This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്കോ

Echo

ഗ്രീക്ക്‌ പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന്‍ മറ്റ്‌ അപ്‌സരസ്സുകളുമായി വിനോദത്തിലേർപ്പെട്ടിരുന്ന സന്ദർഭത്തിൽ തന്നെ തടഞ്ഞു നിർത്തിയതിൽ കുപിതയായ ഹേര, അന്യരുടെ സംസാരത്തിന്റെ അവസാന വാക്ക്‌ ആവർത്തിക്കാനല്ലാതെ വേറൊന്നും ഉച്ചരിക്കാന്‍ കഴിയാതെ പോകട്ടെ എന്ന്‌ എക്കോയെ ശപിച്ചു.

മറ്റൊരൈതിഹ്യപ്രകാരം ഇവള്‍ നാർസിസസ്സിനെ പ്രമിച്ചിരുന്നു. നാർസിസസ്സും എക്കോയുമായി കലഹത്തിലായി. നാർസിസസ്സിന്റെ സാമീപ്യത്തിനായി എക്കോ ദാഹിച്ചു; കരഞ്ഞ്‌ കരഞ്ഞ്‌ അവസാനം അവളുടെ ശബ്‌ദംമാത്രം ശേഷിച്ചു. ഈ കുറ്റത്തിന്‌ നാർസിസസ്‌ ശിക്ഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായയോട്‌ പ്രമം തോന്നുകയായിരുന്നു നാർസിസസ്സിന്‌ ലഭിച്ച ശിക്ഷ. തടാകത്തിൽ കണ്ട സ്വന്തം പ്രതിച്ഛായയിൽ അനുരക്തനായി നാർസിസസ്‌ അതിൽ വീണു മരിക്കുകയും പിന്നീട്‌ പുഷ്‌പമായി തീരുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍