This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരാളിതുള്ളൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:36, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊരാളിതുള്ളൽ

ഊരാളിവിഭാഗത്തിൽപ്പെട്ടവർ നടത്തുന്ന ഒരു കർമം. ഇഷ്‌ടമൂർത്തിയെ ധ്യാനിച്ചു പ്രിതീപ്പെടുത്തി ആവാഹിച്ചു തുള്ളി ഫലശ്രുതി നടത്തുന്നതിൽ വിദഗ്‌ധന്മാരായ ഊരാളികള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ മധ്യതിരുവിതാംകൂറിലും പ്രസിദ്ധരായിരുന്നു. ഊരാളിതുള്ളൽ തികച്ചും ഗ്രാമീണമായ ഒരു നൃത്തപ്രകടനമാണ്‌. മിക്കപ്പോഴും ഒരു ഊരാളി ഒറ്റയ്‌ക്കുനിന്നു തുള്ളുകയാണ്‌ പതിവ്‌. ചില ശബ്‌ദങ്ങള്‍ മന്ത്രിച്ചുകൊണ്ടായിരിക്കും തുള്ളുക. തുള്ളിത്തുള്ളി അറഞ്ഞുതുള്ളി ഏതാണ്ട്‌ ഒരു അബോധാവസ്ഥയിലെത്തിയിട്ടാണ്‌ ഫലശ്രുതി നടത്തുക. ഇതിന്‌ ഊരാളിതുള്ളിപ്പറയുക എന്നും പറയും. വെളിച്ചപ്പാടുതുള്ളലുമായി ഇതിന്‌ ബന്ധമുണ്ട്‌. ഇപ്പോള്‍ അപൂർവമായി മാത്രമേ ഇതു നടത്താറുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍