This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇജാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:22, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇജാ

Ija

ആഫ്രിക്കയിൽ നൈജർ പ്രദേശത്തെ അധിവസിക്കുന്ന ഒരു ജനവിഭാഗം. ഒരു കാലത്ത്‌ നിരവധി സ്വയംപര്യാപ്‌ത സംഘങ്ങളായി ജീവിച്ചിരുന്നവരാണിവർ. ഓരോ സംഘവും നീഗ്രിറ്റിഭാഷയുടെ ഉപഭാഷകള്‍ സംസാരിച്ചിരുന്നു. ഇന്നും ഈ ഉപഭാഷകള്‍ അവിടെ നിലനില്‌ക്കുന്നുണ്ട്‌. നൈജർനദിയുടെ തെക്കു വസിക്കുന്ന സംഘങ്ങള്‍ ഗ്രാമങ്ങളായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രാമവാസികള്‍ക്ക്‌ ബാഹ്യലോകവുമായി വലിയ സമ്പർക്കമില്ല. പൊതുവായ ഒരു പൂർവപിതാവിന്റെ പാരമ്പര്യം എല്ലാവരും അവകാശപ്പെടുന്നു. ധനികവർഗം മക്കത്തായവും ദരിദ്രവിഭാഗം മരുമക്കത്തായവും പുലർത്തിപ്പോരുന്നു. സംഘഗ്രാമതലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന, മൂപ്പന്മാരുടെ യോഗമാണ്‌ ഭരണച്ചുമതല നിർവഹിക്കുന്നത്‌. ഈ "അസംബ്ലി'യിൽ പുരോഹിതന്‍ ആധ്യക്ഷ്യംവഹിക്കുന്നു. ഇവർ എച്ചപ്പനയും നെല്ലും കൃഷിചെയ്യുന്നു; മത്സ്യബന്ധനവും നടത്തുന്നു. നൈജർനദിയുടെ കിഴക്കുള്ള ഇജാവർഗക്കാർ പടിഞ്ഞാറുനിന്നും കുടിയേറിപ്പാർത്തവരാണ്‌. ആദ്യകാലത്ത്‌ ഓരോ സംഘത്തിനും പ്രത്യേകമായ സംസ്‌കാരവും രാഷ്‌ട്രീയ സ്വയംഭരണാവകാശവുമുണ്ടായിരുന്നു. സമ്പദ്‌ഘടനയുടെ ഏക അടിസ്ഥാനം അന്ന്‌ മത്സ്യബന്ധനമായിരുന്നു. 1500-നുശേഷം അവർ യൂറോപ്യന്‍ വ്യാപാരികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. അതോടെ അവർ അടിമക്കച്ചവടം നടത്താന്‍ തുടങ്ങി. പിന്നീട്‌ പനയെച്ചവ്യാപാരത്തിൽ അഭിവൃദ്ധി നേടി. ധനികരായ വ്യാപാരികള്‍ സാമൂഹികശക്തിയാർജിച്ചു. അവർ ഭരണസാരഥ്യം ഏറ്റെടുത്തു. ഓരോ വ്യാപാരിയും ധാരാളം അടിമകളെ വിലയ്‌ക്കുവാങ്ങി സ്വന്തം സമൂഹത്തിന്റെ ശക്തി വർധിപ്പിച്ചു. വ്യാപാരിക്ക്‌ അനന്തരാവകാശി ഇല്ലാതെവന്നാൽ ഏറ്റവും ശക്തനായ അടിമ തത്‌സ്ഥാനം പിടിച്ചെടുത്ത്‌ അധികാരത്തിൽ വരുന്നു. അങ്ങനെ അടിമവ്യവസ്ഥിതി നിലനിർത്താന്‍ അടിമകള്‍തന്നെ കാരണമായിത്തീരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9C%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍