This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉളിയന്നൂർ തച്ചന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:47, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉളിയന്നൂർ തച്ചന്‍

ഒരു കേരളീയ-ഐതിഹ്യമനുസരിച്ച്‌ വരരുചി എന്ന ബ്രാഹ്മണന്‌ പറയസ്‌ത്രീയിൽ ജനിച്ച പന്ത്രണ്ട്‌ പുത്രന്മാരിലൊരാള്‍; പെരുന്തച്ചന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ മക്കളെയെല്ലാവരെയും ഉള്‍പ്പെടുത്തി "പറയി(ച്ചി)പെറ്റ പന്തിരുകുലം' എന്നു പറഞ്ഞുവരുന്നു. കേരളത്തിലെ വാസ്‌തുശില്‌പികളുടെ ആചാര്യനെന്ന നിലയിൽ ഇദ്ദേഹം ആദരിക്കപ്പെട്ടുവരുന്നു.

	""അർച്യനായിടുമഗ്നിഹോത്രി, പിരാന്തനാർ,
 				പുനരുളിയന്നൂർ-
	തച്ചനാദിവിശിഷ്‌ടരാം പതിനോരുമക്കളെഴുന്നവള്‍'';
 

എന്നിങ്ങനെ ഈ ഇതിഹാസപുരുഷനെ തന്റെ പറയന്‍ ഗണപതി എന്ന കാവ്യത്തിൽ വെണ്‍മണി മഹന്‍ നമ്പൂതിരി സ്‌മരിച്ചിട്ടുണ്ട്‌. "പെരുന്തച്ചന്‍' എന്ന കവിതയിൽ ജി. ശങ്കരക്കുറുപ്പ്‌, പെരുന്തച്ചന്‍ അസൂയനിമിത്തം തന്റെ മകനെ കൊല്ലുന്നതും തുടർന്നു പശ്ചാത്തപിക്കുന്നതുമായ കഥ ഹൃദയസ്‌പൃക്കായി ആവിഷ്‌കരിച്ചിരിക്കുന്നു. നോ. പറയി(ച്ചി)പെറ്റ പന്തിരുകുലം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍