This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു തൂഫെയ്‌ൽ (1185 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:56, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌നു തൂഫെയ്‌ൽ (1185 - ?)

Ibn Tufail

12-ാം ശതകത്തിലെ ഇസ്‌ലാമിക ദാർശനികന്‍. ഗണിതശാസ്‌ത്രജ്ഞന്‍, ജ്യോതിശ്ശാസ്‌ത്രജ്ഞന്‍, കവി എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹം 1185-ൽ സ്‌പെയിനിലെ ഗുവാഡിക്‌സ്‌ എന്ന സ്ഥലത്തു ജനിച്ചു. യഥാർഥനാമം അബൂബക്കർ മുഹമ്മദ്‌ ഇബ്‌നു അബ്‌ദ്‌ അൽ മാലിക്‌ എന്നായിരുന്നു. ഇദ്ദേഹത്തിന്‌ അബു ജാഫർ എന്ന്‌ മറ്റൊരു പേരും ഉണ്ടായിരുന്നു. അൽമൊഹാദിലെ രാജാവായിരുന്ന അബു യാക്കൂബ്‌ യൂസഫി (1163-84)ന്റെ ഉപദേഷ്‌ടാവും കൊട്ടാരവൈദ്യനും ആയിരുന്നു തൂഫെയ്‌ൽ. ഹെയ്യ്‌ ഇബ്‌നു യഖ്‌സാന്‍ എന്ന താത്ത്വികഗ്രന്ഥമാണ്‌ ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്‌. പ്രകൃതിവസ്‌തുക്കളുടെ നിരീക്ഷണത്തിന്റെയും വിശേഷബുദ്ധിയുടെയും അടിസ്ഥാനത്തിൽനിന്ന്‌ ദർശനത്തെ ഇന്ദ്രിയങ്ങള്‍ക്കതീതമായ ഒരു മേഖലയിലേക്ക്‌ ഇദ്ദേഹം എത്തിക്കുന്നു. വിജനമായ ദ്വീപിൽ ഏകനായി മൃഗങ്ങളുടെ സംരക്ഷണയിൽ വളർന്ന ഒരു കുട്ടി ധ്യാനംകൊണ്ടും നിരീക്ഷണം കൊണ്ടും ദൈവത്തെക്കുറിച്ച്‌ അറിഞ്ഞകഥയാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ക്ലാസ്സിക്കൽ ഗദ്യ അറബി കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്‌. 17-ാം ശതകത്തിൽ ലത്തീനിലേക്കും ഇംഗ്ലീഷിലേക്കും ഹെയ്യ്‌ ഇബ്‌നു യഖ്‌സാന്‍ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇസ്‌ലാമിക ദർശനത്തിന്‌ ഇദ്ദേഹം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. പ്രകൃതിവസ്‌തുക്കളെ ആധാരമാക്കി സൃഷ്‌ടികർത്താവിന്റെ അസ്‌തിത്വം സ്‌പഷ്‌ടമാക്കിക്കൊണ്ടുള്ള വിചിന്തനമാണ്‌ റിസാല (Risalah) എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹം നിർവഹിച്ചിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍