This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇർവിന്‍, ജെയിംസ്‌ കോള്‍ക്യൂഹൗണ്‍ (1877 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 3 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇർവിന്‍, ജെയിംസ്‌ കോള്‍ക്യൂഹൗണ്‍ (1877 - 1952)

Irvine James Colquhoun

സ്‌കോട്ട്‌ലണ്ടുകാരനായ ഒരു രസതന്ത്രജ്ഞന്‍. 1877 മേയ്‌ 9-ന്‌ ഗ്ലാസ്‌ഗോയിൽ ജനിച്ചു. റോയൽ ട്രിനിറ്റി കോളജിലും, സെന്റ്‌ ആന്‍ഡ്രൂസ്‌, ലീപ്‌സിഗ്‌ എന്നീ സർവകലാശാലകളിലും വിദ്യാഭ്യാസം നിർവഹിച്ചശേഷം സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയിൽ രസതന്ത്ര പ്രാഫസറായി പ്രവർത്തിച്ച ഇർവിന്‍ 1921 മുതൽ അവിടത്തെ പ്രിന്‍സിപ്പാളായും വൈസ്‌ ചാന്‍സലറായും സേവനമനുഷ്‌ഠിക്കുകയുണ്ടായി. കാർബോഹ്രഡേറ്റ്‌-രസതന്ത്രമായിരുന്നു ഇർവിന്‍ ഏറ്റവും ഇഷ്‌ടപ്പെട്ട ഗവേഷണമേഖല. കാർബോ ഹൈഡ്രറ്റുകളുടെ സംരചനകളിന്മേൽ നടത്തിയ പഠനത്തെ പുരസ്‌കരിച്ച്‌ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റി ഇദ്ദേഹത്തിന്‌ ഡേവി ഗോള്‍ഡ്‌ മെഡൽ നല്‌കി ബഹുമാനിക്കുകയുണ്ടായി (1925). 1952 ജൂണ്‍ 12-ന്‌ ഇർവിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍