This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാകർമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:00, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപാകർമം

ഷോഡശസംസ്‌കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം; ഉപാകരണം എന്നും പറഞ്ഞുവരുന്നു. ""സംസ്‌കാരപൂർവം ഗ്രഹണം സ്യാദുപാകരണം ശ്രുതേഃ'' എന്ന്‌ ഇതിനെ അമരകോശത്തിൽ നിർവചിച്ചിരിക്കുന്നു; വേദം ഇതുകൊണ്ട്‌ സ്വീകരിക്കപ്പെടുന്നു എന്നാണ്‌ ഇതിന്റെ അർഥം. ഉപനയനത്തിനുശേഷമേ ദ്വിജനാകുന്നുള്ളൂ; അതിനാലാണ്‌ അതിനു മുമ്പ്‌ വേദം പഠിക്കാന്‍ അധികാരിയാകാത്തത്‌. ഉപാകർമത്തിന്‌ ചില പ്രത്യേകദിവസങ്ങള്‍ തന്നെ മുഹൂർത്തകാരന്മാർ നിർദേശിച്ചിട്ടുണ്ട്‌. കർക്കിടകമാസത്തിൽ അത്തം നക്ഷത്രവും പഞ്ചമിയും കൂടിവരുന്ന ദിവസം ഉപാകർമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ ചിങ്ങമാസത്തിൽ തിരുവോണനാളിൽ പഞ്ചമി വന്നാൽ അന്നും ഇതിനു യോജിച്ച ദിവസമാകുന്നു; അതേമാസത്തിൽ രണ്ടു തിരുവോണനാളുകള്‍ വരുന്നപക്ഷം രണ്ടാമത്തെ നാളിൽ ഇതു ചെയ്യാം. കന്നിമാസത്തിലാകട്ടെ രണ്ടു തിരുവോണനാളുകള്‍ ഉള്ളപക്ഷം രണ്ടുദിവസവും ഉപാകർമത്തിനു കൊള്ളാം, ആഷാഢമാസത്തിലെ വെളുത്തവാവിനും ഉപാകരണം ചെയ്യുന്നതിൽ വിരോധമില്ലെന്നു മുഹൂർത്തസംഗ്രഹകാരന്‍ പറഞ്ഞിരിക്കുന്നു. വേദാധ്യയനം ശ്രദ്ധാപൂർവം അനുഷ്‌ഠിക്കേണ്ട ഒരു കർമമാകയാൽ ഉപനയനം കഴിഞ്ഞ്‌ വേദത്തിനധികാരിയായ ദ്വിജനെ ആചാര്യന്‍ ശുഭമുഹൂർത്തത്തിൽ വേദം അഭ്യസിപ്പിക്കാനാരംഭിക്കുന്നു. ഗൃഹ്യകർമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിൽ ഇതു ചെയ്യേണ്ട രീതികളെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഋഗ്വേദികള്‍, യജുർവേദികള്‍, സാമവേദികള്‍ എന്നിങ്ങനെ വിഭിന്നവേദങ്ങള്‍ അഭ്യസിക്കുന്നതിന്‌ അധികാരികളായവർ അവർക്കു വിധിച്ചിട്ടുള്ള രീതിയിൽ വേണം മേല്‌പറഞ്ഞ ശുഭദിവസങ്ങളിൽ വേദാധ്യയനം ആരംഭിക്കാന്‍.

(ഡോ. എന്‍.പി.ഉണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%BE%E0%B4%95%E0%B5%BC%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍