുന്നുണ്ട്‌. കരയിലും ജലത്തിലും മാളങ്ങളിലും മരങ്ങളിലും ജീവിക്കുന്നതരം പാമ്പുകള്‍ ഉണ്ട്‌. ഏതാനും സെ.മീ. മുതൽ മീറ്ററുകളോളം നീളമുള്ള പാമ്പുകളുണ്ട്‌. ഇരയെ വിഴുങ്ങാനുള്ള ഇവയുടെ ശേഷി അപാരമാണ്‌. പടം പൊഴിക്കാനുള്ള കഴിവാണ്‌ മറ്റൊരു പ്രതേ്യകത. ആദ്യകാല (Primitive) പാമ്പുകളിൽ മിക്കവയും വിഷമില്ലാത്തവയാണ്‌. എന്നാൽ ആധുനികകാലത്തുള്ളവയിൽ ചിലതിന്‌ ഉഗ്രവിഷമാണുള്ളത്‌ (ഉദാ. മൂർഖന്‍, അണലി). ആവാസവ്യവസ്ഥയ്‌ക്ക്‌ അനുസരിച്ചുള്ള അനുകൂലനങ്ങള്‍ ആർജിച്ചവയാണ്‌ മിക്കയിനം പാമ്പുകളും.

4. വേം ലിസേഡുകള്‍ (Worm lizards). സെ്‌ക്വാമേറ്റയിലെ ആംഫിസ്‌ബേനിയ (Amphisbaenia) എന്ന ഉപഗോത്രത്തിൽ ഉള്‍പ്പെടുന്ന ഉരഗങ്ങളാണ്‌ വേം ലിസേഡുകള്‍. ഉരഗങ്ങള്‍ക്കിടയിലുള്ള യഥാർഥ ഭൂഗർഭ നിവാസികളാണ്‌. (മറ്റുള്ളവയെല്ലാം വളരെ കുറച്ചുകാലം മാത്രം മാളങ്ങളിൽ കഴിയുന്നവയോ, മറ്റു ജന്തുക്കളുടെ മാളങ്ങളിൽ കഴിയുന്നവയോ ആയിരിക്കും). തല ഉപയോഗിച്ചാണ്‌ ഇവ മാളം നിർമിക്കുന്നത്‌. ശക്തിയേറിയ തലയോട്‌ ഇവയെ തുരക്കലിന്‌ (borrowing)സഹായിക്കുന്നു. തുരക്കലിന്റെ രീതി ഓരോ സ്‌പീഷീസിനും വ്യത്യസ്‌തമായിരിക്കും. നാല്‌ കുടുംബങ്ങളിലായി 140-ഓളം സ്‌പീഷീസ്‌ വേം ലിസേഡുകളാണുള്ളത്‌. ശരാശരി 15-35 സെ.മീ. ആണ്‌ ഇവയുടെ നീളം. പ്രധാനമായും ചെറിയ പുഴുക്കളാണ്‌ ഇവയുടെ ആഹാരം. വടക്കേ അമേരിക്ക, വെസ്റ്റ്‌ഇന്‍ഡീസ്‌, അറേബ്യ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വേം ലിസേഡുകളെ ധാരാളമായി കണ്ടുവരുന്നത്‌.

5. തുവത്താര (Tuatara). റിങ്കോസെഫാലിയ ഗോത്രത്തിൽ, നിലവിലിരിക്കുന്ന ഒരേ ഒരു ഉരഗയിനമാണ്‌ തുവത്താരകള്‍. മീസോസോയിക്‌ കാലത്തിൽ ആവിർഭവിച്ച ഇവ ഇന്ന്‌ ന്യൂസിലന്‍ഡിലെ ചില പ്രതേ്യക മേഖലകളിൽ മാത്രമാണ്‌ കാണപ്പെടുന്നത്‌. പരിണാമപരമായി തീരെ മാറ്റങ്ങള്‍ സംഭവിക്കാത്ത ഇനമാണിവ. "മൂന്നാം കച്ച്‌' എന്ന്‌ തോന്നിപ്പിക്കത്തക്കവിധം തലയുടെ മുകളിലായുള്ള ഒരു ഭാഗം, ഒരു നൂറ്റാണ്ടിൽ കുറയാത്ത ആയുസ്‌ എന്നിവ തുവത്താരകളുടെ ചില സവിശേഷതകളാണ്‌. മുട്ട വിരിയാന്‍ 15 മാസങ്ങള്‍വേണം എന്നതും തുവത്താരയുടെ മറ്റൊരു പ്രതേ്യകതയാണ്‌. സ്‌ഫിനോഡോണ്‍ പങ്ക്‌റ്റേറ്റസ്‌ (Sphenodon punctatus)എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന തുവത്താരകളിലെ ആണ്‍വർഗത്തിന്‌ ഏകദേശം 60 സെ.മീ. നീളവും ഒരു കിലോഗ്രാം ഭാരവുമാണുള്ളത്‌. ഏറ്റവും പുരാതനമായ ഹൃദയമുള്ള ഉരഗവിഭാഗമാണിവ.

6. മുതലവർഗം (Crocodilians). ക്രാക്കോഡീലിയ ഗോത്രത്തിൽ മുതലകള്‍, ചീങ്കച്ചികള്‍, ഗാരിയലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മറ്റു ഉരഗങ്ങളെ അപേക്ഷിച്ച്‌ ആധുനികവത്‌കരിക്കപ്പെട്ട ഹൃദയവും തലച്ചോറുമാണ്‌ ഇവയ്‌ക്കുള്ളത്‌. നാല്‌ അറകളിലായി തിരിക്കപ്പെട്ട ഹൃദയം, വാൽവുകളുടെ പ്രവർത്തനംമൂലം അടയ്‌ക്കാവുന്ന കർണപടഹനാളി (tympanic canal), നെടുകെയുള്ള ഗുദദ്വാരം (പല്ലികളിലും പാമ്പുകളിലും ഇത്‌ കുറുകെയാണ്‌), ഒറ്റ പുരുഷലിംഗം (പാമ്പുകളിൽ ഇത്‌ ജോടിയായാണ്‌) എന്നിവ ഇവയുടെ മറ്റു ചില പ്രതേ്യകതകളാണ്‌. തലയുടെ ഉയർന്ന ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന കച്ചുകളും നാസാരന്ധ്രങ്ങളും വെള്ളത്തിൽ മുങ്ങിക്കിടന്നാലും ഇവയ്‌ക്ക്‌ ഇരയെ കണ്ടെത്താന്‍ സഹായകമാകുന്നു. വലുപ്പവും ശക്തിയുമേറിയ വാൽ ജലത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന്‌ ഇവയെ സഹായിക്കുന്നു. മുതലവർഗമെല്ലാം കാഴ്‌ചയ്‌ക്ക്‌ സാദൃശ്യമുള്ളവയാണ്‌. പല്ലിന്റെ ഘടനയാണ്‌ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഘടകം. ചീങ്കണ്ണി(Alligator)യുടെ മേൽത്താടിയിലെ നാലാം മാന്‍ഡിബുലാർ പല്ല്‌, വായ അടച്ചുപിടിച്ചാൽ കാണാന്‍ കഴിയാത്ത തരമാണ്‌. എന്നാൽ മുതലകളിൽ (crocodiles)ആകട്ടെ ഈ പല്ല്‌ വായ അടച്ചിരുന്നാലും വ്യക്തമായി കാണാന്‍ സാധിക്കും.

കുറുകിയതും പരന്നതുമായ മോന്ത(snout)യോണ്‌ ചീങ്കണ്ണികളുടെ ഒരു പ്രതേ്യകത. 2-4 മീ. വരെയാണ്‌ ശരാശരി നീളമെങ്കിലും 5.5 മീ. നീളമുള്ളവയെയും കണ്ടെത്തിയിട്ടുണ്ട്‌. അലിഗേറ്ററിഡേ എന്ന കുടുംബത്തിലാണ്‌ ഇവ ഉള്‍പ്പെടുന്നത്‌. കെയ്‌മന്‍, അലിഗേറ്റർ, മെലാനോസുച്ചസ്‌, പാലിയോസുച്ചസ്‌ എന്നിവയാണ്‌ പ്രധാന ജീനസ്സുകള്‍.

മുതലകളുടെ ശരാശരി നീളം 1.5-7.5 മീ. വരെയാണ്‌. ക്രാക്കോഡീലിഡേ എന്ന കുടുംബത്തിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ക്രാക്കോഡൈലസ്‌ ആണ്‌ പ്രധാന ജീനസ്‌.

ഗാവിയലിഡേ എന്ന കുടുംബത്തിൽ ഉള്‍പ്പെടുന്ന ഒരിനമാണ്‌ ഗാവിയൽ അഥവാ ഗാരിയൽ (Gharial). ഗാവിയാലിസ്‌ ഗാന്‍ജെറ്റിക്കസ്‌ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ത്യ, നേപ്പാള്‍, ബാംഗ്ലദേശ്‌, പാകിസ്‌താന്‍ എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. ഇവയിലെ ആണ്‍വർഗത്തിന്റെ മോന്തയുടെ അഗ്രഭാഗത്തായി "കുടം' പോലെയുള്ള ഒരു തള്ളൽ കാണാന്‍ സാധിക്കും. ഇതാണ്‌ ഗാരിയലുകളെ തിരിച്ചറിയാനുള്ള ഒരു മാർഗം. ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെട്ട്‌ 15 കോടി വർഷം കടന്നുപോയിട്ടും പരിണാമപരമായി ഏതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലാത്ത ചിലയിനം ഉരഗങ്ങളുണ്ട്‌. കരയിലായാലും ജലത്തിലായാലും, ശ്വാസകോശത്തിന്റെ സഹായത്തോടെ അന്തരീക്ഷവായു ശ്വസിക്കുന്ന ഇവ ഒരു കാലത്ത്‌ വലുപ്പം, എച്ചം, വൈവിധ്യം എന്നിവയെക്കൊണ്ട്‌ ഭൂമുഖമൊട്ടാകെ ആധിപത്യം പുലർത്തിയിരുന്നവയാണ്‌. ആദ്യത്തെ സസ്‌തനി പരിണാമം നാമാവശേഷമായതിന്റെ കാരണങ്ങളിലൊന്ന്‌ ഉരഗങ്ങളുടെ ഈ ആധിപത്യമാണ്‌ എന്നത്‌ നിസ്‌തർക്കമാണ്‌. ഏത്‌ പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാനുള്ള അപാരമായ ശേഷിയുള്ളതിനാൽത്തന്നെ ഉരഗങ്ങള്‍ ഇപ്പോഴും ഭൂമിയിലെ എടുത്തുപറയത്തക്ക ജന്തുവർഗമായി നിലനില്‌ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍