This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇച്ചോ ഹനബുസാ (1652 - 1724)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:16, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇച്ചോ ഹനബുസാ (1652 - 1724)

ഒരു ജപ്പാന്‍ചിത്രകാരന്‍. ഒസാക്കാസ്വദേശിയായ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌ തഗാഷിങ്കോ എന്നായിരുന്നു. ടോക്കിയോയ്‌ക്കടുത്ത്‌ ഇഡോ എന്ന സ്ഥലത്തെ കനൂയ സുനോബുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. സ്വതന്ത്രമായ വീക്ഷണഗതികാരണം ഹനബുസാ അക്കാദമിക്‌ ശിക്ഷണം നടത്തിവന്ന കലാകാരന്മാരുടെ വിപ്രതിപത്തിക്കു പാത്രമായി. ഷൊഗുണിന്റെ പ്രമകഥകളെ ആസ്‌പാദമാക്കിയുള്ള പരിഹാസചിത്രങ്ങള്‍ വരച്ചതിന്‌ 1698-ൽ അദ്ദേഹത്തെ മിയാക്കി-ജിമാദ്വീപിലേക്കു നാടുകടത്തി. 12 വർഷത്തെ നാടുകടത്തൽ കാലാവധികഴിഞ്ഞ്‌ നാട്ടിൽ തിരിച്ചെത്തിയശേഷം ഇച്ചോ എന്ന തൂലികാനാമം സ്വീകരിച്ച്‌ സ്വന്തമായ ഒരു ചിത്രരചനാപ്രസ്ഥാനത്തിന്‌ രൂപം നല്‌കി. ഹനബുസാ എന്ന പേരിലാണ്‌ ഈ പ്രസ്ഥാനം അറിയപ്പെടുന്നത്‌. കനൂശൈലിയോട്‌ ഏറ്റവും അടുത്തബന്ധം പുലർത്തിവന്നിരുന്നുവെങ്കിലും പ്രചാരത്തിലിരുന്ന "ഉകിയേ-ഈ' പ്രസ്ഥാനത്തോട്‌ പലപ്പോഴും അദ്ദേഹം കടപ്പെട്ടിട്ടുണ്ട്‌. പ്രധാനമായും രചനയ്‌ക്കുള്ള വിഷയങ്ങള്‍ക്ക്‌ അദ്ദേഹം ഈ പ്രസ്ഥാനത്തെയാണ്‌ അവലംബിച്ചുവന്നത്‌. രസാനുഭൂതിയും വിനോദവും ഉളവാക്കത്തക്കവച്ചമുള്ള വിഷയങ്ങള്‍ സജീവമായി ഇദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. 1724-ൽ ഹനബുസാ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍