This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇഗ്ബിര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇഗ്ബിര
നെജീരിയയിൽ കബാപ്രവിശ്യയിലെ ഇഗ്ബിര ഡിവിഷനിൽപ്പെട്ട ഒക്കനേ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗം. 1900-ൽ ഇവർ ബ്രിട്ടീഷ് അധീനതയിലായി. ഇവരുടെ സംഖ്യ രണ്ടുലക്ഷത്തോളം വരും.
ഇവരുടെ ഭാഷയുടെ പേരും ഇഗ്ബിര എന്നുതന്നെയാണ്. നൈജർ-കോംഗോ ഭാഷാഗോത്രത്തിൽപ്പെട്ട കുവാ കുടുംബത്തിലെ അംഗമാണ് ഇഗ്ബിര. ഇതിന് നൂവേ ഭാഷയുമായി അടുത്ത ബന്ധമുണ്ട്. ഇഗ്ബിരകളുടെ മുഖ്യതൊഴിൽ കൃഷിയാണ്. തുണിനെയ്ത്തിലും വിദഗ്ധരാണ്. എന്നാൽ മുമ്പ് അവർ വാണിജ്യത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു എന്ന് 1833-ൽ ഒക്കനേ സന്ദർശിച്ച മക്ഗ്രിഗർലെയിഡ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വത്തവകാശവും ഗോത്രാംഗത്വവും മക്കത്തായക്രമമനുസരിച്ച് നിർണയിക്കപ്പെടുന്നു. ആധുനികനാഗരികത അവകാശപ്പെടുന്ന ഒരു ആഫ്രിക്കന്‍ ജനതയാണ് ഇഗ്ബിര. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവർത്തനം ഇഗ്ബിരകളുടെ വിദ്യാഭ്യാസനിലവാരം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാംമതത്തിനും ഇഗ്ബിരകളിൽ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരിക്കുന്നു.