This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരട്ടത്തലയന്‍ പാമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:05, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇരട്ടത്തലയന്‍ പാമ്പ്‌

Indian sand boa

ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ മലബാർ പ്രദേശങ്ങളിൽ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരിനം പാമ്പ്‌. ബോയിഡേ കുടുംബത്തിലെ അംഗമായ ഇവയുടെ ശാ.നാ. എറിക്‌സ്‌ ജോണി (Eryx johni) എന്നാണ്‌. തലയ്‌ക്ക്‌ ആപ്പിന്റെ ആകൃതിയാണുള്ളത്‌. ഇവയുടെ വാലിനും ഇതേ ആകൃതി തന്നെയുള്ളതിനാൽ വാൽ കണ്ടാലും തലയാണെന്നു തെറ്റിദ്ധരിക്കപ്പെടും. അങ്ങനെയാണ്‌ ഈ പാമ്പിന്‌ ഇരട്ടത്തലയന്‍ എന്ന പേര്‌ വന്നത്‌. ശരാശരി 2 അടിയോളം നീളമുള്ള ഇവയുടെ ശരീരത്തിന്‌ ചുവപ്പുകലർന്ന തവിട്ടു നിറമോ മങ്ങിയ മഞ്ഞനിറമോ ആണുള്ളത്‌. താരതമ്യേന ഉരുണ്ട ശരീരത്തിൽ ചെറിയ, മൃദുവായ ചെതുമ്പലുകള്‍ കാണാം. ഒരു പ്രാവശ്യം 14 മുട്ടകള്‍ വരെ ഇടാന്‍ ഇരട്ടത്തലയന്‍ പാമ്പിന്‌ കഴിയും. ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ ശരീരം ചുരുട്ടി തല അതിനുള്ളിൽ ഒളിപ്പിച്ചതിനുശേഷം വാൽ ഉയർത്തി വിറപ്പിക്കുക ഇവയുടെ ഒരു പെരുമാറ്റ രീതിയാണ്‌. വിഷമില്ലാത്ത ഈ പാമ്പുകളെ സാധാരണയായി വരണ്ട പ്രദേശങ്ങളിലാണ്‌ കണ്ടുവരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍