This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിക്കോള, നീയസ് ജൂലിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:49, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഗ്രിക്കോള, നീയസ് ജൂലിയസ് (40 - 93)

അഴൃശരീഹമ, ഏിമലൌ ഖൌഹശൌ

റോമന്‍ ജനറലും ഗവര്‍ണറും. ഇദ്ദേഹം പ്രസിദ്ധചരിത്രകാരനായ ടാസിറ്റസിന്റെ (55-117) ശ്വശുരനായിരുന്നു. 40 ജൂണ്‍ 13-ന് ഫോറം ജൂലിയില്‍ (ആധുനിക ഫ്രെജസ്) ജനിച്ചു. റോമന്‍ സെനറ്ററായിരുന്ന പിതാവിനെ ചക്രവര്‍ത്തിയായ കലിഗുള വധിച്ചതുകൊണ്ട് മാസിലിയായില്‍ (മാഴ്സെയില്‍സില്‍) മാതാവിന്റെ സംരക്ഷണയിലാണ് ഇദ്ദേഹം വളര്‍ന്നത്. സൈനിക സേവനത്തില്‍ ഏര്‍പ്പെട്ട അഗ്രിക്കോള ബ്രിട്ടനില്‍ നിന്നും മടങ്ങി വന്നശേഷം ഡൊമിഷിയ ഡെസിഡിയാനായെ വിവാഹം കഴിച്ചു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ട്രാജന്റെ (53-117) ഒരു സുഹൃത്തായിരുന്നു അഗ്രിക്കോള. വെസ്പേസിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമന്‍സേനയുടെ അധിപനായി (70); 77-ല്‍ അവിടത്തെ ഗവര്‍ണറും. വെയില്‍സിലും സ്കോട്ട്ലന്‍ഡിലും ആക്രമണങ്ങള്‍ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്ത് ബ്രിട്ടനില്‍ പല കോട്ടകളും ഇദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. 84-ല്‍ അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡൊമിഷിയന്‍ (51-96) അഗ്രിക്കോളയെ റോമിലേക്ക് തിരിച്ചുവിളിച്ചു. ഏഷ്യയിലോ ആഫ്രിക്കയിലോ ഉള്ള ഏതെങ്കിലും പ്രദേശത്ത് ഗവര്‍ണര്‍ പദവി നല്കാമെന്ന് ചക്രവര്‍ത്തി വാഗ്ദാനം ചെയ്തെങ്കിലും അഗ്രിക്കോള അതു നിരസിച്ചു. 93 ആഗ. 23-ന് റോമില്‍വച്ച് നിര്യാതനായി. അന്നത്തെ ചക്രവര്‍ത്തി അദ്ദേഹത്തെ വിഷംകൊടുത്തു കൊല്ലിച്ചതാണെന്നും പറയപ്പെടുന്നു. ജാമാതാവായ ടാസിറ്റസ് എഴുതിയ ജീവചരിത്രത്തില്‍നിന്നാണ് പ്രധാനമായും അഗ്രിക്കോളയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍