This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഡ്യാനപൊലിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:26, 12 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്‍ഡ്യാനപൊലിസ്‌

Indiana Police

യു.എസ്‌. സ്റ്റേറ്റായ ഇന്‍ഡ്യാനയിലെ ഏറ്റവും വലിയനഗരവും തലസ്ഥാനവും. സ്റ്റേറ്റിന്റെ ഹൃദയഭാഗത്ത്‌, വൈറ്റ്‌നദിക്കരയിലായി സ്ഥിതിചെയ്യുന്നു. വൈറ്റ്‌നദി ഗതാഗതക്ഷമമല്ല. എങ്കിലും ഇന്‍ഡ്യാന റെയിൽ-വ്യോമബന്ധങ്ങളിലൂടെ ഒരു ഗതാഗതകേന്ദ്രമായി മാറിയിരിക്കുന്നു. ഇന്‍ഡ്യാനാസർവകലാശാല, ബട്‌ലർ സർവകലാശാല, ഇന്‍ഡ്യാനാ സെന്‍ട്രൽകോളജ്‌ തുടങ്ങി ഒട്ടനവധി വിദ്യാകേന്ദ്രങ്ങള്‍ ഈ നഗരത്തിലുണ്ട്‌. യു.എസ്സിലെ ചോള-മേഖല(Corn belt)യേുടെ മധ്യത്തായി സ്ഥിതിചെയ്യുന്ന ഇന്‍ഡ്യാനപൊലിസ്‌ ഒരു ധാന്യവിപണിയാണ്‌. നഗരത്തിനുസമീപം ധാരാളം കൽക്കരി ഖനികളുള്ളതുമൂലം ഇവിടെ ഒരു വ്യവസായ കേന്ദ്രമായി മാറിയിരിക്കുന്നു. രാസപദാർഥങ്ങള്‍, വാഹനങ്ങള്‍, ചെറുകിടയന്ത്രങ്ങള്‍ എന്നിവയാണ്‌ പ്രധാനമായും ഉത്‌പാദിപ്പിച്ചുവരുന്നത്‌. ജനങ്ങളിൽ യൂറോപ്യന്‍ വംശജർക്കാണ്‌ ഭൂരിപക്ഷം. ലോകത്തിന്റെ വാഹനമൽസരതലസ്ഥാനം എന്നും ഇന്‍ഡ്യാനപൊലിസ്‌ അറിയപ്പെടുന്നു. മേയ്‌ മാസം നടന്നുവരുന്ന "ഇന്‍ഡ്യാനപൊലിസ്‌ 500 മൈൽ മോട്ടോർറേസ്‌' പ്രസിദ്ധമാണ്‌. വിസ്‌തീർണം: 964 ച.കി.മീ. ജനസംഖ്യ: 7,81,870 (2000). 2007-ലെ ജനസംഖ്യ: 7,95,458 എന്നു കണക്കാക്കിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍