This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രിക്കോള, അലക്സാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:46, 30 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അഗ്രിക്കോള, അലക്സാണ്ടര്‍ (1446? - 1506)

അഴൃശരീഹമ, അഹലഃമിറലൃ

ബര്‍ഗണ്ടിയിലെ പോളിഫോണിക് (ഒന്നിലധികം ആലാപനവിന്യാസങ്ങള്‍ ഒരു പാട്ടില്‍ സമന്വയിക്കപ്പെടുന്ന) പ്രസ്ഥാനത്തില്‍ പ്രമുഖനായിരുന്ന ഗാനരചയിതാവ്. 1446-ല്‍ നെതര്‍ലന്‍ഡ്സില്‍ ജനിച്ചു. പ്രസിദ്ധ സംഗീതാധ്യാപകനായിരുന്ന ഒകഷാമിന്റെ ശിഷ്യനായി സംഗീതം അഭ്യസിച്ചു. ജൂലിയന്‍ മാര്‍ഷെല്ലിന്റെ ഗ്രന്ഥശേഖരത്തില്‍പ്പെട്ട ഫ്രാന്‍സിലെ ചാള്‍സ് ഢകകക-ന്റെ ഒരു കത്തില്‍ അദ്ദേഹത്തിന്റെ രാജസദസ്സില്‍ അഗ്രിക്കോള കുറേക്കാലം ഉണ്ടായിരുന്നതായും അവിടെനിന്ന് അദ്ദേഹം ലോറന്‍സോ ദ മെഡിസിയുടെ ആസ്ഥാനത്തേക്കു പോയതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1474 ജൂണ്‍ വരെ അഗ്രിക്കോള മിലാന്‍ രാജസദസ്സിലെ അംഗമായിരുന്നു. പിന്നീട് മന്റുവായിലെ പ്രഭുവിന്റെ സേവനത്തിലേര്‍പ്പെട്ടു. ആസ്റ്റ്രിയയിലെ പ്രഭുവായിരുന്ന ഫിലിപ്പിന്റെ കൊട്ടാരം വിചാരിപ്പുകാരനും ഗായകനുമായി, അദ്ദേഹത്തോടൊപ്പം 1491-ല്‍ സ്പെയിനില്‍ എത്തി. അഗ്രിക്കോളയുടെ പ്രാര്‍ഥനാഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ രചനാവൈദഗ്ധ്യത്തിന്റെ നിദര്‍ശനങ്ങളാണ്. 1506-ല്‍ സ്പെയിനിലെ വല്ലഡോളില്‍വച്ച് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍