This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉർഖ്വിസ, ജസ്റ്റോ ജോസെ ദെ (1800 - 70)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉർഖ്വിസ, ജസ്റ്റോ ജോസെ ദെ (1800 - 70)
Justo José de Urquiza
അർജന്റീനയിലെ മുന്‍ പ്രസിഡന്റ്. 1800 മാ. 19-നു എന്‍ട്രറിയോസിൽ ജനിച്ചു. അർജന്റീനയിലെ ഏകാധിപതിയായിരുന്ന ജുവാന്‍മാനുവൽ ജി റോസാസിനെ തോല്‌പിച്ച് അർജന്റീനയ്‌ക്ക് ഒരു വ്യവസ്ഥാപിത ഭരണം ഏർപ്പെടുത്തിയത് ഉർഖ്വിസയാണ്. 1842-ൽ ബ്യൂനസ് അയർസിന്റെ സഖ്യപ്രദേശമായിരുന്ന എന്‍ട്രറിയോസിൽ ഗവർണറായി. 1854-ൽ ഇദ്ദേഹം റോസാസിനെതിരായി തിരിയുകയും ഫെബ്രുവരിയിൽ നടന്ന കാസെറോസ് യുദ്ധത്തിൽ റോസാസിനെ പരാജയപ്പെടുത്തുകയും ചെയ്‌തു. ഉർഖ്വിസ വിളിച്ചുകൂട്ടിയ ഒരു കണ്‍വെന്‍ഷനിൽവച്ചാണ് 1853-ൽ അർജന്റീനയ്‌ക്കു വേണ്ടിയുള്ള ഭരണഘടന എഴുതി തയ്യാറാക്കിയത്. 1854 മുതൽ 60 വരെ ഉർഖ്വിസ അർജന്റീനയിലെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു. പുതിയ കോണ്‍ഫെഡറേഷനിൽ നിന്നു പിന്മാറിയ ബ്യൂനസ് അയർസ് ബർതലോവിമിത്രയുടെ നേതൃത്വത്തിൽ 1861-ൽ ഉർഖ്വിസയെയും കോണ്‍ഫെഡറേഷന്‍ സേനയെയും പരാജയപ്പെടുത്തി. ഇതോടെ ഉർഖ്വിസ് സ്വദേശത്തേക്കു മടങ്ങി. സൈനികനേതാവായിരുന്ന ലോവെസ് ജോർഡാന്റെ പ്രതിനിധികള്‍ 1870 ഏ. 11-നു ഉർഖ്വിസയെ വധിച്ചു.