This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴുത്തിരവാരിയർ, ദേശമംഗലത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:56, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉഴുത്തിരവാരിയർ, ദേശമംഗലത്ത്‌

ഉഴുത്തിര (ഉഴുത്ര) വാരിയർ എന്ന പേരിൽ അറിയപ്പെടുന്ന ഒന്നിലധികം പണ്ഡിതന്മാർ ദേശമംഗലപ്രദേശത്ത്‌ വിവിധകാലഘട്ടങ്ങളിലായി ജീവിച്ചിരുന്നുവെന്ന്‌ സാഹിത്യചരിത്രകാരന്മാർപറയുന്നു.

1. "രുദ്രദാസന്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉഴുത്തിരവാരിയർ കോഴിക്കോട്ടെ ഒരു മാനവേദന്റെ സമകാലികനും സദസ്യനുമായുണ്ടായിരുന്നു. ഉപരൂപകങ്ങളിൽ ഒരു വിഭാഗത്തിൽപ്പെടുന്നതും പ്രാകൃതഭാഷയിൽ നാലു യവനിക(അങ്കം)കളോടുകൂടി രചിക്കപ്പെടുന്നതുമായ "സട്ടക' പ്രസ്ഥാനത്തിൽ ഇദ്ദേഹം ചന്ദ്രലേഖ അല്ലെങ്കിൽ മാനവേദചരിത്രം എന്ന ഒരു ദൃശ്യകാവ്യം എഴുതിയിട്ടുണ്ട്‌. ഇതുകൂടാതെ അഷ്‌ടമംഗലപ്രശ്‌നവിഷയകമായ ഒരു കൃതിയുടെ കർത്തൃത്വവും ഇദ്ദേഹത്തിൽ നിക്ഷിപ്‌തമായിട്ടുണ്ട്‌.

2. മേല്‌പത്തൂർ നാരായണഭട്ടതിരിയുടെ പ്രക്രിയാ സർവസ്വത്തിന്‌ വ്യാഖ്യാനമെഴുതിയ ഒരു ഉഴുത്തിരവാരിയർ കൊ.വ. 10-ാം ശതകത്തിൽ ഈ കുടുംബാംഗമായുണ്ടായിരുന്നു. മനോരമത്തമ്പുരാട്ടി, പന്തളം സുബ്രഹ്മണ്യശാസ്‌ത്രികള്‍, പാറപ്പുറത്ത്‌ ഗോവിന്ദന്‍ നമ്പ്യാർ, ആരൂർ അടിതിരി, തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരൊടി, കൈക്കുളങ്ങര രാമവാരിയർ തുടങ്ങിയ പ്രസിദ്ധപണ്ഡിതർ പലരും ഉഴുത്തിരവാരിയരുടെ ശിഷ്യപ്രശിഷ്യപരമ്പരയിൽ ഉള്‍പ്പെടുന്നു.

3. പതിനൊന്നാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്നയാളും "രുദ്രഗുരു' എന്ന ബിരുദനാമം സ്വീകരിച്ചിരുന്ന പണ്ഡിതനുമായ ഒരു ദേശമംഗലത്ത്‌ ഉഴുത്തിരവാരിയരെക്കുറിച്ചും സാഹിത്യചരിത്രകാരന്മാർ പ്രസ്‌താവിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ സാംസ്‌കാരിക സംഭാവനകളെക്കുറിച്ച്‌ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍