This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരധ്രുവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:51, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്തരധ്രുവം

North Pole

ഭൂമിയുടെ ഭ്രമണാക്ഷത്തിന്റെ രണ്ട്‌ അഗ്രങ്ങളിൽ വടക്കുഭാഗത്തേത്‌. വടക്കേ അക്ഷാംശം 90ീ ആണ്‌ ഉത്തരധ്രുവം. ഉത്തരാർധഗോളത്തിൽ ഭൂമിയുടെ ഭ്രമണാക്ഷം ഉത്തരധ്രുവത്തിൽ വന്നിരിക്കുന്ന ബിന്ദുവാണിത്‌; തെക്കേ അക്ഷാംശം 90ീ ദക്ഷിണധ്രുവവും. ഭൂമി അതിന്റെ പ്രദക്ഷിണപഥത്തിൽ സദാ ഒരേ ദിശയിൽ വർത്തിക്കുന്നതിനാൽ ലംബത്തിൽനിന്ന്‌ 23.5ീ ചരിഞ്ഞാണ്‌ ഭൗമാന്തരീക്ഷം സ്ഥിതിചെയ്യുന്നത്‌. തന്നിമിത്തം ഉത്തരധ്രുവത്തിലെ ദിനരാത്രങ്ങള്‍ക്ക്‌ ഋതുക്കളോളം ദൈർഘ്യമുണ്ട്‌. ഉത്തരാർധഗോളം സൂര്യനെ അഭിമുഖീകരിക്കുന്ന ആറുമാസങ്ങളിലും ഉത്തരധ്രുവത്തിൽ സദാ വെളിച്ചം കിട്ടുന്നു; മറിച്ച്‌ ദക്ഷിണാർധഗോളം സൂര്യാഭിമുഖമായി വരുന്ന ആറുമാസങ്ങളിലും ഉത്തരധ്രുവം ഇരുള്‍ മൂടി "നിരന്തരനിശ'യിൽ ആണ്ടുപോകുന്നു. സൂര്യകിരണങ്ങള്‍ നന്നെ ചാഞ്ഞുപതിക്കുന്നതിനാൽ അവയുടെ തീവ്രത തുലോം കുറവായിരിക്കും. ഇതുമൂലം കാലാവസ്ഥ ശൈത്യപൂർണമായിത്തീരുന്നു. മാധ്യമതാപനില (mean temperature)എല്ലായ്‌പ്പോഴും തന്നെ 0ീഇ-ൽ കുറവാണ്‌. ശീതകാലത്ത്‌ ഇത്‌ 52oC വരെ താഴുന്നു. കരാളമായ തണുപ്പിൽ സദാ ഹിമാച്ഛാദിതമായിക്കിടക്കുന്ന സമുദ്രമധ്യഭാഗമാണ്‌ ഉത്തരധ്രുവം. ഇവിടെ ജന്തുജീവിതം അസാധ്യമാണ്‌ (നോ. ആർട്ടിക്‌ മേഖല).

ഹിമാവൃതമായ ആർട്ടിക്‌ സമുദ്രത്തിലാണ്‌ ഉത്തരധ്രുവം സ്ഥിതിചെയ്യുന്നത്‌. അതുകൊണ്ടുതന്നെ, ദക്ഷിണധ്രുവത്തെ പോലെ മനുഷ്യന്‌ ഇവിടെ വസിക്കാനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യമല്ല. സമുദ്രത്തിന്റെ മാധ്യആഴം 4261 മീറ്ററാണ്‌. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗം, ഗ്രീന്‍ലാന്‍ഡിന്‌ 700 കി.മീ. വടക്ക്‌ സ്ഥിതിചെയ്യുന്ന കഫെക്ലുബെന്‍ ദ്വീപാണ്‌. പര്യവേക്ഷണം. ബ്രിട്ടീഷ്‌ നേവി ഓഫീസറായ വില്യം എഡ്‌വാർഡ്‌ പാരി 1827-ൽ നടത്തിയ സാഹസിക യാത്രയോടെയാണ്‌ ഉത്തരധ്രുവ പര്യവേക്ഷണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഈ യാത്ര 82o45'വടക്ക്‌ വച്ച്‌ അവസാനിപ്പിക്കേണ്ടിവന്നു. 1871-ലെ ചാള്‍സ്‌ ഫ്രാന്‍സിസിന്റെയും 1879-ലെ ജോർജ്‌ ഡബ്ല്യു. ഡിലോങിന്റെ(George W. Delong)യുമെല്ലാം യാത്രകള്‍ പരാജയപ്പെടുകമാത്രമല്ല അപകടത്തിൽ കലാശിക്കുക കൂടി ചെയ്‌തു. സാലമോന്‍ ആഗുസ്‌ത്‌ ആന്‍ഡ്രി ((Salomon August Andre) എന്ന സ്വീഡിഷ്‌ എന്‍ജിനീയർ 1897-ൽ നടത്തിയ ബലൂണ്‍ യാത്രയ്‌ക്കും വിജയം വരിക്കാനായില്ല.

1909 ഏ. 6-ന്‌ അമേരിക്കന്‍ നേവിഎന്‍ജിനീയറായ റോബർട്ട്‌ പിയറിയും സഹയാത്രികനായ മാത്യുഹെന്‍സനും ആദ്യമായി ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും ഇത്‌ തർക്കവിഷയമായി തുടരുകയാണ്‌. അതിനുശേഷം പല യാത്രികരും വിജയകരമായി ഉത്തരധ്രുവ പര്യവേക്ഷണം നടത്തി. പര്യവേക്ഷണത്തിലുപരിയായി, അതിനവലംബിച്ച മാർഗങ്ങളാണ്‌ അവയെ ചരിത്രപരമാക്കുന്നത്‌. നടന്നും വിമാനമാർഗവും കപ്പലുകളിലും ഐസ്‌ ബ്രക്കറുകളുപയോഗിച്ചുമാണ്‌ പ്രധാനമായും ഉത്തരധ്രുവ പര്യവേക്ഷണങ്ങള്‍ നടന്നിട്ടുള്ളത്‌. യു.എസ്‌. നേവി എന്‍ജിനീയറായ റിച്ചാർഡ്‌ ഇ. ബൈർഡും (Richard E. Byrd) ഫ്‌ളോയിഡ്‌ ബെന്നറ്(Floyd Bennett)മാണ്‌ ആദ്യമായി വിമാനമാർഗം ഉത്തരധ്രുവത്തിലെത്തിയതായി അവകാശപ്പെടുന്നത്‌. (1926). കേണൽ ജോസഫ്‌ ഒ. ഫ്‌ളെച്ചർ, വില്യം പി. ബെനഡിക്‌റ്റ്‌ (1952) എന്നിവരും വിമാനമാർഗം ഉത്തരധ്രുവത്തിലെത്തിയവരിൽ പ്രമുഖരാണ്‌.

തുടർന്നും പര്യവേക്ഷണങ്ങളുടെയും സാഹസികയാത്രകളുടെയും ഭാഗമായി നിരവധിപേർ ഉത്തരധ്രുവത്തിലേക്ക്‌ യാത്ര നടത്തുകയും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1985-ൽ സർ. എഡ്‌മണ്ട്‌ ഹിലാരിയും നീൽ ആംസ്‌ട്രാങ്ങും ഉത്തരധ്രുവത്തിലെത്തിയിരുന്നു. 2007-ൽ ആദ്യമായി കടൽത്തട്ടിനടിയിൽ (4.3 കി.മീ.) ഉത്തരധ്രുവബിന്ദുവിൽ എത്താനായി. ആർതർ ഷിലിങ്‌ഗരോവി(Artur Chilingaruv)ന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പര്യവേക്ഷകസംഘമായിരുന്നു ഈ ദൗത്യം ധആർക്‌ട്ടിക്ക (Arktika)-2007പ ഏറ്റെടുത്തു വിജയിപ്പിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍