This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഭയലിംഗികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:40, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉഭയലിംഗികള്‍

Hermaphrodites

സ്‌ത്രീ-പുരുഷ ജനനേന്ദ്രിയങ്ങള്‍ ഒരേ ജീവിയിൽ കാണപ്പെടുന്ന പ്രതേ്യക പ്രതിഭാസത്തിനാണ്‌ ഉഭയലിംഗത എന്നു പറയുന്നത്‌; ഈ പ്രതേ്യകത പ്രകടിപ്പിക്കുന്ന ജീവികള്‍ ഉഭയലിംഗികള്‍ എന്ന പേരിലറിയപ്പെടുന്നു. പരിണാമശ്രണിയിലെ താഴേപ്പടിയിലുള്ള ചില അകശേരുകികളിലും, ചിലയിനം സസ്യങ്ങളിലുമാണ്‌ ഉഭയലിംഗത കാണപ്പെടുന്നത്‌. ഉഭയലിംഗികളായ സസ്യങ്ങളെ (പുഷ്‌പിക്കുന്ന സസ്യങ്ങള്‍) ദ്വിലിംഗികള്‍ (monoecious)എന്നു വിളിക്കുന്നു. അനലിഡ, മൊളസ്‌ക എന്നീ ജന്തുഫൈലങ്ങളിലുള്‍പ്പെട്ട ചില ജീവികളും ഉഭയലിംഗികളാണ്‌. ഇവ മിക്കവാറും പരോപജീവികളായിരിക്കും. വളരെ പതുക്കെ സഞ്ചരിക്കുന്ന ഇവ മറ്റു ജീവികളിലോ, സസ്യങ്ങളിലോ പറ്റിപ്പിടിച്ചു വളരുന്നവയാണ്‌.

ഉഭയലിംഗത പ്രധാനമായും നാലു തരമുണ്ട്‌: ദ്വിപാർശ്വികം, പാർശ്വികം, ഓവാടെസ്റ്റിക്കുലാർ, ഏകപാർശ്വികം. ജീവിയുടെ ഇരുവശങ്ങളിലും ഒരു അണ്ഡാശയവും വൃഷണവും വീതം കാണപ്പെടുന്ന അവസ്ഥയ്‌ക്ക്‌ ദ്വിപാർശ്വിക ഉഭയലിംഗത എന്നുപറയുന്നു. ഒരു വശത്ത്‌ വൃഷണവും മറുവശത്ത്‌ അണ്ഡാശയവും കാണപ്പെടുന്ന സ്ഥിതിയാണ്‌ പാർശ്വിക ഉഭയലിംഗത. വൃഷണവും അണ്ഡാശയവും ഒത്തുചേർന്ന അവയവം (ovatestis) ജെീവിയുടെ ഒരു വശത്തോ, ഇരുവശങ്ങളിലോ കാണപ്പെടുന്ന ഉഭയലിംഗതയ്‌ക്ക്‌ ആണ്‌ "ഓവാടെസ്റ്റിക്കുലാർ' എന്നുപറയുന്നത്‌. എന്നാൽ ഏകപാർശ്വിക ഉഭയലിംഗതയിൽ ഒരു ഓവാടെസ്റ്റിസ്‌ ഒരു വശത്തും ഒരു വൃഷണമോ അണ്ഡാശയമോ മറുവശത്തും സ്ഥിതിചെയ്യുന്നു.

ഭ്രൂണത്തിന്റെ വളർച്ച ആരംഭിച്ച്‌ 4-6 ആഴ്‌ചകള്‍ ആകുന്നതോടെ ജനനാംഗ-ഘടകം (genetical ridge), ആവൃതി (cortical) ഘടകം, തന്ത്രികാ (medullary) ഘടകം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി വ്യതിരിക്തമാവുന്നു. ജനനാംഗഘടകത്തിന്റെ വികാസമനുസരിച്ചാണ്‌ ആണ്‍/പെണ്‍ ജീവികള്‍ ഉണ്ടാകുന്നത്‌. വളർന്നുവരുന്ന ഭ്രൂണം ജീനരൂപേണ (genotype) ആണാണെങ്കിൽ, പ്രകടരൂപേണയും (phenotype) ആണായിത്തീരുന്നു. ഇവിടെ ആവൃതിഘടകം ക്ഷയിക്കുകയും തന്ത്രികാഘടകം വികസിച്ച്‌ സെമിനിഫെറസ്‌ ട്യൂബൂളുകളായിത്തീരുകയും ചെയ്യും. അതുപോലെതന്നെ ജീനരൂപേണ ഭ്രൂണം പെണ്‍വർഗമാണെങ്കിൽ അതിലെ തന്ത്രികാഘടകം ക്ഷയിക്കുന്നു. വളർന്നു വികസിക്കുന്ന ആവൃതിഘടകം അണ്ഡാശയമായിത്തീരുകയും ചെയ്യും. ഈ നൈസർഗിക വികാസത്തിന്‌ ചിലപ്പോള്‍ തകരാറുകള്‍ സംഭവിക്കാം. ശരീരകലയുടെ വളർച്ചയിലുണ്ടാവുന്ന തകരാറുകളോ, ഭ്രൂണവികാസഘട്ടത്തിൽ സംഭവിക്കുന്ന ക്രാമസോമുകളുടെ വിപഥനങ്ങളോ (aberrations) ആെവാം കാരണം. ഇതുമൂലം ലൈംഗികസ്വഭാവങ്ങളിൽ മാറ്റങ്ങളുണ്ടാവുന്നു. ഹോർമോണുകളുടെ ഉത്‌പാദനത്തിലെ വ്യതിയാനങ്ങള്‍ക്കും ലൈംഗികസ്വഭാവമാറ്റങ്ങളിൽ പങ്കുണ്ട്‌. ജെല്ലിമത്സ്യങ്ങള്‍, ഗാസ്‌ട്രാപോഡകള്‍ എന്നിവ ലിംഗമാറ്റം പ്രദർശിപ്പിക്കുന്നവയാണ്‌. കാലക്രമേണ ഇവ ജനനസമയത്തുള്ള ലിംഗത്തിൽനിന്നു മാറി എതിർലിംഗജീവിയായി തീരുന്നു. ഇത്‌ അനുക്രമ ഉഭയലിംഗത (Sequential hermaphrodite)എന്നറിയപ്പെടുന്നു. ഒരു പ്രതേ്യക ലിംഗത്തിന്റെ ബാഹ്യരൂപങ്ങളും ആന്തരികമായി എതിർലിംഗത്തിന്റെ ഉത്‌പാദനാവയവങ്ങളും ക്രാമസോംഘടനയും ഉള്ള ജീവികളെ കപട ഉഭയലിംഗികള്‍ (pseudo-hermaphrodites)എന്നുവിളിക്കുന്നു. ഭ്രൂണത്തിന്റെ വികാസഘട്ടങ്ങളിൽ ലൈംഗികഹോർമോണുകള്‍ വേണ്ടവിധം ലഭിക്കാതെ വരുന്നതിനാലാണ്‌ ഈ സ്ഥിതിവിശേഷം സംജാതമാവുന്നത്‌. അഡ്രിനൽ ഗ്രന്ഥിയുടെയോ അണ്ഡാശയത്തിന്റെയോ തകരാറുകള്‍കൊണ്ടും കപട ഉഭയലിംഗത ഉണ്ടാവാം.

വളരെ വിരളമായിട്ടാണെങ്കിലും മനുഷ്യരിലും ഉഭയലിംഗത പ്രത്യക്ഷപ്പെടാറുണ്ട്‌. ആണ്‍-പെണ്‍ പ്രത്യുത്‌പാദനാവയവങ്ങള്‍ ഒരേ വ്യക്തിയിലുണ്ടാവുകയും ബാഹ്യ ജനനേന്ദ്രിയത്തിൽ രണ്ടു ലിംഗത്തിന്റെയും സമ്മിശ്രരൂപം കാണപ്പെടുകയും ക്രാമസോം ഘടന ആണ്‍-പെണ്‍ മൊസേയ്‌ക്കിസം (XY/XX)പ്രകടിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉഭയലിംഗത ചില മനുഷ്യരിൽ കാണപ്പെടുന്നു. ഇമ്മാതിരി വ്യക്തികളുടെ ലിംഗനിർണയനം ജനനസമയത്തുതന്നെ നടത്തേണ്ടതുണ്ട്‌. ഏതു ലിംഗത്തിൽപ്പെട്ട കുട്ടി വേണമെന്നു മാതാപിതാക്കള്‍ തീരുമാനിച്ചാൽ ആ ലിംഗത്തിന്റെ പ്രതേ്യകതകളെ നിലനിർത്താനുതകുന്ന ശസ്‌ത്രക്രിയ നടത്താവുന്നതാണ്‌. ബാഹ്യജനനേന്ദ്രിയം ഏതു ലിംഗത്തിന്റെ സവിശേഷതകളാണോ കൂടുതലായി കാണിക്കുന്നത്‌ ആ ലിംഗത്തിലുള്ള കുട്ടിയെ ലഭ്യമാക്കുകയാണ്‌ അഭികാമ്യം. ശസ്‌ത്രക്രിയവഴി, എതിർലിംഗത്തിന്റെ പ്രത്യുത്‌പാദനാവയവങ്ങള്‍ നീക്കം ചെയ്‌ത്‌ ഇത്‌ സാധിച്ചെടുക്കാം. ബാഹ്യജനനേന്ദ്രിയം നിശ്ചയിക്കപ്പെട്ട ലിംഗത്തിനനുസൃതമായി ശസ്‌ത്രക്രിയവഴി മാറ്റി എടുക്കുകയും ചെയ്യാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍