This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉർസുല, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:25, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉർസുല, വിശുദ്ധ

Ursula, Saint

ഒരു ക്രസ്‌തവ രക്തസാക്ഷി. ബ്രിട്ടനിലെ ഒരു രാജാവിന്റെ പുത്രിയായിരുന്നു ഉർസുല. 11,000 കന്യകമാരുടെ നേതൃത്വം ഇവർ വഹിച്ചിരുന്നു. ഉർസുല ഈ കന്യകമാരോടൊപ്പം റോമിലേക്കു പോകുകയും അവിടെനിന്ന്‌ മടങ്ങുംവഴി ഇവരെ ഹൂണന്മാർ വധിക്കുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. കൂട്ടത്തിൽ വധിക്കപ്പെട്ടവരെപ്പറ്റി കൂടുതൽ വിവരം ലഭിക്കുവാന്‍ സഹായിക്കുന്ന ഒരു ലിഖിതം കണ്ടെടുത്തിട്ടുണ്ട്‌. 1106-ൽ കൊളോണിലെ ഒരു പുരാതന റോമന്‍ ശ്‌മശാനം ഈ കൂട്ടക്കൊലയെപ്പറ്റി കൂടുതൽ കഥകള്‍ക്ക്‌ വഴിതെളിച്ചു. ഉർസുലാസന്ന്യാസിമാരുടെ രക്ഷാധികാരിണിയായ ഇവരുടെ പെരുന്നാള്‍ ഒക്‌ടോബർ 21-ന്‌ ആഘോഷിച്ചുവരുന്നു. ഇവരുടെ പേരിൽ ഒരു കന്യാസ്‌ത്രീസഭ ഇന്നും നിലവിലുണ്ട്‌. 1535-ൽ ഇറ്റലിയിലാരംഭിച്ച ഈ സഭയ്‌ക്ക്‌ 1544-ൽ പോള്‍ കകക മാർപ്പാപ്പാ അംഗീകാരം നല്‌കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍