This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമാബാദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:16, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസ്‌ലാമാബാദ്‌

Islamabad

പാകിസ്‌താന്റെ തലസ്ഥാന നഗരം. 33ം43'വടക്ക്‌ 73ം3'കിഴക്ക്‌ സിവാലിക്‌ നിരകളുടെ സാനുപ്രദേശത്ത്‌, സമുദ്രനിരപ്പിൽനിന്ന്‌ 450 മീറ്ററിലേറെ ഉയരമുള്ള ഒരു പീഠപ്രദേശത്താണ്‌ ഈ നഗരം നിർമിക്കപ്പെട്ടിട്ടുള്ളത്‌. കറാച്ചിയിൽനിന്ന്‌ 1530 കി.മീ. വടക്കുകിഴക്കും പെഷവാറിൽ നിന്ന്‌ 195 കി.മീ. കിഴക്കുമായി ഇസ്‌ലാമാബാദ്‌ സ്ഥിതിചെയ്യുന്നു. 1961-ലാണ്‌ ഈ നഗരം ആസൂത്രണം ചെയ്യപ്പെട്ടത്‌. ഇസ്‌ലാമാബാദിനുമുമ്പ്‌ കറാച്ചി, റാവൽപിണ്ടി എന്നിവയായിരുന്നു പാകിസ്‌താന്റെ തലസ്ഥാനം. 1959-ൽ കറാച്ചിയിൽ നിന്ന്‌ റാവൽപിണ്ടിയിലേക്കും 1967-ൽ ഇസ്‌ലാമാബാദിലേക്കും തലസ്ഥാനം മാറ്റപ്പെട്ടു.

ആസൂത്രിതനഗരമായ ഇസ്‌ലാമാബാദിന്റെ വിസ്‌തീർണം 65 ച.കി.മീ. ആണ്‌. കോണ്‍സ്റ്റാന്‍ഡിനോ ഡോക്‌സിയാഡിയാണ്‌ ഇസ്‌ലാമാബാദിന്റെ ശില്‌പി. അത്യാധുനികമായ സംവിധാനരീതികള്‍ അനുസരിച്ചാണ്‌ ഈ നഗരം നിർമിക്കപ്പെട്ടിട്ടുള്ളത്‌; എന്നാൽ ഇസ്‌ലാം സംസ്‌കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്‌. പ്രസിഡന്റിന്റെ കൊട്ടാരം, സുപ്രീംകോടതി, പാർലമെന്റ്‌ മന്ദിരം, സേനാവിഭാഗത്തിന്റെ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ തുടങ്ങിയവ പ്രമുഖ വാസ്‌തുശില്‌പങ്ങളിൽ ഉള്‍പ്പെടുന്നു. സ്ഥാനപതി മന്ദിരങ്ങളുടെ ശ്രണികള്‍ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട നിലയിലാണ്‌ നിർമിക്കപ്പെട്ടിട്ടുള്ളത്‌. നഗരപ്രാന്തത്തിലായി നാഷണൽ പാർക്ക്‌, സർവകലാശാലാ മന്ദിരങ്ങള്‍, ബൊട്ടാണിക്കൽ ഗാർഡന്‍, മറ്റ്‌ ഉപവനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പ്രദർശന നഗരി തുടങ്ങിയവ ഉള്‍പ്പെടുന്ന "ഹരിതമേഖല'യും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ശൈത്യകാലത്ത്‌ സാമാന്യം തണുപ്പും ഉഷ്‌ണകാലത്ത്‌ കടുത്ത ചൂടുമുളള കാലാവസ്ഥയാണ്‌ ഈ നഗരത്തിൽ അനുഭവപ്പെടുന്നത്‌.

കറാച്ചി, പെഷവാർ, ലാഹോർ എന്നീ നഗരങ്ങളുമായി ഇസ്‌ലാമാബാദ്‌ റെയിൽ-റോഡ്‌ വ്യോമ മാർഗങ്ങളിലൂടെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യ: 1,151,868 (2011).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍