This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പുചതുപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:56, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപ്പുചതുപ്പ്‌

സമുദ്രതീരത്തോടുചേർന്ന്‌ ഉപ്പുവെള്ളം കയറിയിറങ്ങുന്ന ചതുപ്പുപ്രദേശം. ചരിത്രാതീതകാലം മുതല്‌ക്കേ സമുദ്രാതിക്രമണങ്ങള്‍ക്കടിപ്പെട്ടുകിടക്കുന്ന ഇത്തരം ചതുപ്പിന്റെ സവിശേഷത അവിടത്തെ മച്ചിലെ ലവണാധിക്യമാണ്‌. കടൽവെള്ളത്തോടൊപ്പം വന്നടിയുന്ന സമുദ്രജന്തു-സസ്യങ്ങളുടെ അവശിഷ്‌ടം നൂറ്റാണ്ടുകളിലെ രാസപരിണാമങ്ങള്‍ക്കു വിധേയമായി നീലനിറത്തിലുള്ള ഒരുതരം ചെളിപോലെ ഇത്തരം സ്ഥലങ്ങളിൽ കാണപ്പെടുന്നു. സമുദ്രജലം വേനലിൽ വറ്റുമ്പോള്‍ ലവണവസ്‌തുക്കള്‍ അടിഞ്ഞുചേരുന്നു. തന്മൂലം ഇത്തരം ചതുപ്പുകളിൽ കറുപ്പും വെളുപ്പും നിരകള്‍ ഒന്നിടവിട്ട്‌ രൂപപ്പെട്ടിരിക്കും. ആണ്ടുതോറുമുള്ള ഇത്തരം അവക്ഷിപ്‌തനിക്ഷേപങ്ങള്‍ മുഖേന ചതുപ്പിലെ ഭൂനിരപ്പ്‌ ക്രമേണ ഉയർന്നുവരും. ഏറ്റവും ഉയർന്ന വേലിയേറ്റനിരപ്പിനും മുകളിൽ ചതുപ്പ്‌ ഉയരുന്നതോടെ അവിടെ പലതരം സസ്യങ്ങള്‍ വളരാന്‍ തുടങ്ങും.

വീണ്ടെടുക്കപ്പെട്ട ഇത്തരം ഉപ്പുചതുപ്പുകള്‍ക്ക്‌ ഉദാഹരണമാണ്‌ കേരളത്തിലെ കരിനിലങ്ങള്‍. ദീർഘകാലം വെള്ളത്തിനടിയിൽ നിമഗ്നമായിരുന്നതിനാൽ ഇവിടത്തെ മച്ചിലെ ഇരുമ്പംശം നിരോക്‌സീകൃതമായി ഫെറസ്‌ രൂപത്തിൽ ആയിത്തീർന്നതുകൊണ്ടാണ്‌ മച്ചിനു കരിനിറം കിട്ടിയത്‌. ഇതിൽ ഉയർന്നതോതിൽ ജൈവാംശം അടങ്ങിയിട്ടുണ്ട്‌. കുമ്മായപ്രയോഗംകൊണ്ടും മഴക്കാലത്ത്‌ ശുദ്ധജലം കയറ്റി കഴുകുന്നതുകൊണ്ടും ഇത്തരം മച്ചിന്റെ ദൂഷ്യവശങ്ങള്‍ കുറേയൊക്കെ മാറ്റി ഇതിൽ നെൽക്കൃഷി ലാഭകരമായി നടത്തുന്നുണ്ട്‌. ഇന്ത്യയിൽ ഒഡിഷ, പശ്ചിമബംഗാള്‍, വടക്കന്‍ ബിഹാർ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങള്‍, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിൽ ഇത്തരം ചതുപ്പുകള്‍ കണ്ടുവരുന്നു.

(ആർ. ഗോപിമണി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍