This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്ദീപകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:48, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്ദീപകങ്ങള്‍

ശരീരത്തിനു താത്‌കാലികമായ ഉന്മേഷം പ്രദാനംചെയ്‌ത്‌ അതിന്റെ ക്രിയാത്മകപ്രവർത്തനം (functional activity) വർധിപ്പിക്കുന്ന കാരകങ്ങള്‍ (agents). ശരീരത്തെ മൊത്തത്തിലുദ്ദീപിപ്പിക്കുന്ന സാമാന്യോദ്ദീപകങ്ങളുണ്ട്‌. ഹൃദയം, വൃക്ക, കരള്‍, മസ്‌തിഷ്‌കം, ജഠരം മുതലായ അവയവങ്ങളെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിപ്പിക്കുന്നതിനു പറ്റിയ പ്രത്യേകം ഉദ്ദീപകങ്ങളുമുണ്ട്‌. ടോണിക്കുകളും സാമാന്യമായി ഉത്തേജകസ്വഭാവമുള്ളവയാണ്‌. എങ്കിലും ഇവയിൽനിന്ന്‌ ഉദ്ദീപകങ്ങള്‍ രണ്ടു സംഗതികളിൽ വ്യത്യസ്‌തമാണ്‌. ഉദ്ദീപകങ്ങളുടെ പ്രവർത്തനം സത്വരമാണ്‌; താത്‌കാലികവുമാണ്‌. മാത്രമല്ല ചില ഉദ്ദീപകങ്ങള്‍ ചെറിയ മാത്രയിൽ ക്രിയാത്മകപ്രവർത്തനം കൂടുതലാക്കുന്നുവെങ്കിൽ വലിയ മാത്രയിലായാലും ആവർത്തിച്ചുകൊടുത്താലും വിപരീതഫലമുണ്ടാക്കുന്നു. ആൽക്കഹോള്‍ ഇതിന്‌ ഒരു ദൃഷ്‌ടാന്തമാണ്‌. ചുരുങ്ങിയ അളവിൽ ഇതൊരു ഉദ്ദീപകമായി പ്രവർത്തിക്കുന്നു; എന്നാൽ ധാരാളമായി കഴിച്ചാലും ആവർത്തിച്ചു കഴിച്ചാലും ഉദ്ദീപനമല്ല അവസാദനമാണ്‌ (depression) അനുഭവം. ഈ സവിശേഷതയും ഉദ്ദീപകങ്ങളെ ടോണിക്കുകളിൽനിന്നു വേർതിരിച്ചു കാണിക്കുന്നു. ആൽക്കഹോള്‍, ഈഥർ, കാപ്പി, ചായ, കൊക്കോ, വിവിധ ബാഷ്‌പശീലതൈലങ്ങള്‍, സ്റ്റ്രിക്‌നിന്‍, ആംഫിറ്റമിന്‍ (ബെന്‍സെഡ്രിന്‍) മുതലായവ സാധാരണയായി ഉപയോഗിക്കുന്ന ഉദ്ദീപകങ്ങളാണ്‌. ആവശ്യാനുസരണം വൈദ്യുതി, ചൂട്‌, തണുപ്പ്‌ എന്നിവയും ഉദ്ദീപകങ്ങളായി പ്രവർത്തിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍