This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇത്സ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
14:10, 11 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ഇത്സ
Itsa
മെക്സിക്കോയിൽ സ്പാനിഷ് ആക്രമണകാലത്തിനു മുന്‍പ് പ്രബലരായിരുന്ന റെഡ് ഇന്ത്യന്‍ ജനവിഭാഗം. യൂകാറ്റന്‍ ആയിരുന്നു ഇവരുടെ കേന്ദ്ര ആസ്ഥാനമെന്ന് കരുതപ്പെടുന്നു. മയാപ്പന്സാമ്രാജ്യം ശിഥിലീകൃതമായതോടെ (എ.ഡി. 1450) ഇവരിൽ കുറെ ആളുകള്‍ തെക്കോട്ടു നീങ്ങി തയാസൽ എന്ന സ്ഥലത്തു വാസമുറപ്പിച്ചു; അവിടെ ഇവർ സ്വന്തമായ സംസ്കാരം നിലനിർത്തുകയും ചെയ്തു. 1967-ൽ സ്പാനിഷ് ആക്രമണം നടക്കുന്നതുവരെ ഇത്സുകളുടെ നില ഭദ്രമായിത്തന്നെ തുടരുകയുണ്ടായി. ഇപ്പോള്‍ ഈ വർഗം നാമാവശേഷമായിരിക്കുകയാണ്.