This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്നസ്, ആർതർ ഡൊനാള്‍ഡ് (1863 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്നസ്, ആർതർ ഡൊനാള്‍ഡ് (1863 - 1938)
Innes, Arthur Donald
ബ്രിട്ടീഷ് ചരിത്രകാരന്. ഒരു പട്ടാളക്കാരന്റെ പുത്രനായി 1863 സെപ്. 15-നു ഇന്ത്യയിൽ ജനിച്ചു. ഓക്സ്ഫഡിലെ ഓറിയന്റൽ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്നസ് കാസൽ പ്രസിദ്ധീകരണശാലയിലെ പത്രാധിപസമിതിയിലംഗമായി. തുടർന്ന് ഹാംസ്വർത്ത്സ് ഹിസ്റ്ററി ഒഫ് ദി വേള്‍ഡ് (Harmsworth's History of the World) എന്ന ഗ്രന്ഥത്തിന്റെ അസോസിയേറ്റ് എഡിറ്ററായി നിയമിക്കപ്പെട്ടു. പൗരസ്ത്യഭാഷാപഠനത്തിനുവേണ്ടിയുള്ള വിദ്യാലയത്തിൽ കുറച്ചുകാലം അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഒരു ചരിത്രകാരനെന്ന നിലയിൽ പ്രശസ്തിനേടിയ ഇന്നസിന്റെ വ്യക്തിമുദ്ര ഇന്ത്യാചരിത്രരംഗത്താണ് കൂടുതൽ പതിഞ്ഞുകാണുന്നത്. ഇന്ത്യാചരിത്രത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ഇദ്ദേഹം രചിച്ച മികച്ച കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്: എ ഹിസ്റ്ററി ഒഫ് ദ് ബ്രിട്ടീഷ് ഇന്‍ ഇന്ത്യ (1902), ഹിസ്റ്ററി ഒഫ് ഇംഗ്ലണ്ട് ആന്‍ഡ് ദ് ബ്രിട്ടീഷ് എംപയർ (191314), കൊളോണിയൽ ആന്‍ഡ് മാരിടൈം എക്സ്പാന്ഷന് ഒഫ് ഇംഗ്ലണ്ട് (1932). 1938 ഏ. 19-ന് ഇന്നസ് അന്തരിച്ചു.