This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഷ്‌ണാഘാതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉഷ്‌ണാഘാതം
Heat Stroke
ഉഷ്‌ണാധിക്യംമൂലമുണ്ടാകുന്ന ശക്തിക്ഷയം. വീടിനകത്തുവച്ചും പുറത്തുവച്ചും ഇത്തരം അപകടം സംഭവിക്കാം. ഉഷ്‌ണമേഖലകളിൽ കട്ടിയുള്ള തൊപ്പിയോ തലപ്പാവോ മറ്റോ കൊണ്ട് തലയ്‌ക്കു രക്ഷ നല്‌കിയില്ലെങ്കിൽ സൂര്യോഷ്‌ണം നേരിട്ടുതട്ടി ഉഷ്‌ണാഘാതം അനുഭവപ്പെടാം. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത (humidity) ഉഷ്‌ണാഘാതമുണ്ടാകുന്നതിന് കാരണമാകുന്നു. ധമനീകാഠിന്യം (arteriosclerosis), പ്രമേഹം (diabetis mellitus), പാനാത്യയം (alcoholisis), അതിയായ ത്വക്കാഠിന്യം (severe scleroderma), ജന്മനാതന്നെയുള്ള സ്വേദഗ്രന്ഥിരാഹിത്യം എന്നീ അവസ്ഥകളുള്ളവർക്ക് ഉഷ്‌ണാഘാതമുണ്ടാകുവാന്‍ കൂടുതൽ സാധ്യതയുണ്ട്. ദേഹം വിയർക്കാതിരിക്കുക, ബോധക്ഷയം ഇളക്കം എന്നിവ ഉണ്ടാവുക, ശരീരതാപം 105-107o എ (41-42o c) വരെയോ അധികമായോ ഉയരുക 114oF (46oC)-ൽ കൂടുതൽ പോകാന്‍ സാധ്യമല്ലപ എന്നിങ്ങനെയുള്ള വൈഷമ്യങ്ങള്‍ ഇതിന്റെ ലക്ഷണങ്ങളാണ്. സഹജമായ താപനിയന്ത്രണശേഷിയെക്കാള്‍ കൂടുതൽ താപനില ഉണ്ടാകുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണതന്ത്രം (heat regulating machanism) പൂർണമായി പരാജയപ്പെടുന്നതിനാലാണ് താപനില വർധിക്കുന്നത്. ഐസ് കൊണ്ടു ശരീരം പൊതിയുകയോ ഐസ് വെള്ളത്തിൽ ശരീരം ആഴ്‌ത്തുകയോ ആണ് ഉഷ്‌ണാഘാതത്തിന് ഉടന്‍ ചെയ്യേണ്ട പ്രതിവിധി. 102o f (38o c) വരെ ശരീരതാപനിലയെത്തിയാൽ ഉടനെ ആളെ ആശുപത്രിയിൽ എത്തിച്ച്, പ്രതീക്ഷിക്കാവുന്ന വൈഷമ്യങ്ങള്‍ക്ക് (ഉദാ. രക്തസമ്മർദം കുറയുക) വേണ്ട മുന്‍കരുതലുകളെടുപ്പിക്കേണ്ടതാണ്. മൃദുവായി തിരുമ്മുക, രക്തസ്രാവമുണ്ടെങ്കിൽ പുതിയ രക്തം കുത്തിവയ്‌ക്കുക എന്നീ ചികിത്സകളും ചെയ്യാം. ഒട്ടും താമസിയാതെ പ്രതിവിധി ചെയ്യേണ്ടതായ ഗുരുതരമായ ഒരവസ്ഥയാണ് ഉഷ്‌ണാഘാതം.